കൈകോര്‍ത്ത് സ്വര്‍ഗ്ഗത്തിലേക്ക്; സഹോദരങ്ങള്‍ക്കു ദുബായില്‍ അന്ത്യവിശ്രമം
റിയാദ്: ഒരുമിച്ച് ചിരിച്ചു, ഒന്നിച്ച് കളിച്ചു, ഒരേ മുറ്റത്ത് വളര്‍ന്ന നാല് കുഞ്ഞുജീവിതങ്ങള്‍ക്ക് ഇനി ദുബായ് മണ്ണില്‍ അന്ത്യവിശ്രമം. അബുദാബിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോഡ് അപകടത്തില്‍ മലയാളി കുടുംബത്തിലെ നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തം തകര്‍ത്തത് ഒരു കുടുംബത്തിന്റെ മാത്രമല്ല, മലയാളി സമൂഹത്തിന്റെ ഹൃദയമാണ്. ഏഴ് വയസ്സുകാരനായ അസ്സാം അബ്ദുല്‍ ലത്തീഫ് ജീവന്‍ പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലായിരുന്നു. മസ്തിഷ്‌ക മരണം സംശയിച്ചിരുന്നുവെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ മരിച്ചവരുടെ […]














