Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച
gulf, saudi

നിര്‍മ്മിത ബുദ്ധി ചര്‍ച്ച ചെയ്തു ജിഎംഎഫ് ശില്പശാല

റിയാദ്: നിര്‍മ്മിത ബുദ്ധിയുടെ അനന്ത സാധ്യതകള്‍ ചര്‍ച്ച ചെയ്ത ശില്പശാല ശ്രദ്ധേയമായി. റോബോട്ടുകളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം, ഉപയോഗം എന്നിവയും വിശകലനം ചെയ്തു. ഗള്‍ഫ് മലയാളി ഫെഡറേഷനും ടാല്‍റോപ്പും ചേര്‍ന്നാണ് ശില്പ സംഘടിപ്പിച്ചത്. മലാസ് ഡൂള്‍ ഇന്റെര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ടാല്‍റോപ്പ് പ്രധിനിധികളായ സി.ടി.ഒ മഹാദേവ് രതീഷ്, ഐടി വൈസ് പ്രസിഡഡ് മുഹമ്മദ് സിയാദ് എന്നിവര്‍ നേതൃത്വം നല്‍കി. ജി.എം.എഫ് നാഷനല്‍ സെക്രട്ടറി കെ.പി ഹരികൃഷ്ണന്‍ സ്വാഗതവും ഡോ.കെ.ആര്‍ ജയചന്ദ്രന്‍ ആമുഖ പ്രഭാഷണവും നിര്‍വ്വഹിച്ചു. പ്രസിഡന്റ് […]

gulf, saudi

കൊട്ടാരക്കര അസോസിയേഷന്‍: സജു മത്തായി നയിക്കും

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൊതുയോഗത്തില്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര ആദ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോയ് മത്തായി പ്രസംഗിച്ചു. ഭാരവാഹികളായി അലക്‌സ് കൊട്ടാരക്കര (ചെയര്‍മാന്‍), സജു മത്തായി (പ്രസിഡന്റ് ) ജെറോം മാത്യൂ (വൈസ് പ്രസിഡന്റ്), ബിനോയി മത്തായി (ജനറല്‍ സെക്രട്ടറി), അലക്‌സാണ്ടര്‍ തങ്കച്ചന്‍ (ട്രസ്റ്റി), ഷൈജു സക്കറിയ (ജോയിന്‍ സെക്രട്ടറി), നൗഷാദ് കുന്നിക്കോട് (ജോയിന്‍ ട്രസ്റ്റി), റിയാദ് ഫസലുദ്ദദീന്‍ (മീഡിയ കണ്‍വിനര്‍), ഷൈന്‍ ദേവ് (പ്രോഗ്രാം കണ്‍വിനര്‍), എന്നിവരെ തെരഞ്ഞെടുത്തു. ജെക്കബ്

gulf, saudi

ഈദ് മെഗാ ഫെസ്റ്റ്; നിറഞ്ഞാടി മിയ മെഹക്

റിയാദ്: ഇശല്‍ രാവിനെ അനശ്വരമാക്കി കുരുന്നു ഗയിക മിയ മെഹക്. ലാളിത്യം വിതറിയ കുറുമ്പുകള്‍ പുഞ്ചിരിയായ് നിറഞ്ഞാടിയ സംഗീത വിരുന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഒരുക്കിയ ഈദ് മെഗാ ഫെസ്റ്റിലാണ് അരങ്ങേറിയത്. മലാസ് ഡൂണ്‍സ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സോഷ്യല്‍ മീഡിയാ താരം നിഷാദ് സുല്‍ത്താനും കുടുംബവും അവതരിപ്പിച്ച ഗാനങ്ങളും ആകര്‍ഷകമായി. സാംസ്‌കാരിക സമ്മേളനം സൗദി പൗരപ്രമുഖന്‍ ഷെയ്ഖ് മുഹമ്മദ് സൗദ് അല്‍ മൂബാറക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു,

gulf, saudi

വാണിജ്യ രജിസ്‌ട്രേഷന്‍ ഏകീകരിച്ചു; പുതിയ നിയമം പ്രാബല്യത്തില്‍

റിയാദ്: വ്യവസായ, വാണിജ്യ രംഗത്ത് വന്‍ കുതിപ്പിന് കളമൊരുക്കി സൗദി അറേബ്യയിലെ വാണിജ്യ രജിസ്‌ട്രേഷന്‍ ഏകീകരിച്ചു. ശാഖകള്‍ തുറക്കുന്നതിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും പ്രത്യേക വാണിജ്യ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഇതു സംരംഭകര്‍ക്കു സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, ഒരേ ഉടമസ്ഥാവകാശങ്ങള്‍ക്കും കമ്പനികള്‍ക്കും അനുബന്ധ വാണിജ്യ രജിസ്‌ട്രേഷന്‍ ശരിയാക്കുന്നതിന് 5 വര്‍ഷത്തെ ഗ്രേസ് പിരീഡും അനുവദിച്ചു. സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും കണ്‍ഫര്‍മേഷന്‍ സ്‌റ്റേ്‌മെന്റ് സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണം. 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാകും. ഇതു വീണ്ടും പുതുക്കുന്നതിന്

gulf, saudi

മദീന വാഹനാപകടം: മരിച്ചത് ജൂണ്‍ 16ന് വിവാഹം നിശ്ചയിച്ച മലയാളി നഴ്‌സ്

റിയാദ്: അല്‍ ഉല സന്ദര്‍ശനത്തിന് പുറപ്പെട്ട വാഹനം അപകടത്തില്‍പെട്ട് മരിച്ചവരില്‍ രണ്ട് മലയാളികള്‍. മദീന കാര്‍ഡിയാക് സെന്ററിലെ നഴ്‌സ് ടിന ബിജു (26), പ്രതിശ്രുത വരന്‍ അഖില്‍ അലക്‌സ് (27) എന്നിവരാണ് മരിച്ചത്. ജൂണ്‍ 16ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് നാട്ടിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം. യൂറോപ്പില്‍ ജോലി ചെയ്യുന്ന അഖില്‍ വിസിറ്റ് വിസയില്‍ സൗദിയിലെത്തിയതാണ്. വയനാട് നടവയല്‍ നെയ്ക്കുപ്പ കാരിക്കൂട്ടത്തില്‍ ബൈജു-നിസി ദമ്പതികളുടെ മകളാണ് ടിന ബിജു. അമ്പലവയല്‍ ഇളയിടത്തുമഠത്തില്‍ കുടുംബാംഗമാണ് അഖില്‍ അലക്‌സ്.

gulf, saudi

പിഎംഎഫ് റമദാന്‍ സാന്ത്വനം; വൃക്ക രോഗികള്‍ക്ക് ധന സഹായം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ ‘റമദാന്‍ സാന്ത്വനം-2025’ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടിലെ 21 വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ക്കായി സഹായണ കൈമാറി. മരുഭൂമിയിലെയും ലേബര്‍ ക്യാമ്പുകളിലെയും റമദാന്‍ കിറ്റ് വിതരണത്തിനോപ്പം നാട്ടില്‍ നടപ്പിലാക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് രോഗികള്‍ക്ക് സഹായം. സംഘടനയുടെ അംഗങ്ങള്‍ കണ്ടെത്തി നിര്‍ദ്ദേശിച്ച പതിനാല് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് ഡയാലിസിസ് കിറ്റുകള്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം കൈമാറിയത്. ആദ്യ ഘട്ടമായി 21 രോഗികള്‍ക്കു ഒരു ലക്ഷത്തി അയ്യായിരം രൂപ ബാങ്ക് അക്കൗണ്ടുകള്‍ വഴി റിയാദ്

gulf, saudi

സ്‌നേഹത്തിന്റെ തൂവല്‍ സ്പര്‍ശം സമ്മാനിച്ചു പ്രവാസി വെല്‍ഫെയര്‍

റിയാദ്: കുറഞ്ഞ വേതനത്തില്‍ പ്രവാസം തള്ളിനീക്കി തൊഴിലിടങ്ങളില്‍ പ്രയാസപ്പെടുന്ന സാധാരണ മനുഷ്യരെ ചേര്‍ത്തുപിടിച്ചു പ്രവാസി വെല്‍ഫെയര്‍ വളന്റിയര്‍മാര്‍ സ്‌നേഹ സമ്മാനവുമായി ക്യാമ്പുകളിലെത്തി. പെരുന്നാള്‍, ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ ഭാഗമായി രൂപകല്പന ചെയ്ത സ്‌നേഹ സ്പര്‍ശം-2025 ആദ്യഘട്ടം അഞ്ഞൂറിലധികം പേര്‍ക്ക് പുടവ സമ്മാനിച്ചു. പ്രവാസി പ്രവര്‍ത്തകര്‍ വസ്ത്രം വാങ്ങുമ്പോള്‍ ‘തങ്ങളുടെ സഹോദരനും ഒന്ന്’ എന്ന ആശയമാണ് ഇതിന് പ്രേരകം. ഷാലിമാര്‍ റസ്‌റ്റോറന്റ്, എസ്ബി ഗ്രൂപ്പ് തുടങ്ങി പ്രായോജകരും സന്നദ്ധരായി. ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റി, സുലൈ, ബത്ഹ, ദല്ല തുടങ്ങി

gulf, saudi

റഹീം കേസ്: മന്ത്രി റിയാസുമായി കൂടിക്കാഴ്ച നടത്തി സഹായ സമിതി നേതാക്കള്‍

കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ അബ്ദുറഹീമിന്റെ കേസ് പുരോഗതി പൊതുമരാമത്തു വകുപ്പു മന്ത്രി മുഹമ്മദ് റിയാസുമായി ചര്‍ച്ച ചെയ്തു. റിയാദ് റഹീം സഹായ സമിതിയുടെയും ഫറോക് അബ്ദുല്‍ റഹീം ലീഗല്‍ അസിസ്റ്റന്റ് കമ്മറ്റിയുടെയും ഭാരവാഹികള്‍ സന്നിഹിതരായിരുന്നു. കേസിന്റെ തുടക്കം മുതല്‍ അവസാന കോടതി സിറ്റിംഗ് നടന്ന മാര്‍ച്ച് 18 വരെയുള്ള വിവരങ്ങള്‍ ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരികൂടിയായ മന്ത്രിയെ അറിയിച്ചു. അടുത്ത സിറ്റിങ്ങിന് കോടതി അനുവദിച്ച ഏപ്രില്‍ 14ന് കോടതിയുടെ നിരീക്ഷണം അറിഞ്ഞതിനു ശേഷം

gulf, saudi

സൗദിയുടെ ‘ഫലക്’ വിക്ഷേപിച്ചു

റിയാദ്: സൗദിയുടെ ഗവേഷണ റോക്കറ്റ് ‘ഫലക്’ വിജയകരമായി വിക്ഷേപിച്ചു. പര്യവേക്ഷകര്‍ക്കുള്ള വിവര ശേഖരണത്തിനും പഠനത്തിനുമാണ് ഫലക് ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചത്. ദൗത്യം അഞ്ചു ദിവസം വരെ നീണ്ടുനില്‍ക്കും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നു സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഒന്‍പത് ഉപയോഗിച്ച് ഏപ്രില്‍ 1ന് പുലര്‍ച്ചെ 4.45 നായിരുന്നു വിക്ഷേപണം. ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ കണ്ണിന്റെ ആരോഗ്യം പഠന വിധേയമാക്കുകയാണ് ലക്ഷ്യം. ദീര്‍ഘകാലം ബഹിരാകാശത്തു കഴിയുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളുടെ ശാസ്ത്രീയ വിശദീകരണം, പരിഹാര മാര്‍ഗങ്ങള്‍ എന്നിവ കണ്ടെത്തും. ഫലക്

gulf, saudi

ഹജ്ജ് പാക്കേജ്; നുസ്‌ക് ആപ്പ് വഴി തെരഞ്ഞെടുക്കാം

റിയാദ്: ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. ‘നുസ്‌ക്’ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ എന്നിവ വഴി ഈ വര്‍ഷത്തെ ഹജ്ജ് പാക്കേജ് തെരഞ്ഞെടുക്കാം. സൗദി പൗരന്മാര്‍ക്കും റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ക്കും അതിവേഗം ഹജ്ജ് ബുക്കിങ് സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി. പാക്കേജ് തെരഞ്ഞെടുക്കുന്നതിനു മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. ഇതിനായി ‘മൈ ഹെല്‍ത്ത്’ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തണം. https://masar.nusuk.sa/individuals വെബ്‌സൈറ്റ് വഴി പാക്കേജുകള്‍ തെരഞ്ഞെടുക്കാമെന്നും മന്ത്രാലയം അറിയിച്ചു.

gulf, saudi

വാഹനാപകടം: മലയാളി ഉംറ തീര്‍ത്ഥാടകരുടെ മയ്യിത്ത് ഖബറടക്കി

റിയാദ്: വാഹനാപകടത്തില്‍ മരിച്ച മലയാളി ഉംറ തീര്‍ത്ഥാടകരെ സൗദിയിലെ അല്‍ ഹസയില്‍ ഖബറടക്കി. പെരുന്നാള്‍ അവധിയ്ക്ക് ഒമാനില്‍ നിന്ന് ഉംറ നിര്‍വ്വഹിക്കാന്‍ റോഡ് മാര്‍ഗം സൗദിയിലെത്തിയ സംഘത്തിലെ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. ശിഹാബിന്റെ ഭാര്യ സഹല മുസ്‌ലിയാരകത്ത്(30), മകള്‍ ഫാത്വിമ ആലിയ(7), മിസ്വ്അബ് കൂത്തുപറമ്പിന്റെ മകന്‍ ദക്‌വാന്‍(6) എന്നിവരുടെ മയ്യിത്താണ് അല്‍ ഹസ്സ സ്വാലിഹിയ ഖബര്‍സ്ഥാനില്‍ മറവുചെയ്തത്. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ഒമാന്‍ നാഷനല്‍ സെക്രട്ടറി ശിഹാബ് കാപ്പാട്,

gulf, saudi

പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ചികില്‍സാ സഹായം

എറണാകുളം: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദ് നിര്‍ധന രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു. സാന്ത്വന സ്പര്‍ശം-2025 എന്ന പേരില്‍ 94 പേര്‍ക്കാണ് പെരുമ്പാവൂര്‍ ഫ്‌ളോറ റെസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ സഹായം വിതരണം ചെയ്തത്. രക്ഷാധികാരി കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ എംഎല്‍എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ഉല്‍ഘാടനം ചെയ്തു. സംഘടനയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാം കണ്‍വീനര്‍ അലി വാരിയത്ത് വിശദീകരിച്ചു. ഭാരവാഹികളായ അന്‍വര്‍ മുഹമ്മദും കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടനും ചേര്‍ന്ന് ജീവ കാരുണ്യത്തിന്റെ ഫണ്ട് അഡ്വ: എല്‍ദോസ്

gulf, saudi

സംഗീത വിരുന്നൊരുക്കി ഇശല്‍ മക്ക ‘മര്‍ഹബ ഈദ്’

മക്ക: പെരുന്നാള്‍ സുദിനം സംഗീത വിരുന്നൊരുക്കി ഇശല്‍ മക്ക ‘മര്‍ഹബ ഈദ്’. കേരളത്തില്‍ നിന്നെത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനും ഗായകനുമായ ആബിദ് വഴിക്കടവിന്റെ നേതൃത്വത്തില്‍ ജിദ്ദയിയേയും മക്കയിലേയും കലാകാരന്‍മാര്‍ ഗാനങ്ങള്‍ ആലപിച്ചു. പായസം തയ്യാറാക്കല്‍ മത്സരത്തില്‍ നിരവധി കുടുംബിനികള്‍ പങ്കെടുത്തു. രുചി, ഡെക്കറേഷന്‍, ചേരുവ എന്നിവ മാനദണ്ഡമാക്കി വിജയികളെ തെഇഞ്ഞെടുത്തു. ഒന്നാം സ്ഥാനം ജംഷീറ ജാസ്മിന്‍, രണ്ടാം സ്ഥാനം ഷംന, മൂന്നാം സ്ഥാനം നസീഹ മന്‍സൂര്‍ എന്നിവര്‍ അര്‍ഹരായി. പായസ മല്‍ത്സരം ജബലുഉമ്മര്‍ ചെഫ് അസീസ് പരിപ്പനങ്ങാടി, ജുമൈല

gulf, saudi

ജിഎംഎഫ് ഈദ് ഫെസ്റ്റ് നാളെ; കുരുന്നു ഗായിക മിയ, സോഷ്യല്‍ മീഡിയാ താരം നിഷാദ് സുല്‍ത്താന്‍ അതിഥികള്‍

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഒരുക്കുന്ന ഈദ് മെഗാ ഫെസ്റ്റ് ഏപ്രില്‍ 2ന് അരങ്ങേറും. മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അരങ്ങേറുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി എഐ റോബോട്ടിക്‌സ് ശില്പശാലയും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ഒന്നു മുതല്‍ 5.30 വരെയാണ് ശില്പശാല. വൈകീട്ട് 6 മുതല്‍ കലാ, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. കുരുന്നു കലാകാരിയും റിയാലിറ്റി ഷോ താരവുമായ മിയ ഇസ്സ മെഹക് (മിയ കുട്ടി), സോഷ്യല്‍ മീഡിയാ താരം നിഷാദ് സുല്‍ത്താന്‍, റിയാദിലെ കലാകാരന്‍

Scroll to Top