‘കിയ’ ലോഗോയും പുതുവര്‍ഷ കലണ്ടറും പ്രകാശനം ചെയ്തു
റിയാദ്: കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ പരിഷ്‌കരിച്ച ലോഗോയും പുതുവര്‍ഷ കലണ്ടറും പ്രകാശനം ചെയ്തു. റിയാദ് ബത്ഹ അപ്പോളോ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലോഗോ പ്രകാശനം കൂട്ടായ്മ അംഗവും ന്യൂ സഫ മക്ക ക്ലിനിക്കിലെ ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. ഷാനവാസ് അക്ബര്‍ നിര്‍വഹിച്ചു. പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. കിയ റിയാദ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവും വിന്റര്‍ ഫെസ്റ്റ്-2024 സീസണ്‍-2 […]














