യുഡിഎഫ് റിയാദ്-തൃശൂര്‍ ജില്ലാ കമ്മിറ്റി
റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പിന് പ്രവാസികള്‍ക്കിടയില്‍ പ്രചാരണം നടത്താനൊരുങ്ങി യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍. കെഎംസിസി, ഒഐസിസി ജില്ലാ കമ്മറ്റികളാണ് റിയാദില്‍ യുഡിഎഫിന് കീഴില്‍ അണിനിരന്ന് പ്രചാരണത്തിനൊരുങ്ങുന്നത്. റമദാന്‍ കഴിയുന്നതോടെ ജില്ലാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളും പ്രചാരണങ്ങള്‍ക്കും ചൂടേറും. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് പോഷക സംഘടന ഒഐസിസി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ പോഷക ഘടകം കെഎംസിസി എന്നിവയുടെ നേതൃത്വത്തില്‍ യുഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ഒഐസിസി പ്രസിഡന്റ് നാസര്‍ വലപ്പാട് യുഡിഎഫ് ചെയര്‍മാനായും കെഎംസിസി നേതാവ് […]














