വായന പകര്‍ന്ന അനുഭവം ചര്‍ച്ച ചെയ്തു ‘ചില്ല’
റിയാദ്: അഞ്ചു കൃതികളുടെ വായന പങ്കുവച്ചു ‘ചില്ല’ ഒക്ടോബര്‍ വായന റിയാദ് ലുഹ ഹാളില്‍ നടന്നു. സ്‌നേഹരഹിതമായ ലോകത്ത്, സ്‌നേഹം തിരികെ കിട്ടാതെ പരാജയപ്പെടുന്ന നായകന്റെ കഥപറയുന്ന പി. കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’ നോവലിന്റെ വായനാനുഭവം ജോമോന്‍ സ്റ്റീഫന്‍ പങ്കുവച്ചു. എണ്‍പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിയ നോവല്‍ ഇന്നും കാലിക പ്രസക്തമാണ്. ഒരു കൃതിയെ വിലയിരുത്തേണ്ടത് അത് എഴുതപ്പെട്ടകാലത്തെ കൂടി മനസിലാക്കിവേണമെന്നും ജോമോന്‍ അഭിപ്രായപ്പെട്ടു. വിഖ്യാത ഇന്ത്യന്‍ ചരിത്രകാരി റോമില ഥാപര്‍ എഴുതിയ ‘ഔര്‍ ഹിസ്റ്ററി, ദേര്‍ ഹിസ്റ്ററി, […]














