ഹൗസ് ക്യാമ്പയനും കോള്‍ ക്യാമ്പയിനും: യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെഎംസിസി
ജിദ്ദ: കേരളത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവാസി ഹൗസ് ക്യാമ്പയിനും കോള്‍ ക്യാമ്പയിനും സംഘടിപ്പിക്കാന്‍ ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇത് വിജയിപ്പിക്കാന്‍ മണ്ഡലം, പഞ്ചായത്ത് കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഇന്‍തിഖാബ്-2025’ മികച്ച പരിപാടിനയായിരുന്നു എന്നും യോഗം വിലയിരുത്തി. ശറഫിയ്യ ഹോട്ടലില്‍ നടന്ന യോഗത്തില്‍ ജില്ല പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സി. കെ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. […]














