മതബോധത്തിന്റെ അഭാവം മത സംഘര്‍ഷത്തിന് കാരണം: എന്‍കെ പ്രേമചന്ദ്രന്‍ എംപി
റിയാദ്: യഥാര്‍ത്ഥ മതബോധത്തിന്റെ അഭാവമാണ് മത സംഘര്‍ഷത്തിന് കാരണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. കേരളത്തില്‍ അപരിചിതമായ പല അനഭലഷണീയ പ്രവണതകളും വര്‍ധിച്ചു വരുന്നത് ആശങ്കാ ജനകമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ‘മലയാളം സംസ്‌കാരം സൗഹാര്‍ദ്ദം’ മുഖാമുഖം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തുളള വിശ്വാസങ്ങളും പ്രത്യശാസ്ത്രങ്ങളും മനുഷ്യ നന്മയ്ക്കുവേണ്ടിയുളളതാണ്. ജാതി, മത, സാമുദായിക ചിന്തകള്‍ക്കതീതമായി മാനവികതയാണ് ആത്യന്തിക ലക്ഷ്യം. എന്നാല്‍ വിശ്വാസങ്ങളുടെയും പ്രത്യശാസ്ത്രങ്ങളുടെയും പേരിലുണ്ടാകുന്ന വിഭാഗീയതയും വദ്വേഷവും പകയും മത […]














