യുഡിഎഫ് വിജയം ആഘോഷിച്ച് ഒഐസിസി
റിയാദ്: യുഡിഫ് ചരിത്ര വിജയം ആഘോഷിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ഇടതു മുന്നണി ഭരണം ജനം മടുത്തു. അതിലുളള അതൃപ്തിയും ജനങ്ങളെ അവഗണിച്ചതിലുളള പ്രതിഷേധവുമാണ് യുഡിഎഫിന്റെ മുന്നേറ്റം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ഐക്യമുന്നണിയുടെ വിജയമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഒഐസിസി പ്രവര്‍ത്തകര്‍ ആഹഌദം പങ്കുവച്ചു. ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയില്‍ സെന്‍ട്രല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നു അധ്യക്ഷത വഹിച്ചു. […]














