പ്രവാസി സാഹിത്യോത്സവ്: റിയാദ് സോണ്‍ മത്സരങ്ങള്‍ ഡിസം. 26ന്
റിയാദ്: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് റിയാദ് സിറ്റി സോണ്‍ മത്സരങ്ങള്‍ ഡിസംബര്‍ 26ന് നടക്കും. പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാസാഹിത്യ സംഗമമാണ് സാഹിത്യോത്സവ്. പ്രവാസികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തുന്നതിനാണ് മത്സരങ്ങള്‍. 33 യൂനിറ്റുകളിലും 9 സെക്ടറുകളിലും നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്ന പ്രതിഭകളാണ് ഡിസംബര്‍ 26ന് നടക്കുന്ന സോണ്‍ സാഹിത്യോത്സവത്തില്‍ മാറ്റുരക്കുക. ഏഴ് വിഭാഗങ്ങളിലായി നൂറിലധികം മത്സര ഇനങ്ങളാണ് സാഹിഃ്യോത്സവിലുണ്ടാവുക. വിദ്യാര്‍ത്ഥികളിലെ സര്‍ഗവാസന പരിപോഷിപ്പിക്കുന്നതിനായി കാമ്പസ് വിഭാഗത്തില്‍ റിയാദിലെ വിവിധ സ്‌കൂളുകളും […]














