കോമേഴ്‌സിലെ അനന്തസാധ്യതകള്‍ ചര്‍ച്ച ചെയ്തു ‘സിജി’ എഡ്യൂ ഫെയര്‍
റിയാദ്: കോമേഴ്‌സ് വിഷയങ്ങളിലെ ഉപരിപഠനവും തൊഴില്‍ സാധ്യതകളും ചര്‍ച്ച ചെയ്തു സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ഘടകം ‘എഡ്യൂ ഫെയര്‍’ സംഘടിപ്പിച്ചു. കോമേഴ്‌സ് വിഷയങ്ങളുടെ ഭാവി സാധ്യതകളും വെല്ലുവിളികളും സമഗ്രമായി ചര്‍ച്ച ചെയ്ത പരിപാടിയില്‍ 300ല്‍ അധികം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. മലസിലെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സഹകരണത്തോടെ ആയിരുന്നു പരിപാടി. വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചി തിരിച്ചറിയാനും അനുയോജ്യമായ പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കാനും സഹായിക്കുന്ന സിജി-ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്‌സ്റ്റ് (ഇഉഅഠ) പരിചയപ്പെടുത്തി. […]














