Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു
gulf, saudi

യാത്രയയപ്പ് നല്‍കി

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആസിഫ് കൊടിഞ്ഞി, മുഹമ്മദ് കാരപ്പഞ്ചേരി എന്നിവര്‍ക്ക് ഫിഫ്റ്റി ഫ്രൂട്ട്‌സ് സൗഹൃദ കൂട്ടായ്മയും കെഎംസിസിയും സംയുക്തമായി യാത്രയയപ്പ് നല്‍കി. പരിപാടിയില്‍ ശിഹാബ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീന്‍ മുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വേങ്ങര, ഇസ്മായില്‍ ചെറുമുക്ക്, യൂനുസ് മണ്ണാര്‍മല, നൗഷാദ് നാദാപുരം, അജ്മല്‍ കോഴിക്കോട്, ബീരാന്‍ തെന്നല, സല്‍മാന്‍ ഫാരിസ്, ബീരാന്‍ അപ്പാട, അഷറഫ്, നിസാര്‍, ഷിഹാബ് മുഹി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മനാഫ് കരിമ്പില്‍ ഗാനം ആലപിച്ചു. ഫിഫ്റ്റി […]

gulf, saudi

കേളി കുടുംബ സഹായ ഫണ്ട് കൈമാറി

കണ്ണൂര്‍: കേളി കലാ സാംസ്‌കാരിക വേദി അല്‍ ഖര്‍ജ് ഏരിയ ഹോത്ത യുണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായിരിക്കെ മരിച്ച ജനാര്‍ദ്ദനന്‍ കുടുംബ സഹായ ഫണ്ട് അഴീക്കോട് എം. എല്‍. എ. കെ. വി. സുമേഷ് കുടുംബത്തിന് കൈമാറി. ജനാര്‍ദ്ദനന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കേളി മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത് ചിനോളി ആമുഖ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. മുന്‍ രക്ഷാധികാരി കമ്മിറ്റിയംഗം കുഞ്ഞിരാമന്‍ ആധ്യക്ഷത വഹിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ്

gulf, saudi

റിയാദില്‍ കെഎംസിസി ‘കാലിഫ്’ കലാപൂരത്തില്‍ ‘മുദ്രാവാക്യം’ വിളി

റിയാദ്: തനത് മാപ്പിളകലയുടെ പൂരത്തിന് റിയാദില്‍ തിരിതെളിഞ്ഞു. മലപ്പുറം ജില്ലാ കെഎംസിസി ‘കാലിഫ്’ എന്ന പേരില്‍ ഒരുക്കുന്ന മാപ്പിള കലോത്സവം ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ഉദ്ഘാടനം ചെയ്തു. ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ദി വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ‘കാലിഫ്’ കലയുടെ കാഴ്ചകള്‍ എന്ന പ്രമേയത്തില്‍ സാഹിത്യ, സാസ്‌കാരിക മേള. മലപ്പുറത്തിന്റെ തനത് പൈതൃകം, കല, സാഹിത്യം, സൗഹാര്‍ദ്ദം എന്നിവ പ്രവാസലോകത്ത് ചര്‍ച്ച ചെയ്യുക എന്ന

gulf, saudi

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി കുടുംബ സുരക്ഷാ സഹായ വിതരണം

റിയാദ്: ഒഐസിസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായ വേങ്ങര വലിയൊറ പതിനാലാം വാര്‍ഡ് സ്വദേശിയ്ക്കു ചികിത്സാ സഹായം കൈമാറി. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സുരക്ഷാ പദ്ധതിയില്‍ നിന്ന് 50,000 രൂപയുടെ ധന സഹായം ഒഐസിസി മലപ്പുറം ജില്ലാ ട്രഷറര്‍ സാദിക്ക് വടപ്പുറം, വേങ്ങര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആസിയ മുഹമ്മദിന് കൈമാറിഭ വേങ്ങര ഇന്ദിരാഭവനില്‍ നടന്ന പരിപാടിയില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു, ജില്ലാ കോണ്‍ഗ്രസ്‌കമ്മിറ്റി വൈസ്

gulf, saudi

ദുബായ് ഡിജിറ്റല്‍ ഫെസ്റ്റ്: റിയാദ് ഡ്യൂണ്‍സ് വിദ്യാര്‍ത്ഥിയ്ക്കു നേട്ടം

റിയാദ്: യുഎഇയിലെ ദുബായ് സര്‍വ്വകലാശാലയില്‍ നടന്ന സൈബര്‍ സ്‌ക്വയര്‍ ഡിജിറ്റല്‍ ഫെസ്റ്റ് അഞ്ചാം പതിപ്പ് സമാപിച്ചു. റിയാദ് മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഭാരത് രാമമൂര്‍ത്തി വെബ്ഡവലപ്‌മെന്റില്‍ രണ്ടാം സമ്മാനം നേടി. യുഎഇ, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിഭകളാണ് പങ്കെടുത്തത്. ഡിജിറ്റല്‍ മേഖലയിലെ നവീകരണവും സര്‍ഗാത്മക ചിന്തകളുമാണ് ഡിജിറ്റല്‍ ഫെസ്റ്റില്‍ മാറ്റുരച്ചത്. കോഡിംഗ്, റോബോട്ടിക്‌സ്, ഡിജിറ്റല്‍ ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. രാജ്യാന്തര തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹകരണവും മികവും

gulf, saudi

ലഹരിക്കെതിരെ അല്‍ ഖര്‍ജില്‍ ‘ഇരകള്‍’

റിയാദ്: ലഹരിക്കെതിരെ റിയാദ് കലാഭവന്റെ ‘ഇരകള്‍’ ലഘു നാടകം അല്‍ ഖര്‍ജില്‍ അരങ്ങേറി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ‘സുവര്‍ണ്ണോത്സവം’പരിപാടിയിലാണ് ഇരകള്‍ അവതരിപ്പിച്ചത്. റിയാദിന് പുറത്തും നാടകത്തിന് സ്വീകാര്യത ഏറിവരുകയാണ്. മയക്കുമരുന്നു വാഹകരാക്കുന്നതും ലഹരിയടിമകളാക്കുന്നതും സമകാലിക കേരളത്തിലെ സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന പ്രമേയമാണ് നാടകം പങ്കുവയ്ക്കുന്നത്. ഷാരോണ്‍ ഷറീഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകം അല്‍ ഖര്‍ജിലെ മലയാളി സമൂഹത്തിന് വേറിട്ട കാഴ്ച്ചയാണ് സമ്മാനിച്ചത്. റംഷി മുഹമ്മദ്, ദീക്ഷ വിനീഷ്, ഫഹീം അസ്ലം, മുഹമ്മദ് അല്‍നദീം അസ്ലം, ധ്രുവ് വിനീഷ്,

gulf, saudi

സൗദി-യുഎസ് സൈനിക, സാമ്പത്തിക കരാര്‍

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംമ്പിന്റെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു. സൈനിക രംഗത്തും സാമ്പത്തിക മേഖലയിലും സഹകരിക്കുന്നതിനുളള കരാറുകളാണ് ഒപ്പുവെച്ചത്. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാ നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ ചര്‍ച്ച നടത്തി. ഇതിനിടെയാണ് കരാറുകള്‍ ഒപ്പുവെച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുളള ഉഭയകക്ഷ നയതന്ത്രം കൂടുതല്‍ ശക്തിപ്പെടുത്താനും നിക്ഷേപം കരുത്താര്‍ജ്ജിക്കാനും കരാറുകള്‍ സഹായിക്കും. സേനയുടെ ശേഷിയും കരുത്തും ആധുനികവല്‍ക്കരണവും സംബന്ധിച്ച് സൗദി-യുഎസ് പ്രതിരോധ മന്ത്രാലയങ്ങള്‍ കരാര്‍

gulf, saudi

എറണാകുളം കൂട്ടായ്മ ക്രിക്കറ്റ് ക്ലബ്ബ് ലോഗോ പ്രകാശനം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) ക്രിക്കറ്റ് ക്ലബ്ബ് ാേഗോ പ്രകാശനം ചെയ്തു. സുലൈ സാലേഹിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ടെക്‌നോമെയ്ക്ക് എംഡി ഹബീബ് അബൂബക്കര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനസ് കോതമംഗലം, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജസീര്‍ കോതമംഗലം എന്നിവര്‍ക്കു ലോഗോ കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. ലോഗോ തയ്യാറാക്കിയ റഹിം ഹസ്സനുള്ള ഉപഹാരം ഉപദേശക സമിതി അംഗം ഷുക്കൂര്‍ ആലുവ

gulf, saudi

പ്രസിഡന്റ് ട്രംപിന് റിയാദില്‍ ഊഷ്മള വരവേല്‍പ്

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പര്യടനം ആരംഭിച്ചു. സൗദി തലസ്ഥാന നഗരിയിലെത്തിയ പ്രസിഡന്റിന് രാജകീയ സ്വീകരണമാണ് ഒരുക്കിയത്. സൗദി വ്യോമ പരിധിയില്‍ പ്രവേശിച്ച യുഎസ് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന് അകമ്പടി നല്‍കി സൗദി റോയല്‍ എയഴ്‌ഫോഴ്‌സ് യുദ്ധവിമാനങ്ങള്‍ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഔദ്യോഗിക വൈറ്റ് ഹൗസ് അക്കൗണ്ടന്റും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അസിസ്റ്റന്റുമായ ഡാന്‍ സ്‌കാവിനോ ഇതിന്റെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. ഊഷ്മള വരവേല്‍പ്പിന് സൗദി അറേബ്യയ്ക്ക് നന്ദിയും അറിയിച്ചു.

gulf, saudi

നഴ്‌സുമാര്‍ കാവല്‍ മാലാഖമാര്‍; ആദരം അര്‍പ്പിച്ച് ലുലു മാള്‍

റിയാദ്: ആതുര ശുശ്രൂഷാ രംഗത്തു കരുതലിന്റെ കാവല്‍ മാലാഖമാരായി മാറിയ നഴ്‌സുമാര്‍ക്ക് ആദരം. ലോക നഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി റിയാദ് മുറബ്ബ ലുലു മാള്‍ ആണ് നഴ്‌സുമാരെ ആദരിച്ചത്. ‘നഴ്‌സുമാര്‍ നമ്മുടെ ഭാവി; നഴ്‌സുമാരോടുളള കരുതല്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തും’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം അന്താരാഷ്ട്ര നഴ്‌സിംഗ് കൗണ്‍സില്‍ നഴ്‌സ് ദിനം ആചരിക്കുന്നത്. പ്രമേയത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടാണ് അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലെ നഴ്‌സുമാരെ ആദരിച്ചത്. മികച്ച ആരോഗ്യ പരിചരണം ഉറപ്പുവരുത്തുക മാത്രമല്ല, സമൂഹത്തിലെ മുഴുവന്‍ മേഖലയിലും നഴ്‌സുമാരുടെ

gulf, saudi

‘ദൈവദശകം’ ആലാപന മത്സരം; ഗള്‍ഫ് മലയാളികള്‍ക്കും അവസരം

തിരുവനന്തപുരം: ശ്രീനാരായണഗുരു രചിച്ച പ്രാര്‍ത്ഥനാഗീതം ‘ദൈവദശകം’ ആലാപന മത്സരം സംഘടിപ്പിക്കുന്നു. ശ്രീനാരായണഗുരു ധര്‍മ സേവാ സംഘം (എസ്എന്‍ഡിഎസ്) ആണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിനു പുറമെ ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും താമസിക്കുന്ന മലയാളികള്‍ക്കു ഓണ്‍ലൈനിലും ഓഫ്‌ലൈനിലും മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ചു മെയ് 15ന് മുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. 9 വയസ്സ് വരെയുള്ള കുട്ടികള്‍, 10 മുതല്‍ 13 വയസ്സ് വരെയുള്ളവര്‍, 14 മുതല്‍ 16 വയസ്സു വരെയുളളവര്‍, 17 മുതല്‍ 24 വയസ്സ് വരെയുളളവര്‍,

saudi

കേളി യൂണിറ്റ് സമ്മേളനങ്ങള്‍

റയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി റൗദ സെന്റര്‍, മലാസ്, അസീസിയ യൂണീറ്റ് സമ്മേളനങ്ങള്‍ അവസാനിച്ചു. നിലവിലെ 71 യൂണിറ്റുകളുടെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി. ഏരിയ സമ്മേളനങ്ങള്‍ക്കു ശേഷം സെപ്തംബറില്‍ കേന്ദ്ര സമ്മേളനം നടക്കും. എ.വി റസല്‍ നഗറില്‍ നടന്ന റൗദ സെന്റര്‍ യൂണിറ്റ് സമ്മേളനം ചില്ല കോര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷിക് ബഷീര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ശശിധരന്‍ വരവ് ചിലവ്

gulf, saudi

സതീഷ് മെമോറിയാല്‍ മാസ്‌റ്റേഴ്‌സ് കപ്പ്; റോക്സ്റ്റാഴ്‌സ് ചാമ്പ്യന്‍മാര്‍

റിയാദ്: ഒരു മാസം നീണ്ടു നിന്ന സതീഷ് മെമോറിയാല്‍ മാസ്‌റ്റേഴ്‌സ് കപ്പ് ക്രക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. ഇലവന്‍ ഡക്ക്‌സ് ടീമിനെ നാല് വിക്കറ്റിനു പരാജയപ്പെടുത്തി റോക്സ്റ്റാഴ്‌സ് ചാമ്പ്യന്‍മാമാരയി. റിയാദിലെ പതിനാറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. എക്‌സിറ്റ് 18ലെ കെസിഎ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇലവന്‍ ഡക്ക്‌സ് 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റോക്സ്റ്റാഴ്‌സ് ഒരു ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. റോക്സ്റ്റാഴ്‌സിന്റെ

gulf, saudi

എസ്എംഎസ്-ഇസ്മ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: ഷിഫ മലയാളി സമാജവും (എസ്എംഎസ്) ഇസ്മ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 7 മുതല്‍ വൈകുന്നേരം 4 വരെ നീണ്ടുനിന്ന ക്യാമ്പില്‍ ഷിഫയിലെ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു. പത്തുതരം ബ്ലഡ് ടെസ്റ്റുകളും ജനറല്‍ മെഡിസിന്‍, നേത്ര രോഗ വിദഗ്ധന്‍, ദന്തരോഗവിദഗ്ധന്‍ എന്നിവ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. എക്‌സ്‌റേ, സ്‌കാനിങ് ഉള്‍പ്പെടെ സേവനവും ലഭ്യമാക്കി. എസ്എംഎസ് അംഗങ്ങള്‍ക്കുവേണ്ടിയാണ് ക്യാമ്പ് ഒരുക്കിയത്. സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകര്‍

Scroll to Top