Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
saudi

കെഎംസിസി ദേശീയ ഫുട്‌ബോള്‍; സമ്മാന കൂപ്പണ്‍ പ്രകാശനം

റിയാദ്: കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ഫുട്‌ബോളിനോടനുബന്ധിച്ച് ലക്കീ ഡ്രോ കൂപ്പണ്‍ പുറത്തിറക്കി. കഴിഞ്ഞ ദിവസം ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു പ്രകാശന കര്‍മ്മം. പ്രമുഖ ജ്വല്ലറി സോണാ ജ്വല്ലേഴ്‌സും ഗ്ലോബല്‍ ട്രാവല്‍ ആന്റ് ടൂഴ്‌സും ചേര്‍ന്ന് 20 പവന്‍ സ്വര്‍ണ്ണ നാണയമാണ് സമ്മാനമായി വിതരണം ചെയ്യുന്നത്. പ്രകാശന കര്‍മ്മം നാഷണല്‍ വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ വി.പി മുസ്തഫ എന്നിവര്‍ക്ക് […]

saudi

‘ജീവസ്പന്ദനം-2024’ കേളി 1086 യൂനിറ്റ് രക്തം ദാനം ചെയ്തു

റിയാദ്: ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ക്കായി കേളി കലാസാംസ്‌കാരിക വേദിയുടെ മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2024’ന് വന്‍ ജനപിന്തുണ. 1426 പേര്‍ പങ്കാളികളായ ക്യാമ്പില്‍ 1086 യൂണിറ്റ് രക്തം ശേഖരിച്ചു. വെള്ളി രാവിലെ 8ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 വരെ നീണ്ടു. മലാസ് ലുലു ഹൈപ്പറില്‍ നടന്ന പരിപാടിയില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിലെ റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കും മിനിസ്ട്രി ഓഫ് ഡിഫന്‍സിലെ പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റിയും രക്തം സ്വീകരിച്ചു. കേളിയുടേയും കുടുംബ വേദിയുടേയും

saudi

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: ‘റിംഫ് ടോക്’ ശില്പശാല ജൂലൈ 31ന്

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ സീസണ്‍-4 മെയ് 31ന് നടക്കും. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.00ന് പരിപാടി ആരംഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി രണ്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇലം കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സെന്റര്‍ മാനേജര്‍ എഞ്ചി. താരിഖ് ഖാലിദ് ‘ജെനറേറ്റീവ് എഐ ആന്റ് മീഡിയ’ അവതരിപ്പിക്കും. സൈബര്‍ സെക്യൂരിറ്റി വിദഗ്ദനും ട്രെന്‍ഡ് മൈക്രോ ജപ്പാന്‍ മിഡില്‍ ഈസ്റ്റ് മാനേജര്‍ എഞ്ചി. അമീര്‍ ഖാന്‍

saudi

ചാവക്കാട്ടുകാര്‍ ഒത്തുകൂടി; ആഘോഷമൊരുക്കി ‘നമ്മളോത്സവം’

റിയാദ്: നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്റര്‍ ‘നമ്മളോത്സവം 2024’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എക്‌സിറ്റ് 18 ലെ യാനബി വിശ്രമകേന്ദ്രത്തില്‍ ചവക്കാട്ടുകാരും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അഥിതികളും പങ്കെടുത്തു. ഷാജഹാന്‍ ചാവക്കാട് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഔട്ട് ഡോര്‍ മത്സരങ്ങള്‍ ഫൈസല്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. ഷാഹിദ് അറക്കല്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ഫായിസ് ബീരാന്‍, ഫാറൂഖ് കുഴിങ്ങര ഫെര്‍മിസ് മടത്തൊടിയില്‍, സുരേഷ് വലിയ പറമ്പില്‍, സിറാജുദ്ധീന്‍ ഓവുങ്ങല്‍, ഫവാദ് കറുകമാട്, മനാഫ് പാടൂര്‍ എന്നിവര്‍ മത്സങ്ങള്‍ നിയന്ത്രിച്ചു.

saudi

കുറുനരിയെ പകര്‍ത്തിയ നൗഷാദിന് പരിസ്ഥിതി ഫോട്ടോഗ്രാഫി അവാര്‍ഡ്

റിയാദ്: ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ നൗഷാദ് കിളിമാനൂരിന് അംഗീകാരം. മികച്ച എട്ട് ഫോട്ടോ, വീഡിയോ ഗ്രാഫര്‍മാരില്‍ വിദേശികളില്‍ നൗഷാദിന്റെ ചിത്രം മാത്രമാണ് തെരഞ്ഞെടുത്തത്. റിയാദില്‍ നന്നന്ന പരിപാടിയില്‍ പരിസ്ഥിതി സഹമന്ത്രി മന്‍സൂര്‍ അല്‍ ഹിലാല്‍ അല്‍ മുഷയ്ത്തി അവാര്‍ഡ് സമ്മാനിച്ചു. റിയാദിലെ ഫോട്ടോഗ്രാഫര്‍ മാരുടെ കൂട്ടായ്മ ഷട്ടര്‍ അറേബ്യ നടത്തുന്ന വരാന്ത്യ ഫോട്ടോ ഷൂട്ട് യാത്രക്കിടെ ലഭിച്ച അറേബ്യന്‍ കുറുനരിയുടെ അപൂര്‍വ ചിത്രമാണ് നൗഷാദിനെ അവര്‍ഡിന് അര്‍ഹനാക്കിയത്.

saudi

മാസ് റിയാദിനെ ജബ്ബാര്‍ കക്കാട് നയിക്കും

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഉമ്മര്‍ മുക്കം, അഷ്‌റഫ് മേച്ചേരി, സുഹാസ് ചേപ്പാലി എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഭരണ സമിതിയിലേക്ക് ജബ്ബാര്‍ കക്കാട് (പ്രസിഡന്റ്), മുസ്തഫ നെല്ലിക്കാപറമ്പ് (ജന. സെക്രട്ടറി) ഫൈസല്‍ എ.കെ (ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മര്‍ മുക്കം, ഷാജു കെ.സി, അഷ്‌റഫ് മേച്ചേരി (രക്ഷാധികാരികള്‍) ഹര്‍ഷാദ് എം.ടി, സുബൈര്‍ കാരശ്ശേരി (വൈ: പ്രസിഡന്റുമാര്‍) അഫീഫ്

saudi

രണ്ടാം പിണറായി ഭരണത്തിന് കാരണമായത് മധ്യവര്‍ഗത്തിന് മേല്‍ നേടിയ ആധിപത്യം

റിയാദ്: കേരളത്തിലെ ഭരണ സംവിധാനത്തെ ഇടത്തോട്ടും വലത്തോട്ടും തിരിച്ചു വിടാന്‍ കെല്പുള്ള മധ്യവര്‍ഗ്ഗത്തിന്റെ ശേഷിക്കുമേല്‍ ആധിപത്യം നേടാനായതുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാറിന് തുടര്‍ ഭരണം ലഭിച്ചതെന്ന് മലപ്പുറം സിപിഐ എം ജില്ലാ കമ്മറ്റിയംഗം എ ശിവദാസന്‍. ഇ കെ നായനാരുടെ 20-ാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതിസൂക്ഷ്മമായി രാഷ്ട്രീയത്തെ നിരീക്ഷിക്കുകയും അതിനനുസരിച്ച് ജനോപകരപ്രദമാകുന്ന തരത്തില്‍ കിഫ്ബി പോലുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്ന മാതൃകയാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന

saudi

റഹീമിന്റെ മോചനം: വിശദീകരണവുമായി സഹായസമിതി

റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ വധശിക്ഷ കാത്തു കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനുളള നിയമ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് റിയാ്വിലെ സഹായ സമിതി. ഗവര്‍ണറേറ്റില്‍ ഇന്ത്യന്‍ എംബസി ചെക്ക് കൈമാറുന്നതോടെ അനുരജ്ഞന കരാര്‍ സാക്ഷ്യപ്പെടുത്തി കോടതിയ്ക്കു സമര്‍പ്പിക്കും. അടുത്ത വാദം കേള്‍ക്കാന്‍ കോടതി തീയതി നിയശ്ചയിക്കുന്നതോടെ അനുരഞ്ജന കരാറും ചെക്കും കോടതിക്കു കൈമാറും. ഇതോടെ കോടതി ഉത്തരവ് ഉണ്ടാകും. ഇതിനായി കാത്തിരിക്കണമെന്നും സഹായ സമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍

saudi

റിയാദ് ഒഐസിസി വനിതാ വേദി; മൃദുല വിനീഷ് നയിക്കും

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വനിതാവേദിയുടെ പ്രഥമ പ്രസിഡന്റായി മൃദുല വിനീഷിനെ തെരഞ്ഞെടുത്തു. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി വല്ലി ജോസിനെയും ട്രഷറര്‍ ആയി സൈഫുന്നീസ സിദ്ധിക്കിനെയും തെരഞ്ഞെടുത്തു. സഹഭാരവാഹികളായി അഡ്വ. ആഫിയ ഷാനു, ഷീന റെജി (ജന സെക്രട്ടറി), സ്മിത മുഹയുദ്ധീന്‍, ബൈമി സുബിന്‍, ജാൻസി പ്രഡിന്‍ (വൈസ് പ്രസിഡന്റ്), ശരണ്യ ആഘോഷ്, റീന ജോജി, സിംന നൗഷാദ് (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു. 25 അംഗ നിര്‍വാഹകസമിതിയും നിലവില്‍ വന്നു. ഒഐസിസി വര്‍ക്കിങ് പ്രസിഡന്റ്

saudi

പൊന്നാനി ഫൗണ്ടേഷന്‍ രക്തദാന ക്യാമ്പ്

റിയാദ്: ഹാജ് തീര്‍ത്ഥാടന കാലത്ത് മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ രക്ത ശേഖരണത്തിലേക്ക് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റി രക്തം ദാനം നല്‍കി. ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിലധികം യൂനിറ്റ് രക്തം ദാനം ചെയ്തു. വൈസ് പ്രസിഡന്റ് സുഹൈല്‍ മഖ്ധൂം ആധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രവര്‍ത്തക സമിതി അംഗം ഡോ. ഷഹാന ഷെറിന്‍ ഉദ്ഘടനം നിര്‍വഹിച്ചു. ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദ്

saudi

അറിവരങ്ങായി എന്‍ജിനേഴ്‌സ് ഫോറം ‘മൈന്‍ഡ് മാസ്റ്റര്‍’ ക്വിസ് മത്സരം

റിയാദ്: ചരിത്രവും ശാസ്ത്രവും ഗണിതവും സ്വന്വയിച്ച ‘മൈന്‍ഡ് മാസ്റ്റര്‍’ ക്വിസ് മത്സരം അറിവരങ്ങായി. കേരള എന്‍ജിനേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററാണ് മത്സരം സംഘടിപ്പിച്ചത്. മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. റിയാദിലെ വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മത്സരം. പ്രിലിമിനറി എഴുത്തു പരീക്ഷയില്‍ നിന്നാണ് ഫൈനല്‍ മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ഓരോ വിദ്യാലയത്തില്‍

saudi

‘റിസ ടോട്ട്’ ഓണ്‍ലൈന്‍ പരീക്ഷ മെയ് 25ന്

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ വിഭാഗം റിയാദ് ഇനീഷ്യേറ്റീവ് എഗെയ്ന്‍സ്റ്റ് സബസ്റ്റന്‍സ് അബ്യൂസ് (റിസ) പരിശീലകര്‍ക്ക് ഏര്‍പ്പെടുത്തിയ പരിശീലനപരിപാടിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. ഇവര്‍ക്കുള്ള ഓണ്‍ലൈന്‍ മൂല്യ നിര്‍ണയപരീക്ഷ റിസ ട്രൈനിംഗ് ഓഫ് ട്രൈനര്‍ (റിസ ടോട്ട്) മെയ് 25ന് സൗദി സമയം വൈകീട്ട് 7നു നടക്കും. സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ ഗ്രേഡ് 8 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരത്തി നാനൂറിലധികം പേരാണ് ആദ്യഘട്ട

saudi

റഹീം മോചനം: ദിയാ ധനം വിദേശ കാര്യ മന്ത്രാലയത്തിന് കൈമാറി

റിയാദ്: അബ്ദുല്‍ റഹീമിന്റെ മോചനത്തിന് നല്‍കാനുളള ദിയ ധനം ഒന്നരക്കോടി സൗദി റിയാല്‍ റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി. മെയ് 23 വ്യാഴം ഉച്ചയോടെ നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളാണ് പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികള്‍

saudi

രാജീവ് ഗാന്ധി ഇന്ത്യയ്ക്കു ദിശാബോധം നല്‍കിയ പ്രതിഭാശാലി

റിയാദ്: ആധുനിക ഇന്ത്യയ്ക്കു ദിശാബോധം നല്‍കിയ പ്രതിഭാശാലിയായ ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ഒഐസിസി നാഷണല്‍ കമ്മിറ്റി അംഗം അഡ്വ.എല്‍.കെ അജിത്ത്. 33-ാമത് രാജീവ് അനുസ്മരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമ്മയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ വികസന വിപ്ലവത്തിന് തുടക്കം കുറിച്ചു. ടെലികമ്യൂണിക്കേഷന്‍ രംഗത്തെ മുന്നേറ്റവും ഐടി നയവും ഇന്ത്യയുടെ കുതിപ്പിനു വേഗം കൂട്ടി. ആരോഗ്യം, വിദ്യാഭ്യാസം,

Scroll to Top