മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ സൗദി പൗരന്‍ ഉള്‍പ്പെടെ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: മിനി മാര്‍ക്കറ്റ് കൊള്ളയടിച്ച് ജീവനക്കാരനായ മലയാളിയെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് (45)നെ കൊലപ്പെടുത്തിയ സൗദി പൗരന്‍ റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ ശഹ്‌റാനി, യമന്‍ പൗരന്‍ അബ്ദുല്ല അഹമ്മദ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയംഅറിയിച്ചു. 2017 ജൂലൈ 21ന് ആണ് സൗദിയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുപേര്‍ മാരകായുധങ്ങളുമായി കടയില്‍ കയറി കൈകാലുകള്‍ ബന്ധിച്ച് […]














