Sauditimesonline

NUSUK
ഉംറ യാത്ര വിരല്‍ത്തുമ്പില്‍; നുസുക് ആപ്പിന് വന്‍ സ്വീകാര്യതയെന്ന് മന്ത്രി
gulf, saudi

ഡോ. മന്‍മോഹന്‍ സിംഗ് ഇടതു എതിര്‍പ്പുകളെ ജനാധിപത്യ രീതിയില്‍ പ്രതികരിച്ച പ്രധാനമന്ത്രി: കേളി

റിയാദ്: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ കേളി കലാ സാംസ്‌കാരിക വേദി അനുശോചിച്ചുച്ചു, ഭരണഘടനയോടു കൂറുപുലര്‍ത്തി ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമനിര്‍മാണങ്ങള്‍ നടപ്പാക്കിയത് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണറും 1991 മുതല്‍ 2024 വരെ 6 […]

gulf, saudi

‘കോഴിക്കോടന്‍സ്’ സീസണ്‍-5; കബീര്‍ നല്ലളം നയിക്കും

റിയാദ്: കോഴിക്കോട്ടുകാരുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സി’ന് പുതിയ നേതൃത്വം. സീസണ്‍ ഫൈവ് ചീഫ് ഓര്‍ഗനൈസറായി കബീര്‍ നല്ലളത്തെയും അഡ്മിന്‍ ലീഡായി റാഫി കൊയിലാണ്ടിയെയും തെരഞ്ഞെടുത്തു. ഫൈസല്‍ പൂനൂര്‍ (ഫൈനാന്‍സ്), മുനീബ് പാഴൂര്‍ (ഫൗണ്ടര്‍ ഒബ്‌സര്‍വര്‍) മറ്റു സാരഥികള്‍. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോടന്‍സ് സ്ഥാപക അംഗം മുനീബ് പാഴൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സീസണ്‍ ഫോര്‍ ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.മറ്റു ലീഡുമാരായി ഹസന്‍ ഹര്‍ഷദ് ഫറോക്ക് (പ്രോഗ്രാം), സഹീര്‍ മുഹ്‌യുദ്ധീന്‍ ചേവായൂര്‍

gulf, saudi

റിയാദ് സഹാറ മാളില്‍ ലുലു സ്‌റ്റോര്‍ തുറന്നു; പുതിയ സ്‌റ്റോര്‍ ഡിസം. 28ന് മക്കയില്‍ തുറക്കും

റിയാദ്: സൗദി അറേബ്യയില്‍ റീട്ടെയില്‍ സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു റീട്ടെയ്ല്‍. റിയാദ് സഹാറ മാളില്‍ ലുലു എക്‌സ്പ്രസ് സ്‌റ്റോര്‍ (പവര്‍ത്തനം ആരംഭിച്ചു. ഷോപ്പിങ്ങ് സുഗമമാക്കാന്‍ അധുനിക സൗകര്യങ്ങളോടെയാണ് ലുലു എക്‌സ്പ്രസ് സ്‌റ്റോര്‍ തുറന്നത്. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, റീജിയണല്‍ ഡയറക്ടര്‍ ഹാതിം മുസ്താന്‍സിര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ റുഗൈബ് ഹോള്‍ഡിങ്ങ് ചെയര്‍മാന്‍ സിയാദ് അല്‍ റുഗൈബ് പുതിയ സ്‌റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 25,000 ചതുരശ്ര അടി വിസ്തൃതിയാലാണ് ലുലു എക്‌സ്പ്രസ് സ്‌റ്റോര്‍ ഒരുക്കിയിട്ടുളളത്. സെല്‍ഫ്

gulf, saudi

കഥയുടെ പെരുന്തച്ഛന്‍ മലയാളി മനസ്സില്‍ ജീവിക്കും: പ്രിയദര്‍ശനി പബ്ലിക്കേഷന്‍

റിയാദ്: മലയാള ഭാഷയുടെ ശ്രേഷ്ഠത ദേശാതിരുകള്‍ക്കപ്പുറമെത്തിച്ച മഹാനായ എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായരെന്ന് പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ അനുസ്മരിച്ചു. ഭാഷക്കും സാഹിത്യത്തിനും പുറമെ കേരളീയ സാമൂഹിക, സാംസ്‌കാരിക രംഗത്തിനാകെ അപരിഹാര്യമായ നഷ്ടമാണ് മഹാ വിയോഗം സൃഷ്ടിച്ചതെന്നു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായം വിരല്‍ത്തുമ്പില്‍ തൊടാതെ എല്ലാ തലമുറകളെയും ഒരുപോലെ എഴുത്തിലേക്ക് ആകര്‍ഷിച്ച മലയാളത്തിന്റെ മഹാസൗഭാഗ്യം ലോകത്തോട് വിട പറയുമ്പോള്‍ തിരശ്ശീല വീഴുന്നത് ഒരു യുഗത്തിനാണ്. എംടി എന്ന രണ്ടക്ഷരം അരങ്ങുണര്‍ത്തിയ മലയാളത്തിന്റെ മഹായുഗം ഓര്‍മയുടെ മഞ്ഞിലേക്ക്

gulf, saudi

ഐസിഎഫ് ‘സ്‌പോര്‍ട്ടീവ്-2024’

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് രിസാലത്തുല്‍ ഇസ്ലാം മദ്‌റസയിലെ വിദ്യാര്‍ത്ഥികള്‍ക്കു എക്‌സിറ്റ് പതിനെട്ടിലെ അല്‍ വനാസ സ്‌പോര്‍ട്‌സില്‍ സംഘടിപ്പിച്ച ‘സ്‌പോര്‍ട്ടീവ്-2024’ ശ്രദ്ധേയമായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം രജിസ്റ്റര്‍ ചെയ്ത 320 കായിക പ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരച്ചു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി റെഡ്, ഗ്രീന്‍, ബ്ലൂ, യല്ലോ എന്നിങ്ങനെ നാലു ഹൗസുകളായി തിരിച്ചായിരുന്നു മത്സരം രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ നടന്ന മത്സരങ്ങളില്‍ ഹൈ ജംബ്, ഷട്ടില്‍ റണ്‍, ബോള്‍ പാസിംഗ്,

gulf, saudi

കേരളത്തിന് നഷ്ടമായത് ഇതിഹാസ കഥാകാരന്‍: ഒഐസിസി

റിയാദ്: മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. സാഹിത്യ സാംസ്‌കാരിക രംഗത്ത് നികത്താനാകാത്ത വിടവാണ് എം.ടി യുടെ വിയോഗത്തിലൂടെ ഉണ്ടായത്. മലയാള ചലച്ചിത്ര ലോകത്തും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ എം.ടിക്ക് സാധിച്ചിട്ടുണ്ട്. സാഹിത്യകാരനായും മാധ്യമ പ്രവര്‍ത്തകനായും തിരക്കഥാകൃത്തായും ചലച്ചിത്രസംവിധായകനായും അടയാളപ്പെടുത്തപ്പെട്ട പ്രതിഭാശാലിയാം് വിടപറഞ്ഞത്. ഏഴോളം സിനിമകള്‍ സംവിധാനം ചെയ്യുകയും 54 സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം അടക്കം ഇന്ത്യയുടെ

gulf, saudi

വിടപറഞ്ഞത് മലയാളത്തിന്റെ മഹാപ്രതിഭ: കേളി

റിയാദ്: വിട പറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവന്‍ നായര്‍ക്ക് കേളി കലാസാംസ്‌കാരിക വേദിയുടെ കണ്ണീര്‍ പൂക്കള്‍. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളത്തിന്റെ പ്രിയ കഥാകാരന്റെ വിയോഗത്തില്‍ കേളി സെക്രട്ടറിയേറ്റ് അനുശോചിച്ചു. സ്വതന്ത്ര ഇന്ത്യയിലും ലോകത്തിന്റെ നെറുകയിലും മലയാളത്തിന്റെ ഖ്യാതി വാനോളം ഉയര്‍ത്തുന്നതില്‍ എം ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ ഒരു നോവല്‍, കഥ, അല്ലെങ്കില്‍ സിനിമ, പ്രഭാഷണം കാണാത്തതായോ കേള്‍ക്കാത്തതായോ ആരുംതന്നെ മലയാളമണ്ണില്‍ ഉണ്ടാവില്ല. മലയാള

gulf, saudi

ഇന്തോനേഷ്യന്‍ തീര്‍ഥാടകര്‍ക്കായി പുണ്യ നഗരങ്ങളില്‍ ലുലു 140 സ്‌പെഷ്യല്‍ സ്‌റ്റോറുകള്‍ തുറക്കും

ജിദ്ദ: ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കു പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമെത്തുന്ന ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനവും പരിചരണവും നല്‍കുന്നതിനായി മികച്ച ഉത്പന്നങ്ങളും അവശ്യവസ്തുക്കളും ഉറപ്പാക്കി ലുലു റീട്ടെയ്ല്‍. 25 ലക്ഷം ഇന്തോനേഷ്യന്‍ തീനഥാടകരാണ് ഓരോ വര്‍ഷവും പുണ്യ നഗരങ്ങളിലെത്തുന്നത്. ഇവര്‍ക്കായി മക്ക, മദീന എന്നിവിടങ്ങളില്‍ 140 ലേറെ സ്‌പെഷ്യല്‍ കമ്മീഷ്ണറികള്‍ ലുലു തുറക്കും. 2025ല്‍ ഹജ്ജ് നിര്‍വ്വഹിക്കാനെത്തുന്ന ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഇന്തോനേഷ്യയില്‍ നിന്നുള്‍പ്പടെയുള്ള ഗ്രോസറി, ഭക്ഷ്യഉത്പന്നങ്ങള്‍ ഇതര അവശ്യവസ്തുക്കള്‍ എന്നിവയുടെ വിപുലമായ ശേഖരം ലുലു ലഭ്യമാക്കും. ഇതിനായി ഇന്തോനേഷ്യന്‍

gulf, saudi

ഗ്രാന്റ് ഹൈപ്പറില്‍ ‘ബിഗ് ട്രോളി ഡെയ്‌സ്’

റിയാദ്: ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ബിഗ് ട്രോളി ഡെയ്‌സ്’ പ്രൊമോഷന്‍ ആരംഭിച്ചു. ഡിസംബര്‍ 25 മുതല്‍ റിയാദ് മന്‍സൂറയിലെ അല്‍ ഈമാന്‍ മെട്രോ സ്‌റ്റേഷന് സമീപം അല്‍ ഹംറ പ്ലാസയിലെ ഗ്രാന്റ് ഹൈപ്പറിലാണ് വിലക്കിഴിവിനൊപ്പം പ്രൊമോഷനും പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ പര്‍ചേസ് ചെയ്യുന്ന ട്രോളിയിലുളള മുഴുവന്‍ ഉത്പ്പന്നങ്ങളും സമ്മാനമായി ലഭിക്കുന്ന പദ്ധതിയാണിത്. പണമടക്കാന്‍ കൗണ്ടറിലെത്തി ഇന്‍വോയ്‌സ് പൂര്‍ത്തിയാക്കുന്ന വേളയില്‍ ഭാഗ്യശാലികളെ ഓട്ടോമാറ്റിക്കായി തെരഞ്ഞെടുക്കും. ദിവസം പന്ത്രണ്ടലധികം ഉപഭോക്താക്കള്‍ക്ക് കൈ നിറയെ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാനുളള അവസരമാണിത്. ‘ബിഗ് ട്രോളി

gulf, saudi

കെ കരുണാകരന്‍ ഫാസിസത്തെ ഫലപ്രദമായി തടഞ്ഞ നേതാവ്

റിയാദ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്റെ പതിനാലാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ബത്ഹ സബര്‍മതിയില്‍ റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ കണ്‍വീനര്‍ സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. സംഘപരിവാര്‍ ശക്തികളുടെ വര്‍ഗീയ ധ്രുവീവീകരണവും സാംസ്‌കാരിക ഫാസിസവും ഫലപ്രദമായ തടയാന്‍ സാധിച്ച ലീഡര്‍ക്ക് തുല്യം ലീഡര്‍ മാത്രമാണെന്നു മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. എല്‍ കെ അജിത് പറഞ്ഞു.

gulf, saudi

കേരള എഞ്ചിനീയേഴ്‌സ് ഫോറം; റിയാദ് ചാപ്റ്ററിനെ അബ്ദുല്‍ നിസാര്‍ നയിക്കും

റിയാദ്: സൗദി അറേബ്യയിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ നിസാര്‍ (പ്രസിഡന്റ്), മുഹമ്മദ് ഹഫീസ് (ജനറല്‍ സെക്രട്ടറി), ആഷിക് പാണ്ടികശാല, ഷഫാന മെഹ്‌റു മന്‍സില്‍ (വൈസ് പ്രസിഡന്റ്), ശ്യാം രാജ്, സന്ദീപ് ആനന്ദ്, (ജോ. സെക്രട്ടറി), മുഹമ്മദ് ഷെബിന്‍ (ട്രഷറര്‍), നിഹാദ് അന്‍വര്‍ (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. 2022ല്‍ ആരംഭിച്ച പ്രൊഫഷണല്‍ ഫോറത്തില്‍ വനിതകളടക്കം ആയിരത്തിലധികം എഞ്ചിനീയര്‍മാര്‍ അംഗങ്ങളാണ്. എഞ്ചിനീയര്‍മാരുടെ ഉന്നമനത്തിനും തൊഴില്‍ നൈപുണ്യത്തിനും

gulf, saudi

യുഎഫ്‌സി ഫുട്ബോള്‍: സെമി പോരാട്ടങ്ങള്‍ ഡിസം. 27ന്

ദമാം: അല്‍ കോബാര്‍ യുണൈറ്റഡ് ഫുട്ബാള്‍ ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പ്-2024 സെമി ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 27ന് തുഖ്ബ ക്ലബ്ബ് സ്‌റ്റേഡിയത്തില്‍ നടക്കും. ആദ്യ സെമി ഫൈനല്‍ മത്സരം വൈകീട്ട് 6:30ന് ദമ്മാം ബദര്‍ എഫ് സിയും കോബാര്‍ കോര്‍ണിഷ് സോക്കറും ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലില്‍ രാത്രി 8.00ന് ഇ.എം.എഫ് റാക്കയും ദല്ല എഫ് സിയും മാറ്റുരക്കും. നാട്ടില്‍ നിന്നു സംസ്ഥാന, ദേശീയ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ജേഴിസിയണിയും. കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ ആരാധകര്‍

gulf, saudi

സൗദി ഫിഫ കപ്പ്; ആഹ്ലാദം പങ്കുവെച്ച് വാഴക്കാട് കൂട്ടായ്മ

ദമാം: ഫിഫ ലോക കപ്പ്-2034 വേദിയായി സൗദി അറേബ്യയെ തെരഞ്ഞെടുത്ത പ്രഖ്യാപനത്തില്‍ ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. ആഗോള കായിക കേന്ദ്രമായി മാറാനുള്ള സൗദി അറേബ്യയുടെ യാത്രയിലെ നിര്‍ണായക നിമിഷമായിരുന്നു ഫിഫയുടെ പ്രഖ്യാപനമെന്ന് സെന്റര്‍ സംഘടിപ്പിച്ച പരിപാടി അഭിപ്രായപ്പെട്ടു. സമ്പന്നമായ സംസ്‌കാരവും ചരിത്രവും ആഗോള തലത്തില്‍ പരിചയപ്പെടുത്താനുള്ള വേദി കൂടിയാണ് ലോക കപ്പു മാറും. രക്ഷാധികാരി മുജീബ് കളത്തില്‍, പ്രസിഡന്റ് നഫീര്‍ തറമ്മല്‍, സെക്രട്ടറി ഷബീര്‍ ആക്കോട്, യാസര്‍ തിരുവാലൂര്‍, ജാവിഷ്

gulf, saudi

റെഡ് സീ എയര്‍പോര്‍ട്ടിലേയ്ക്ക് ഫ്‌ളൈ നാസ് സര്‍വ്വീസ്

റിയാദ്: ഫ്‌ലൈ നാസ് ദമ്മാം കിങ് ഫഹദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചെങ്കടല്‍ വിനോദസഞ്ചാര കേന്ദ്രമായ റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്ക് സര്‍വിസ് ആരംഭിക്കുന്നു. വ്യോമയാന രംഗത്ത് സര്‍വിസ് ശൃംഖല വ്യാപിപ്പിക്കാനുള്ള ഫ്‌ളൈ നാസ് പദ്ധതിയുടെ ഭാഗമായാണ് റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടിലേക്ക്് സര്‍വിസുകള്‍ ആരംഭിക്കുന്നത്. സൗദിയിലെ ഫ്‌ളൈ നാസിന്റെ നാല് ഓപ്പറേഷന്‍ സെന്ററുകളില്‍ ഒന്നായ ദമ്മാം എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഡിസംബര്‍ 28 മുതല്‍ ആഴ്ചയില്‍ രണ്ട് സര്‍വിസുകള്‍ വീതമാണ് റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടിലേക്ക് നടത്തുക.

Scroll to Top