Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
gulf, saudi

എഞ്ചിനീയേഴ്‌സ് കൂട്ടായ്മ സാങ്കേതിക പരിശീലനം

റിയാദ്: കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു. വാട്ടര്‍പമ്പ് നിര്‍മ്മാതാക്കളായ ഗ്രണ്ട്‌ഫോസ് കമ്പനിയുമായി സഹകരിച്ചായിരുന്നു പരിശീലനം. റിയാദ് ഗ്രണ്ട്‌ഫോസ് ആസ്ഥാനത്ത്് നടത്തിയ പരിശീലനത്തില്‍ എഞ്ചിനിയേഴ്‌സ് ഫോറം അംഗങ്ങള്‍ പങ്കെടുത്തു. ഗ്രണ്ട്‌ഫോസ് വാട്ടര്‍ യൂട്ടിലിറ്റി ഡിവിഷന്‍ സീനിയര്‍ മാനേജര്‍ ഉമര്‍ ഫറൂക്ക്, സീനിയര്‍ സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍ മിന സിധോം എന്നിവര്‍ നേതൃത്വം നല്‍കി. മോട്ടോറുകളുടെ സാങ്കേതിക വശങ്ങളും ഗ്രണ്ട്‌ഫോസിന്റെ വിവിധ തരം കണ്‍ട്രോളുകള്‍, ഡ്രൈവുകള്‍, സെന്‍സറുകള്‍ എന്നിവ സീനിയര്‍ സെയില്‍സ് […]

gulf, saudi

കേരളത്തില്‍ വളരുന്നത് സമാധികളും മദ്യ നിര്‍മ്മാണവും: സന്ദീപ് വാര്യര്‍

റിയാദ്: സൗദി അറേബ്യയില്‍ വികസന ഗോപുരങ്ങള്‍ ഉയരുമ്പോള്‍ കേരളത്തില്‍ വളരുന്നത് സമാധികളും മദ്യ നിര്‍മ്മാണ ഫാക്ടറികളുമാണെന്നു സന്ദീപ് വാര്യര്‍. കുടിവെള്ളത്തിന് പകരം മദ്യം നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. ഒഐസിസി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിച്ച ‘പാലക്കാടന്‍ തേര്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് ശരിയായ തീരുമാനമായിരുന്നു എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് തന്ന വിഷം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്നു സ്‌നേഹത്തിന്റെ കടയിലേക്ക് വന്നതില്‍ ഏറെ സന്തോഷമുണ്ട്. പി സി ജോര്‍ജ്ജ്

gulf, saudi

‘കൈസെന്‍’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ: അനസ് മാണിയൂര്‍ ജേതാവ്

റിയാദ്: മാപ്പിളപ്പാട്ടിന്റെ തനതു സംഗീതം മാറ്റുരച്ച റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ വേറിട്ട അനുഭവമായി. കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കൈസെന്‍’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ അനസ് മാണിയൂര്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മുഹ്‌സിന്‍ ബേപ്പൂരും മൂന്നാം സ്ഥാനം ഷഹാമ ഉനൈസും നേടി. പരിപാടി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ആദ്യ റൗണ്ടില്‍ മത്സരിച്ച പത്ത് പേരില്‍ നിന്നു അഞ്ചു മത്സരാര്‍ത്ഥികള്‍ രണ്ടാം

gulf, saudi

സൗദിയില്‍ 11,955 വിദേശികളെ നാടുകടത്തി

റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘകരായ 11,955 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരെയാണ് നാടുകടത്തിയത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില്‍ പിടിയിലായവരെ നിയമനടപടിയ പൂര്‍ത്തിയാക്കിയാണ് മാതൃരാജ്യങ്ങളിലേയ്ക്കു മടക്കി അയച്ചത്. ജനുവരി 9 മുതല്‍ 14 വരെ 21,485 നിയമലംഘകര്‍ പിടിയിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷാ യോഗം, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് എന്നിവ നടത്തിയ പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നാണ് നിയമ ലംഘശരെ പിടികൂടിയത്. പിടിയിലായവരില്‍ 13,592 പേര്‍

gulf, saudi

വാഹനാപകടം: രണ്ടു മാസത്തിലധികം വെന്റിലേറ്ററില്‍ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിലെത്തിച്ചു

ദമ്മാം: വാഹനാപകടത്തെ തുടര്‍ന്ന് രണ്ടര മാസം ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശി റംസാലിനെ വിദഗ്ദ ചികിത്സക്ക് നാട്ടിലെത്തിച്ചു. സഹപ്രവര്‍ത്തകരോടൊപ്പം ജോലിസ്ഥലത്തേക്ക് പോകുന്ന വഴി ദമ്മാം-റിയാദ് റോഡിലുണ്ടായ അപകടത്തിലാണ് റംസാലിന് പരിക്കേറ്റത്. കമ്പനിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തി ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ റംസാലിന് അപസ്മാരം ഉണ്ടായി. ഇതു ആരോസ്യം വഷളാവുകയും ഏതാനും ദിവസം അബോധാവസ്ഥയിലാവുകയും ചെയ്തു. ദമ്മാമിലെ സൗദി എറണാകുളം എക്‌സ്പാട്രിയേറ്റ്‌സ് ഫെഡറേഷന്‍ (സീഫ്) ആശുപത്രിയില്‍ റംസാലിനെ സന്ദര്‍ശിക്കുകയും ആവ്യമായ സഹായം

gulf, saudi

വീല്‍ ചെയറില്‍ ലോക സഞ്ചാരം; ഹാഷിം ഇമാമിന് റിയാദ് ടാക്കീസ് സ്വീകരണം

റിയാദ്: അംഗപരിമിതിയെ അതിജയിച്ച് 15 രാജ്യങ്ങള്‍ കടന്ന് സൗദി അറേബ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ യുവാവിന് റിയാദ് ടാക്കിസ് സ്വീകരണം നല്‍കി. ഇലക്ട്രിക് മുച്ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന 28 വയസുകാരനായ ബീഹാര്‍ ഗയ ജില്ലയിലെ തേക്കറി സ്വദേശി മുഹമ്മദ് ഹാഷിം ഇമാമിനാണ് മലാസ് ചെറീസ് ഓഡിറ്റിറിയത്തില്‍ ഊഷ്മള സ്വീകരണം നല്‍കിയത്. കോഡിനേറ്റര്‍ ഷൈജു പച്ച ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. റിയാദ് ടാക്കിസ് വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കായംകുളവും ഉദ്ഘാടനം

gulf, saudi

ഖത്തറില്‍ നിന്ന് സൗദിയിലേയ്ക്കു കടത്തിയ ഇന്ത്യക്കാരിയ്ക്കു നവയുഗം തുണയായി

ദമ്മാം: നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിയ ആന്ധ്രാപ്രദേശ് സ്വദേശിനി ഭാരതിയ്ക്ക് നവയുഗം സാംസ്‌ക്കാരിക വേദി തുണയായി. വീട്ടുജോലിയ്ക്കു ഒരു വര്‍ഷം മുമ്പ് ഖത്തറിലെത്തിയതാണ്. സ്‌പോണ്‍സര്‍ വിസിറ്റിങ് വിസയില്‍ സൗദി അറേബ്യയിലെ നൈരിയ എന്ന സ്ഥലത്ത് എത്തിച്ചു. ഭാരതിയുടെ വിസിറ്റിങ് വിസ പുതുക്കിയിരുന്നില്ല. വിസ കാലാവധി അവസാനിച്ചതോടെ ഭാരതി നിയമവിരുദ്ധ താമസക്കാരിയായി. ഇതോടെ നാട്ടില്‍ പോകാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങുകയായിരുന്നു. നാട്ടിലേക്കു മടങ്ങണമെങ്കില്‍ വിസ തീര്‍ന്നതിന്റെ ഭീമമായ സംഖ്യ പിഴ അടക്കണം. ഇതോടെ, സ്‌പോണ്‍സര്‍ നാരിയയിലെ ഇന്ത്യന്‍ സാമൂഹികപ്രവര്‍ത്തകന്‍ അന്‍സാരിയുമായി ബന്ധപെട്ടു.

gulf, saudi

ജമാഅത്ത് ഇസ്‌ലാമിയുടെ പേരില്‍ മുസ്‌ലികളെ സിപിഎം തീവ്രവാദ ചാപ്പ കുത്തുന്നത് അപകടകരം

റിയാദ്: മുസ്ലിം വിരുദ്ധ സമീപനങ്ങളില്‍ ബിജെപിയും സിപിഎമ്മും ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറിയും പ്രഭാഷകനുമായ ഉസ്മാന്‍ താമരത്ത്. പെരിന്തല്‍മണ്ണ നിയോജകമണ്ഡലം റിയാദ് കെഎംസിസി കമ്മിറ്റി ‘വര്‍ത്തമാന കാലത്തെ മുസ്‌ലിം ജീവിതം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു. മുസ്‌ലിം വിരുദ്ധ നിയമങ്ങള്‍ ചുട്ടെടുക്കുന്നതില്‍ മോദി ഗവണ്‍മെന്റ് കാണിക്കുന്ന താല്പര്യം വര്‍ഗീയമാണ്. പുരാതനവും പ്രസിദ്ധവുമായ മസ്ജിദുകളുടെയും ദര്‍ഗകളുടെയും മേല്‍ അവകാശം ഉന്നയിക്കുന്നത് തികഞ്ഞ ഫാസിസമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തി ബോധപൂര്‍വം

gulf, saudi

പാലക്കാട് മദ്യ നിര്‍മ്മാണ കേന്ദ്രം സിപിഎം-ബിജെപി സംയുക്ത സംരംഭം: സന്ദീപ് വാര്യര്‍

റിയാദ്: പാലക്കാട് ഒയാസിസ് ബ്രൂവറി പദ്ധതി സിപിഎം-ബിജെപി സംയുക്ത മദ്യ നിര്‍മ്മാണ സംരംഭമാണെന്ന് സന്ദീപ് വാര്യര്‍. ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുളള കമ്പനിയാണിത്. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരന്നു. ഒയാസിസ് കമ്പനി ഉടമയ്ക്കു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായി അടുത്ത ബന്ധമുണ്ട്. നേരത്തെ ബിജെപിയുടെ സഖ്യ കക്ഷിയായിരുന്ന അകാലി ദള്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുളള കമ്പനിയാണിത്. ഇവര്‍ക്ക് ഉത്തര്‍ പ്രദേശില്‍ വന്‍കിട നിക്ഷേപമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

gulf, saudi

മാസ്മരിക സംഗീതം റിയാദില്‍; റഹ്മാന്‍ കച്ചേരി ഫെബ്രു. 21ന്

റിയാദ്: മാസ്മരിക സംഗീതത്തിന് ഭാവ ഗീതം നല്‍കുന്ന സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍ നേതൃത്വം നല്‍കുന്ന സംഗീത കച്ചേരിക്ക് റിയാദ് വേദിയാകുന്നു. എ.ആര്‍. റഹ്മാന്‍ ആദ്യമായി റിയാദില്‍ ഒരുക്കുന്ന സംഗീത വിരുന്ന് ഫെബ്രുവരി 21ന് ദഹിയത് നമറിലെ ജബല്‍ അജ്‌യാദ് റോഡിലെ ഡി.ഐ.ആര്‍.എ.ബി. പാര്‍ക്കില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ‘എആര്‍ റഹ്മാന്‍ ലൈവ് ഇന്‍ കമ്പസെര്‍ട്’ എന്ന പേരില്‍ ഒരുക്കുന്ന പരിപാടിയുടെ പ്രഖ്യാപനം റിയാദ് ക്രൈൗണ്‍ പ്ലാസയിഫ നടന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി എആര്‍ റഹ്മാന്‍ സദസ്സുമായി സംവദിച്ചു.

gulf, saudi

‘പാലക്കാടന്‍ തേര്’ തെളിക്കാന്‍ സന്ദീപ് വര്യര്‍ റിയാദില്‍

റിയാദ്: ഒ.ഐ.സി.സി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പാലക്കാടന്‍ തേര്’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സന്ദീപ് വാര്യര്‍ക്ക് റിയാദ് കിംങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡന്റ് ശിഹാബ് കരിമ്പാറയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൂച്ചെണ്ട് സമ്മാനിച്ചു സ്വീകരിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, വൈസ് പ്രസിഡന്റ് സലിം കളക്കര, ഒ.ഐ.സി.സി ഭാരവാഹികളായ മൊയ്ദു മണ്ണാര്‍ക്കാട്, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, പ്രമോദ് പൂപ്പാല,

gulf, saudi

ആഘോഷ വിരുന്നൊരുക്കി നവയുഗം ‘ശിശിരനിലാവ്’

അല്‍ഹസ്സ: നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ മേഖല കമ്മിറ്റി കലാസാംസ്‌കാരിക പരിപാടി ‘ശിശിരനിലാവ്’ വിവിധ പരിപാടികളോടെ നടന്നു. ഷുഖൈഖ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സുശീല്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരെ അനുസ്മരിച്ചാണ് സാംസ്‌ക്കാരിക സമ്മേളനം ആരംഭിച്ചത്. ഷിബു താഹിര്‍ എം ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, നവയുഗം ദമാം മേഖല സെക്രെട്ടറി ഗോപകുമാര്‍, പ്രവാസി സംഘടനപ്രതിനിധികളായ ജയപ്രസാദ് (നവോദയ), ഹര്‍ഷാദ് (ഒഐസിസി), നെസ്‌റ്റോ മാനേജര്‍

gulf, saudi

എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ്

റിയാദ്: ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഓഫീസറായി ദീര്‍ഘ കാലം സേവനം അനുഷ്ഠിച്ച യുസഫ് കാക്കഞ്ചേരി വിരമിക്കുന്നുന്നു. പ്രവാസി സമൂഹത്തിന്റെ ക്ഷേമ കാര്യങ്ങളിലും നിയമ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന യൂസഫ് കാക്കഞ്ചേരിയ്ക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ യാത്ര അയപ്പ് നല്‍കി. പ്രസിഡന്റ് റാഫി കൊയിലാണ്ടി പ്രശംസാ ഫലകം സമ്മാനിച്ചു. റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. പുഷ്പരാജ്, ഇബ്രാഹിം സുബ്ഹാന്‍, സിദ്ധീഖ് തുവൂര്‍, കബീര്‍ നല്ലളം, ഹര്‍ഷദ് ഹസ്സന്‍, നൗഫല്‍ കണ്ണങ്കടവ്, ഫൈസല്‍ പൂനൂര്‍, കബീര്‍

gulf, saudi

‘മലപ്പുറം മക്കാനി’ മലപ്പുറം കൂട്ടായ്മ വിന്റെര്‍ഫെസ്റ്റ്

റിയാദ്: റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) വിന്റെര്‍ഫെസ്റ്റ് ‘മലപ്പുറം മക്കാനി’ ശ്രദ്ധേയമായി. ഗൃഹാതുര ഓര്‍മ്മകളുണര്‍ത്തിയ ഒത്തുചേരലില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍, സാംസ്‌കാരിക പൈതൃകങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. റിയാദ് സുലൈ അഖിയാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന വിന്റെര്‍ഫെസ്റ്റ് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നിസാം പൂളക്കല്‍ ആമുഖ പ്രഭാഷണം നടത്തി. വര്‍ക്കിങ്ങ് പ്രസിഡന്റ്

Scroll to Top