എന്‍ആര്‍കെ ഫോറം പുന:സംഘടിപ്പിച്ചു; സിപി മുസ്തഫ നയിക്കും
റിയാദ്: മലയാളി കൂട്ടായ്മകളുടെ പൊതുവേദി എന്‍.ആര്‍.കെ ഫോറം റിയാദ് പുന:സംഘടിപ്പിച്ചു. ബത്ഹയിലെ ഡിപാലസ് ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ (ചെയര്‍മാന്‍), കേളിയുടെ രക്ഷധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി (ജനറല്‍ കണ്‍വീനര്‍), ഓഐസിസി സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ കുഞ്ഞി കുമ്പള (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ശുഹൈബ് പനങ്ങാങ്ങര, അഷ്‌റഫ് മൂവാറ്റുപുഴ, ജോണ്‍ കഌറ്റസ്, ഫിറോസ്, ശുഹൈബ്, ജലീല്‍ തിരൂര്‍ (വൈസ് ചെയര്‍മാന്മാര്‍), […]














