Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍
gulf, saudi

വയനാട് ഭവന പദ്ധതി; ഐസിഎഫ് 24 ലക്ഷം കൈമാറി

റിയാദ്: വയനാട് ദുരന്ത ബാധിതര്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) പ്രഖ്യാപിച്ച രണ്ടു കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഐസിഎഫ് റിയാദ് നല്‍കുന്ന രണ്ടു വീടുകളുടെ ഫണ്ട് കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് റാഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ല്യാര്‍ ഫണ്ട് ഏറ്റു വാങ്ങി. കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന രണ്ടു വീടുകള്‍ക്കായി ഐസിഎഫ് റിയാദ് 24 ലക്ഷം രൂപയാണ് നല്‍കുന്നത്. റിയാദിലെ പ്രമുഖ ഉംറ […]

gulf, saudi

ദുരിതാശ്വാസ നിധി; കേളിയുടെ സഹായം മുഖ്യമന്ത്രിയ്ക്ക് കൈമാറി

തിരുവനന്തപുരം: കേളി കലാ സാംസ്‌കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹയത്തിന്റെ ഭാഗമായി 40 ലക്ഷം രൂപ മുഖ്യമന്തിക്ക് കൈമാറി. വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇല്ലാതായ ഗ്രാമങ്ങളെ പുനഃര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലേക്കാണ് സഹായം. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി മുന്‍ സെക്രട്ടറി കെആര്‍ ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി സമിതി മുന്‍ അംഗം സതീഷ് കുമാര്‍, കേളി പ്രവര്‍ത്തകനായിരുന്ന അനില്‍ കേശവപുരം

gulf, saudi

ചരക്കു ലോറികള്‍ക്ക് മാര്‍ഗ നിര്‍ദേശം

റിയാദ്: അയല്‍ രാജ്യങ്ങളില്‍ നിന്നുളള ചരക്കുലോറികള്‍ സൗദിയില്‍ പ്രവേശിക്കുന്നതിനും രാജ്യത്തിനകത്തു ഓടുന്നതിനും ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിബന്ധനകള്‍ പുറപ്പെടുവിച്ചു. സൗദിയിലേയ്ക്ക് പ്രവേശിക്കുേമ്പാള്‍ ചരക്കുലോറികള്‍ bayan.logisti.sa പ്ലാറ്റ്‌ഫോം വഴി പെര്‍മിറ്റ് നേടണം. ലോഡുമായി ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം അവിടെ നിന്നു തിരിച്ചുപോകുന്ന റൂട്ടിലെ മറ്റ് സ്ഥലങ്ങളിലേക്ക് മാത്രമേ ചരക്ക് കയറ്റാവൂ. ആഭ്യന്തര ചരക്കു നീക്കം നടത്താന്‍ അനുമതിയില്ല. ഇത്തരം ചരക്ക് നീക്കത്തിന് കരാറുകളില്‍ ഏര്‍പ്പെടാന്‍ പാടില്ല. അംഗീകൃത ഭാര പരിധികള്‍ പാലിക്കണം. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ സൗദിയില്‍ പ്രവേശിക്കുന്നതിനും

gulf, saudi

‘റിയാദ് വായിക്കുന്നു’ അന്താരാഷ്ട്ര പുസ്തക മേളയ്ക്കു തുടക്കം

റിയാദ്: അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് പ്രൗഢ തുടക്കം. കിങ് സൗദ് യൂനിവേഴ്‌സിറ്റി കാമ്പസില്‍ ആരംഭിച്ച മേള ഒക്ടോബര്‍ അഞ്ച് വരെ തുടരും. രാജ്യത്തും രാജ്യാന്തര തലത്തിലുമുളള സാസ്‌കാരിക പ്രവര്‍ത്തകര്‍, സാഹിത്യകാരന്‍മാര്‍, ചിന്തകര്‍ എന്നിവര്‍ പങ്കെടുക്കും. ‘റിയാദ് വായിക്കുന്നു’ എന്ന പ്രമേയത്തിലാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള. പൊതുജനങ്ങള്‍, കുട്ടികള്‍, രക്ഷിതാക്കള്‍, യുവജനങ്ങള്‍, പ്രസാധകര്‍ എന്നിവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പുസ്തകമേളയുടെ പ്രമേയം സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന അതോറിറ്റി വന്‍ പ്രചാരണം സംഘടിപ്പിച്ചിരുന്നു. 32ലധികം രാജ്യങ്ങളില്‍നിന്നുള്ള 2000ത്തിലധികം പ്രസാധകസ്ഥാപനങ്ങളും ഏജന്‍സികളും പുസ്തകമേളയില്‍

gulf, saudi

‘ആര്യാടനോര്‍മ്മയില്‍’ അനുസ്മരണം സെപ്തം. 27ന് റിയാദില്‍

റിയാദ്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ‘ആര്യാടനോര്‍മ്മയില്‍’ എന്ന പേരില്‍ ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന എന്ന പരിപാടി സെപ്തംബര്‍ 27ന് വൈകീട്ട് 7ന് ബത്ഹ ഡി-പാലസ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഭവ ബഹുലമായ ആര്യാടന്റെ കഥയും കാലവും പറയാനും ആനുകാലിക രാഷ്ട്രീയ വിഷയത്തില്‍ സംസാരിക്കാനും കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി മുഖ്യാതിയായി പങ്കെടുക്കും. റിയാദിലെ ഒഐസിസി പ്രവര്‍ത്തകരും

gulf, saudi

കേളി ‘പ്രതീക്ഷ’ പുരസ്‌കാരം വിതരണം ചെയ്തു

കണ്ണൂര്‍: കേളി കലാസാംസ്‌കാരിക വേദി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം ‘പ്രതീക്ഷ’ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഈ മാസം ആദ്യം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചിരുന്നു. വിവിധ ജില്ലകളില്‍ വിതരണം പൂര്‍ത്തിയാക്കി സമാപനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ വിതരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വഹിച്ചു. കണ്ണൂര്‍ എന്‍ജിഒ ആസ്ഥാനത്തെ ടി. കെ. ബാലന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശംസാ ഫലകവും ക്യാഷ്

gulf, saudi

തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: എംജിഎം റിയാദ്

റിയാദ്: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സമത്വവും തൊഴില്‍ നേടാനുള്ള തുല്യാവകാശവും ഉറപ്പാക്കുന്ന ശക്തമായ നിയമം ഇന്ത്യയില്‍ ആവശ്യമാണെന്ന് റിയാദ് ചാപ്റ്റര്‍ എംജിഎം ജനറല്‍ ബോഡി യോഗം. പരാതിക്കാരിയുടെ സ്വകാര്യത പൂര്‍ണമായി മാനിക്കുന്ന രൂപത്തിലുള്ള നിയമങ്ങള്‍ക്ക് ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ തടയാന്‍ സാധിക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം. ഇതിന് ആവശ്യമായ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എംജിഎം അംഗത്വ ക്യാമ്പയിന്‍ പൂര്‍ത്തിയാക്കി

gulf, saudi

റിയാദ് ടാക്കീസ് സൗദി ദേശീയ ദിനാഘോഷം

റിയാദ്: പ്രവാസി സമൂഹത്തിന് താങ്ങും തണലുമായ സൗദി ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചു 94-ാമത് ദേശീയദിനം റിയാദ് ടാക്കിസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് കിങ് അബ്ദുള്ള പാര്‍ക്കിന് സമീപം അരങ്ങേറിയ പരിപാടിയില്‍ റിയാദ് ടാക്കിസിന്റെ പ്രവര്‍ത്തകര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്തങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കുട്ടികളുടെ നേതൃത്വത്തില്‍ ദേശിയ ഗാനാലാപനം, കേക്ക് മുറിക്കല്‍, മധുരം വിതരണം, ഘോഷയാത്ര, വാഹനറാലി എന്നിവ അരങ്ങേറി. രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും അടയാളപ്പെടുത്തുന്ന

gulf, saudi

കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ‘കിയ’ സൗദി ദേശിയ ദിനം ആഘോഷിച്ചു

റിയാദ്: കൊടുങ്ങല്ലൂര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ) സൗദിഅറേബ്യയുടെ തൊണ്ണൂറ്റിനാലാമത് ദേശിയ ദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം പങ്കിട്ടും സന്തോഷം പങ്കുവെച്ചു. ബത്ഹ ഡി-പാലസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍, സിനിയര്‍ അംഗവും വൈസ്പ്രസിടെന്റുമായ വി എസ് അബ്ദുല്‍സലാം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പേ ഉണ്ടെന്നും ആകാലത്ത് ഇന്ത്യയില്‍ നിന്ന് ഹജ് നിര്‍വഹിക്കാന്‍ എത്തുന്ന ആളുകള്‍ക്ക് ബ്രിട്ടിഷ്

gulf, saudi

സൗദി ദേശീയ ദിനം ആഘോഷിച്ച് ‘കോഴിക്കോടന്‍സ്’

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ സൗദി ദേശീയ ദിനം ആഘോഷിച്ചു. ബത്ഹ നാഷണല്‍ മ്യൂസിയം പാര്‍ക്കില്‍ നടന്ന പരിപാടികള്‍ ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. കോഴിക്കോടന്‍സ് മുന്‍ ഓര്‍ഗനൈസറും റിയാദിലെ സാമൂഹ്യപ്രവര്‍ത്തകനുമായ സഹീര്‍ മുഹ്‌യുദ്ധീന്‍, മുന്നൂറ് ആണികളും നാലായിരം മീറ്റര്‍ നൂലും ഉയോഗിച്ച് നെയ്‌തെടുത്ത സൗദി കിരീടാവകാശിയുടെ കൗതുകമാര്‍ന്ന ചിത്രം ആഘോഷപരിപാടിയില്‍ പ്രകാശനം ചെയ്തു. മുന്‍ ചീഫ് ഓര്‍ഗനൈസര്‍മാരായ ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്‌യുദ്ധീന്‍, മുജീബ് മൂത്താട്ട്, അഡ്മിന്‍ ലീഡ് കെ സി

gulf, saudi

യച്ചൂരിയുടെ ജീവിതം മാതൃക: പയ്യന്നൂര്‍ സൗഹൃദ വേദി

റിയാദ്: സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ പി. എസ്. വി റിയാദ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അനുശോചിച്ചു. ഇന്ത്യയിലെ പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായിരുന്നു യച്ചൂരി. മികച്ച വിദ്യാഭ്യാസം നേടി, വിദ്യാര്‍ത്ഥി രാഷ്ട്രീയത്താലൂടെ പൊതുപ്രവര്‍ത്തന രംഗത്തു വരുകയും മികച്ച പാര്‍ലമെന്ററിയനായി മാറിയ ചരിത്രമാണ് യച്ചൂരിയ്ക്കുളളത്. നിലപാടുകളിലും ബോദ്ധ്യങ്ങളിലും ഉറച്ചു നിന്നു എന്നതാണ് യച്ചൂരിയുടെ മുഖമുദ്ര. ഭൗതികശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടു നല്‍കിയ യച്ചൂരി മാതൃകാ ജീവിതമാണ് കാഴ്ചവെച്ചതെന്നും പയ്യന്നൂര്‍ സൗഹൃദ വേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലാസ് വാബില്‍ റാബിയെ

gulf, saudi

വയനാട്ടില്‍ ഭവനം; ഹായില്‍ ഐസിഎഫ് 10 ലക്ഷം കൈമാറി

ഹായില്‍: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഐസിഎഫ് ഹായില്‍ വീട് നിര്‍മ്മിക്കും. ഇതിന്റെ ഭാഗമായി ഒരു വീടിന്റെ നിര്‍മ്മാണ തുക 10 ലക്ഷം രൂപ ഹായിലില്‍ നടന്ന സ്‌നേഹവിരുന്ന് സംഗമത്തില്‍ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ക്ക് സെന്‍ട്രല്‍ നേതാക്കള്‍ കൈമാറി. കേരള സര്‍ക്കാര്‍ ഭൂമി കൈമാറും. അവിടെ ഐസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി പത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.

gulf, saudi

സൗദി ദേശീയ ദിനം ആഘോഷിച്ച് ഒഐസിസി തൃശൂര്‍

റിയാദ്: ഓഐസിസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം ആഘോഷിച്ചു. സബര്‍മതി നടന്ന ആഘോഷ പരിപാടികള്‍ ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട് കേക്ക് മുറിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, ഗ്ലോബല്‍ കമ്മിറ്റി അംഗം യഹയാ കൊടുങ്ങല്ലൂര്‍, ഒഐസിസി വനിതാ വേദി ആക്ടിങ് പ്രസിഡണ്ട് സ്മിത മുഹ്‌യുദ്ധീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അന്‍സായി ഷൗക്കത്ത്, മാത്യു സിറിയാക്ക്, ഗഫൂര്‍ ചെന്ത്രാപ്പിന്നി, മജീദ് മതിലകം, സുലൈമാന്‍ മുള്ളൂര്‍ക്കര, സലാം കൊടുങ്ങല്ലൂര്‍,

gulf, saudi

പിഎംഎഫ് സൗദി ദേശീയ ദിനാഘോഷം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടെഷന്‍ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. മലാസിലെ മജിദ് വിശ്രമകേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാിെ സൗദി പൗരനും കസ്റ്റംസ് മുന്‍ ഓഫിസറുമായ അബു ഇബ്രാഹിം കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ഷിബു ഉസ്മാന്‍ ആമുഖ പ്രസംഗം നടത്തി. യാസിര്‍ അലി അദ്യക്ഷത വഹിച്ചു. സുരേഷ് ശങ്കര്‍, മുജിബ് കായംകുളം, ബഷീര്‍ സപ്ത്‌കോ, ബിനു കെ തോമസ്, രാധന്‍ പാലത്ത്, കെ ജെ റഷീദ്, ജോണ്‍സണ്‍, റഫീഖ് വെട്ടിയാര്‍, അസ്‌ലം പാലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Scroll to Top