അറബ് നേതാക്കള്‍ക്ക് വലിയ ഉത്തരവാദിത്തം; പ്രതിസന്ധികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം
ലോകം എക്കാലത്തും നേരിടുന്ന വെല്ലുവിളികളിലൊന്നാണ് യുദ്ധക്കെടുതി. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ മക്കള്‍, വിധവകള്‍ എന്നിവരുടെ ദുഖവും ദുരിതവും നികത്താന്‍ കഴിയില്ല. മാനവികത ഉയര്‍ത്തിപ്പിടിച്ച് ദുരിത ബാധിതര്‍ക്ക് സാന്ത്വനം പകരലാകണം പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്തം. ചര്‍ച്ചകളും സമവായങ്ങളും വഴി സമാധാനം പുനഃസ്ഥാപിക്കുന്നതിനാവണം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍. അതിന് കൂട്ടായ ശ്രമങ്ങള്‍ നടത്തുമെന്ന പ്രഖ്യാപനമാണ് 32ാമത് അറബ് ഉച്ചകോടിയ ശ്രദ്ധേയമാക്കിയത്. 22 അറബ് രാജ്യങ്ങളില്‍ നിന്നുളള ഭരണാധികാരികളും നയതന്ത്ര പ്രതിനിധികളുമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. യെമന്‍, സിറിയ, ലിബിയ സംഘര്‍ഷങ്ങള്‍ക്ക് […]














