Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
saudi

വായനാ ശീലം തിരിച്ചു പിടിക്കണം: എ ശിവദാസന്‍

റിയാദ്: അന്യം നിന്നു പോകുന്ന വായനാ സംസ്‌കാരത്തെ തിരിച്ചു പിടിക്കാന്‍ ലൈബ്രറിയുമായി കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായ എ ശിവദാസന്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തിന് അറിവ് ലഭിക്കുന്ന രീതിയില്‍ പുസ്തകങ്ങള്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ കഴിയുമ്പോഴാണ് ലൈബ്രറി എന്ന മഹത്തായ ആശയം പൂര്‍ണ്ണതയിലെത്തുകയെന്ന് ദീര്‍ഘകാലത്തെ വയാനാനുഭവം സാക്ഷ്യപ്പെടുത്തുന്നുവെന്നും കേളിക്കും മലാസ് ഏരിയക്കും ഏറ്റവും നല്ല രൂപത്തില്‍ ആശയം […]

saudi

കേരളത്തില്‍ ബിജെപിയ്ക്കു സീറ്റ് ലഭിച്ചത് കോണ്‍ഗ്രസിന്റെ കാരുണ്യം: നവോദയ

റിയാദ്: രാജ്യത്തിന്റെ മതേതര പൈതൃകം തകര്‍ക്കാനും ഭരണഘടന തിരുത്താനുമുള്ള ബിജെപിയുടെ ഹീനശ്രമങ്ങള്‍ക്ക് മതേതര ഇന്ത്യയുടെ ശക്തമായ താക്കീതാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് നവോദയ. മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താമെന്നുളള സംഘ് പരിവാര്‍ മോഹത്തിന് തിരിച്ചടി ഏല്‍ക്കുകയും ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തത് ശുഭസൂചകമാണ്. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചത് കോണ്‍ഗ്രസ്സിന്റെ കാരുണ്യത്തിലാണ്. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റില്‍ ബിജെപി ജയിക്കുകയും കോണ്‍ഗ്രസ്സ് മൂന്നാസ്ഥാനത്തേക്ക് പോകുകയും ചെയ്തത് കോണ്‍ഗ്രസ്സ് നിലപാട് മൂലമാണ്. വടകര ജയിക്കാന്‍ തൃശൂര്‍ ബിജെപിക്ക്

saudi

ലീന കോടിയത്ത്, നീന നാദിര്‍ഷ എന്നിവര്‍ക്കു കേളി യാത്രയയപ്പ്

റിയാദ്: കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലീന കോടിയത്ത്, ജീവിത പങ്കാളി സുരേഷ് കൂവോട്, നീന നാദിര്‍ഷാ, മകന്‍ നിഹാല്‍ എന്നിവര്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കുടുംബവേദി മുന്‍ട്രഷറായിരുന്ന ലീന കോടിയത്ത് കേളി കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗമാണ്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ലീന ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി അംഗം, മധുരം മലയാളം പദ്ധതിയിലെ സാക്ഷരതാ പഠന ക്ലാസ് അധ്യാപിക എന്നീ ചുമതലകളും നിര്‍വഹിച്ചു വരികയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് കൂവോട് സ്വദേശിയായ സുരേഷ് 29

saudi

എബിസി കാര്‍ഗോ ഐപിഎല്‍ ഫ്രീ ഹിറ്റ് പ്രെഡിക്ട് ആന്‍ വിന്‍ വിജയികള്‍

റിയാദ്: ജിസിസിയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ എബിസി കാര്‍ഗോ നടത്തിയ ഐപിഎല്‍ ഫ്രീ ഹിറ്റ് പ്രെഡിക്ട് ആന്റ് വിന്‍ മത്സരത്തിന് തിരശീല വീണു. മാര്‍ച്ചില്‍ ഐപിഎഎല്ലിനോട് അനുബന്ധിച്ചു ആരംഭിച്ച മത്സരത്തില്‍ അനേകായിരങ്ങളാണ് പങ്കെടുത്തത്. ഐപിഎല്ലിലെ ഓരോ മത്സരത്തിലെയും വിജയികളെ പ്രെഡിക്ട് ചെയ്യുക എന്നതായിരുന്നു മത്സരം. ഐപിഎല്‍ ഫൈനല്‍ മത്സരത്തിലെ ടൈറ്റില്‍ വിന്നറിനെ പ്രവചിച്ചവരില്‍ നിന്നു തിരഞ്ഞെടുത്ത വിജയിക്ക് മെഗാ സമ്മാനമായ ഐ ഫോണ്‍ 15 പ്രൊ മാക്‌സ് ആണ് ലഭിക്കുക. കൂടാതെ പര്‍പ്പിള്‍ കപ്പ് വിന്നര്‍, ഓറഞ്ച്

saudi

റിസ വെബിനാര്‍ സംഘടിപ്പിച്ചു

റിയാദ്: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി ‘റിസ’ വെബിനാര്‍ സംഘടിപ്പിച്ചു. പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. റിസ നടത്തിയ ലഹരിവിരുദ്ധ പരിശീലക പരിശീലന പരിപാടിയുടെ ഫലപ്രഖ്യാപനം എറണാകുളം മെഡിക്കല്‍ കോളേജ് സൈക്കാട്രിക് വിഭാഗം മേധാവി പ്രഫ. അനില്‍കുമാര്‍ നിര്‍വഹിച്ചു. പരീക്ഷ എഴുതിയ 404 പേരില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങിയ 315 പേര് റിസയുടെ ‘ടോട്ട്’

saudi

ഇന്ത്യയെ കാവിവത്കരിക്കാന്‍ സാധ്യമല്ല: ഒഐസിസി റിയാദ്

റിയാദ്: ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ നല്‍കിയതന്നു ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ദേശീയ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സര്‍വ്വേ ഫലങ്ങള്‍ പെരുപ്പിച്ച് കാണിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വര്‍ഗ്ഗീയത മാത്രം പറഞ്ഞും ജയിക്കാമെന്ന മോദിയുടെയും അമിത് ഷായുടെയും അഹങ്കാരത്തിന് ഏറ്റ തിരിച്ചടിയാണ് ഇന്ത്യാ മുന്നണിയുടെ മികച്ച പ്രകടനമെന്നും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അഭിപ്രായപ്പെട്ടു.

saudi

കെഎംസിസി വിജയാഹ്‌ളാദം

റിയാദ്: കേരളത്തില്‍ യുഡിഎഫ് നേടിയ മികച്ച വിജയം ആഘോഷമാക്കി കെഎംസിസി പ്രവര്‍ത്തകര്‍. ഇടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ സമദ് സമദാനി, രാഹുല്‍ ഗാന്ധി എന്നിവരുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യാ മുന്നണിക്ക് ജെയ് വിളിച്ചായിരുന്നു ആഹ്‌ളാദ പ്രകടനം. ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ വിജയാഹ്ലാദ പരിപാടിക്ക് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി നേതാക്കളായ കെകെ കോയമുഹാജി, മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ റഫീഖ് മഞ്ചേരി, സത്താര്‍ താമരത്ത്, അഷറഫ് കല്‍പകഞ്ചേരി, ജില്ലാ കെഎംസിസി നേതാക്കളായ ഷൗകത്ത് കടമ്പോട്ട്, റഫീഖ്

saudi

കേരളത്തില്‍ ജനം പൊറുതി മുട്ടി; തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനോടുളള പ്രതിഷേധം

റിയാദ്: പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതിഷേധമാണ് കേരളത്തില്‍ ഇടതുപക്ഷ മുന്നണി നേരിടേണ്ടി വന്ന കനത്ത തോല്‍വിയെന്ന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി. ഇടതു സര്‍ക്കാരിനെ കമ്മ്യുണിസ്റ്റുകളും വെറുത്ത് തുടങ്ങിയതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. ജനാധിപത്യ ഇന്ത്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം പറഞ്ഞ് രാഹുല്‍ ഗാന്ധി ഇന്ത്യയിലുടനീളം നടത്തിയ കഠിന പ്രയത്‌നം ജനങ്ങള്‍ ഉള്‍കൊണ്ടതിന്റെ ഫലംകൂടിയാണ് രാജ്യത്തുടനീളം കാണുന്നത്. സ്വന്തം ഇഷ്ടത്തിന് നിയമം മാറ്റി മറിക്കാനും സര്‍ക്കാര്‍ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാനും കഴിയാത്ത വിധം ശക്തമായ പ്രതിപക്ഷം

saudi

പുതിയ അധ്യായന വര്‍ഷം വൈവിധ്യമാര്‍ന്ന പരിപാടികള്‍: ഡിസ്പാക്ക്

ദമ്മാം: പുതിയ അധ്യായന വര്‍ഷം വ്യത്യസ്ത പരിപാടികളൊരുക്കുമെന്ന് ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന് സ്‌കൂള്‍ രക്ഷിതാക്കളുടെ പൊതുവേദി ഡിസ്പാക്ക്. കഴിഞ്ഞ കാലങ്ങളില്‍ രക്ഷിതാക്കളില്‍ നിന്നും സ്‌കൂള്‍ അധിക്യതരില്‍ നിന്നും ലഭിച്ച പിന്തുണയാണ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രേരണയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അകാദമിക്ക് വിദഗ്ദരെ പങ്കെടുപ്പിച്ച് ഐ.ഐ.ടി, എന്‍.ഐ.ടി പ്രവേശനം ആഗ്രഹിക്കുന്ന വ്യദ്യാര്‍ഥികള്‍ക്കു ശില്പശാല സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ പ്രാവിണ്ണ്യമുള്ള ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശങ്ങളും അവരുടെ സഹകരണവും ഉറപ്പുവരുത്തും. വേനലവധിക്ക് ശേഷം

saudi

‘മമ കിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്’ അല്‍ ഖോബാറില്‍ ഗസല്‍ വിരുന്ന്

ദമ്മാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് ഗസല്‍ വിരുന്നൊരുക്കുന്നു. കോബാര്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ ജൂണ്‍ 7ന് വൈകീട്ട് 7ന് ‘മമ കിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്’ എന്ന പേരിലാം് ഗസല്‍ വിരുന്ന്. ഗസല്‍ ജോഡികളായ റാസ, ബീഗം എന്നിവര്‍ ഗസല്‍ വിരുന്ന് നയിക്കും. ഉാസ, ബീഗം ബാന്‍ഡിന്റെ മുഴുവന്‍ കലാകാരന്മാരും ലൈവ് ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കും. പ്രണയവും വിരഹവും ഒത്തിണങ്ങുന്ന വേറിട്ട സംഗീത വിരുന്നാണ് ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ പറഞ്ഞു. എന്‍ട്രി പാസിന് +966 598009536,

saudi

ഡിഫ സൂപ്പര്‍ കപ്പ്; ജൂണ്‍ 6ന് പന്തുരുളും

ദമ്മാം: ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന നയന്‍സ് ഫുട്‌ബോള്‍ മേള ‘ഡിഫ സൂപ്പര്‍ കപ്പ്’ ജൂണ്‍ 6ന് തുടക്കമാകും. ദഹ്‌റാന്‍ എക്‌സ്‌പോക്ക് സമീപമുള്ള അല്‍ യമാമ സ്‌റ്റേഡിയത്തിലാണ് മേളയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത്തിമൂന്ന് ക്ലബുകള്‍ മാറ്റുരക്കും. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴം രാത്രി 10.30ന് നടക്കും. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ പ്രഗല്‍ഭരായ മുന്നൂറിലധികം താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും. സൗദിയിലെ സേഫ്റ്റി വിപണന രംഗത്തെ പ്രമുഖരായ

saudi

ഷിഫ വെല്‍ഫെയര്‍ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: ശിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശിഫയിലെ അല്‍ അവാഫി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. കോശി മാത്യൂസ് മാവേലിക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശിഫയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പേര്‍ പങ്കെടുത്തു. ആരോഗ്യ പരിശോധനകള്‍, വൈദ്യസഹായങ്ങള്‍ എന്നീ സേവനങ്ങള്‍ക്ക് ഡോക്ടര്‍മാരും നഴ്‌സുമാരും നേതൃത്വം നല്‍കി. അസോസിയേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം പുന്നല, വൈസ് ചെയര്‍മാന്‍ റഷീദ് കൊളമ്പന്‍, പ്രസിഡന്റ് സിനാന്‍ ബാബു, ഇബ്രാഹിം പട്ടാമ്പി, അജിത് കുമാര്‍ കടക്കല്‍, സാദിഖ് കൊളപ്പാടം, നാസര്‍ കൊട്ടുകാട്,

business, saudi

സൗദി-ബ്രസീല്‍ വാണിജ്യബന്ധം: ലുലു ഗ്രൂപ്പിന് നിര്‍ണായക പങ്കാളിത്തം; ധാരണാ പത്രം ഒപ്പുവെച്ചു

റിയാദ്: ബ്രസീലുമായി സൗദി അറേബ്യയുടെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റും പങ്കാളിത്തം ഉറപ്പ് വരുത്തുന്നു. ഇതിന്റെ ഭാഗമായി ലുലു മേധാവികളും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീല്‍ സാരഥികളും സുപ്രധാന ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബ്രസീല്‍ വൈസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ബ്രസീലിയന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് മേധാവികളും ധാരണാപത്രത്തില്‍ ഒപ്പീവെച്ചത്. ബ്രസീലിയന്‍ ഉല്‍പന്നങ്ങളുടെ സൗദി വിപണി ശക്തമാക്കുകയെന്ന ലുലുവിന്റെ വിശാലലക്ഷ്യം യാഥാര്‍ഥ്യമാകുന്നതിന് ലുലു സൗദി ഔട്ട്‌ലെറ്റ് ശൃംഖലകള്‍ പ്രയോജനപ്പെടുത്താനാകും. അപെക്‌സ്

saudi

റഹീം മോചനം അരികെ: അനുരജ്ഞന കരാര്‍ ഒപ്പുവെച്ചു

റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കുന്നതിന് അനുരജ്ഞന കരാര്‍ ഒപ്പുവെച്ചു. റിയാദ് ഗവര്‍ണറേറ്റാലെ അനുരജ്ഞന സമിതി ഓഫീസിലാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, ഇരു വിഭാഗം അഭിഭാഷകര്‍, റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റിയാദ് ഇന്ത്യന്‍ എംബസി ജഡ്ജിയുടെ പേരില്‍ ഇഷ്യൂ ചെയ്ത 15 മില്യണ്‍ റിയാലിന്റെ ചെക്കും

Scroll to Top