ഒഐസിസി ‘ആദരവ്-2025’ മെയ് 29ന് റിയാദില്‍
റിയാദ്: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രവാസി വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 29 വ്യാഴം രാത്രി 08ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ‘ആദരവ്-2025’ എന്ന പേരിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.













