ഇശലിന്റെ അരങ്ങുണരാന്‍ ‘കൈസെന്‍’ റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ
റിയാദ്: ഇശല്‍ മഴയുടെ മേളപ്പെരുക്കം അരങ്ങുണര്‍ത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മാപ്പിളപ്പാട്ടു ശാഖയിലെ പടപ്പാട്ടുകള്‍, പ്രണയകാവ്യങ്ങള്‍, കത്തുപാട്ടുകള്‍, ഒപ്പനപ്പാട്ടുകള്‍, കിസ്സപ്പാട്ടുകള്‍, കെസ്സുപ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍ തുടങ്ങി ആസ്വാദക ഹൃദയങ്ങളെ ആകര്‍ഷിക്കുന്ന മാപ്പിളപ്പാട്ടുകളുടെ സംഗമ വേദി ജനുവരി 17ന് വൈകീട്ട് 7ന് റിയാദിലെ മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങുണരും. കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ‘കൈസെന്‍’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രമുഖര്‍ വിധികര്‍ത്താക്കളായി പങ്കെടുക്കും. മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ […]














