സൗത് ആഫ്രിക്കന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെങ്കലം
റിയാദ്: സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെങ്കലം. വനിതാ സിംഗിള്‍സ് മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിച്ച ഖദീജ നിസ ആണ് വെങ്കലം നേടിയത്. സൗത് ആഫ്രിക്കയിലെ കേപ് ടൗണില്‍ കഴിഞ്ഞ ദാഷഹം സമാപിച്ച ചാമ്പ്യന്‍ ഷിപ്പില്‍ ചൈനീസ് തായ്‌പേ താരം ലി യു-ഹ്‌സുവാന്‍ ആയിരുന്നു എതിരാളി. 2023ലും 2024ലും സീനിയര്‍ സിംഗിള്‍സ് വിഭാഗത്തില്‍ ഖദീജ വെങ്കലം നേടിയിരുന്നു. കോഴിക്കോട് കൊടുവളളി സ്വദേശിയായി ഖദീജ സൗദി ദേശീയ ബാഡ്മിന്റണ്‍ ടീം അംഗമാണ്. സൗദി ദേശീയ ഗെയിംസില്‍ […]














