റിയാദ് സഹാറ മാളില്‍ ലുലു സ്‌റ്റോര്‍ തുറന്നു; പുതിയ സ്‌റ്റോര്‍ ഡിസം. 28ന് മക്കയില്‍ തുറക്കും
റിയാദ്: സൗദി അറേബ്യയില്‍ റീട്ടെയില്‍ സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു റീട്ടെയ്ല്‍. റിയാദ് സഹാറ മാളില്‍ ലുലു എക്‌സ്പ്രസ് സ്‌റ്റോര്‍ (പവര്‍ത്തനം ആരംഭിച്ചു. ഷോപ്പിങ്ങ് സുഗമമാക്കാന്‍ അധുനിക സൗകര്യങ്ങളോടെയാണ് ലുലു എക്‌സ്പ്രസ് സ്‌റ്റോര്‍ തുറന്നത്. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, റീജിയണല്‍ ഡയറക്ടര്‍ ഹാതിം മുസ്താന്‍സിര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ റുഗൈബ് ഹോള്‍ഡിങ്ങ് ചെയര്‍മാന്‍ സിയാദ് അല്‍ റുഗൈബ് പുതിയ സ്‌റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 25,000 ചതുരശ്ര അടി വിസ്തൃതിയാലാണ് ലുലു എക്‌സ്പ്രസ് സ്‌റ്റോര്‍ ഒരുക്കിയിട്ടുളളത്. സെല്‍ഫ് […]














