റഹീമിന്റെ മോചനം നീളും; കേസ് മാറ്റിവെയ്ക്കുന്നത് അഞ്ചാം തവണ
കേസ് കൂടുതല്‍ പഠിക്കാനുണ്ടെന്ന് കോടതി; 2025 ജനുവരി 15ന് വീണ്ടും പരിഗണിക്കും റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം നീളും. ഇന്നു കേസ് പരിഗണിച്ചെങ്കിലും വാദം പൂര്‍ത്തിയായില്ല. വിശദമായി കേസ് പഠിക്കാന്‍ സമയം ആവശ്യമാണെന്നു കോടതിയും വിലയിരുത്തി. ഇതോടെയാണ് കേസ് മാറ്റിവെച്ചത്. 2025 ജനുവരി 15ന് കേസ വീണ്ടും പരിഗണിക്കും. ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം ഇന്നത്തേതുള്‍പ്പെടെ അഞ്ചാം തവണയാണ് അബ്ദുല്‍ റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്. […]













