അറബ് ആതിഥ്യം ലോകമറിയും; സൗദി ഫിഫ ലോക കപ്പ് ചരിത്രമാകും
റിയാദ്: ലോകകപ്പ് ആതിഥേയത്വത്തിനുള്ള ലേല ചരിത്രത്തില്‍ അഞ്ഞൂറില്‍ 419 എന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സൗദി അറേബ്യ ലോക ഫുട്‌ബോറ്റ മേളയ്ക്ക് 2034ല്‍ ആതിഥ്യം അരുളും. ഫിഫ ഇതു പ്രഖ്യാപിച്ചതോടെ രാജ്യം ആഘോഷത്തിലാണ്. ഫിഫ അസാധാരണ ജനറല്‍ അസംബ്ലിയില്‍ പ്രസിഡന്റ് ഗിയാനി ഇന്‍ഫെന്റിനോ ഔദ്യോഗിക പ്രഖ്യാപനം നടത്തുമ്പോള്‍ റിയാദ് ബോളിവാഡ് സിറ്റിയിലെ പടുകൂറ്റന്‍ സ്‌ക്രീനുകളിളും രാജ്യത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന ജനങ്ങളും ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. 25 ടൂര്‍ണമെന്റുകള്‍ തികയ്ക്കുന്ന 2034ലെ അസാധാരണ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള […]












