‘മനസ്സ് ശരീരം സമൂഹം’; മീഡിയാ ഫോറം പരിശീലന പരിപാടി നാളെ
റിയാദ്: ആരോഗ്യ ശീലങ്ങളിലൂടെ സന്തോഷ ജീവിതം നയിക്കാന്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘ആരോഗ്യം: മനസ്സ്-ശരീരം-സമൂഹം’ എന്ന പ്രമേയത്തിലാണ് പരിപാടി. ജനുവരി 10 വൈകീട്ട് 6.30ന് ബത്ഹ എക്‌സിര്‍ പോളിക്ലിനിക്കിന് സമീപം നൂര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. അല്‍ റയാന്‍ പോളിക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/anPTZLY9AD43oT6v7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് റിംഫ് അറിയിച്ചു. 10 മിനുട്ട് ദൈര്‍ഘ്യമുളള നാലു സെഷനുകളാണ് പരിപാടിയുടെ ആകര്‍ഷണം. അല്‍ റയാന്‍ […]














