മാനവിക മൂല്യങ്ങള്‍ കൈമാറണം; സ്‌നേഹവും സൗഹാര്‍ദ്ദവും പകരണം: മുനവ്വറലി തങ്ങള്‍
റിയാദ്: അയ്യായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ച് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയ ഇഫ്താര്‍ സംഗമം റിയാദില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നായി മാറി. ശിഫയിലെ അല്‍ അമൈരി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. മാനവിക മൂല്യങ്ങള്‍ കൈമാറ്റം ചെയ്യുവാനും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകര്‍ന്നു നല്‍കുവാനും എല്ലാവരും ശ്രമിക്കണമെന്ന് […]














