Sauditimesonline

HORMUZ
നടുക്കടലില്‍ വീണ്ടും ആക്രമണം: 28 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍; കടലില്‍ കുടുങ്ങിയത് 6000 നാവികരെന്ന് യുഎന്‍

Saudi News

saudi

ഇശല്‍ പെയ്തിറങ്ങിയ ‘കസവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

റിയാദ്: മാപ്പിളപ്പാട്ടിന്റെ ഈണം ഇശല്‍ വൈവിധ്യങ്ങള്‍ക്ക് വഴിമാറിയ ‘ഇശല്‍പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. കസവ് കലാവേദിയാണ് പരിപാടി ഒരുക്കിയത്. ജൂനിയര്‍ വിഭാഗത്തില്‍ അനീഖ് ഹംദാന്‍ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് ഇശാന്‍ രണ്ടും അമീന ഫാത്തിമ മൂന്നും സ്ഥാനത്തിന് അര്‍ഹരായി. വാശിയേറിയ സീനിയര്‍ മത്സരത്തില്‍ ഫിദ ബഷീര്‍ ജേതാവായി. പവിത്രന്‍ കണ്ണൂര്‍, മുഹ്‌സിന്‍ കാലിക്കറ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. ഗായകരായ യൂസഫ് കാരക്കാട്, ബെന്‍സീറ റഷീദ്, ഹിബ […]

saudi

ദിശ അന്താരാഷ്ട്ര യോഗ ദിനം

റിയാദ്: സാമൂഹിക, സാംസ്‌കാരിക സംഘടന ‘ദിശ’ പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷങ്ങളുടെ ഭാഗമായി യോഗ മീറ്റ്-2024 സംഘടിപ്പിച്ചു. തലസ്ഥാന നഗരമായ റിയാദിലും കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിലും വിപുലമായ പരിപാടികളാണ് ഒരുക്കിയത്. നേപ്പാള്‍, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍, യോഗ പരിശീലകര്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തു. സൗദി അറേബ്യയിലെ കായിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി സഹകരിച്ചു

saudi

കറി പോട്ടില്‍ ബിരിയാനി മണമുളള സംഗീതം

റിയാദ്: ഉച്ച ഊണിനെത്തിയവര്‍ക്ക് സംഗീത വിരുന്നൊരുക്കി കറി പോട്ട് ഇന്ത്യന്‍ റസ്റ്ററന്റ്. ഗുലൈ ഇസ്താന്‍ബൂള്‍ സ്ട്രീറ്റിലെ റസ്റ്ററന്റിലെത്തിയവര്‍ക്കാണ് അപ്രതീക്ഷിത വിരുന്ന്. ഗായിക ബന്‍സീറ റഷീദും അബ്ദുല്‍ മുത്വലിബ് കോഴിക്കോടുമാണ് ഗാനങ്ങള്‍ ആലപിച്ചത്. ഹിന്ദി, മലയാളം ഗാനങ്ങള്‍ക്കു പുറമെ മാപ്പിളപ്പാട്ടും ഗസലും ആസ്വദിച്ചാണ് റസ്‌റ്റോറന്റിലെത്തിയവര്‍ മടങ്ങിയത്. രുചിക്കൂട്ടുകളുടെ വൈവിധ്യമാണ് കറി പോട്ടിന്റെ പ്രത്യേകത. പോത്ത് മാംസത്തില്‍ ഏറ്റവും സ്വാദിഷ്ടമായത് വാരിക്കഷ്ണമാണ്. ഇന്ത്യന്‍ മസാലക്കൂട്ടില്‍ വാരിക്കഷണത്തില്‍ ചുട്ടെടുക്കുഞ (സിര്‍ലോണ്‍ ഗ്രില്‍ഡ്) ലഭിക്കുന്ന റിയാദിലെ ഏക റസ്‌റ്റോറന്റാണ് കറി പോട്ട്. ഇതിന്

saudi

‘അവസാനിക്കാത്ത ആകാശച്ചതികള്‍’ ജനകീയ സദസ്സ്

അല്‍ ഖസീം: ‘അവസാനിക്കാത്ത ആകാശച്ചതികള്‍ ‘ എന്ന വിഷയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) അല്‍ ഖസീം സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. പ്രവാസികളെ നിരന്തരം ചൂഷണം ചെയ്യുന്ന ഐയര്‍ലൈനുകളുടെ സമീപനങ്ങള്‍ക്കെതിരെ പരാതികളും മുറവിളികളും ഉയര്‍ന്നിട്ടും പരിഹാരം ഉണ്ടാകുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും പ്രവാസികള്‍ക്കെതിരായ ചൂഷണങ്ങള്‍ക്കെതിരെ അനങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് ഐസിഎഫ് പ്രതിസന്ധിയെ നേരിടുന്നതിന് ബോധവല്‍ക്കരണത്തിനും നിയമ പോരാട്ടങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നത്. ബുറൈദ അല്‍ അരിയാഫ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ഖസീമിലെ സാമൂഹിക പ്രവര്‍ത്തകന്‍

saudi

‘ഇശല്‍പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ

റിയാദ്: ഇശല്‍ നിലാവിന്റെ ഖല്‍ബില്‍ മൊഞ്ചുളള മാപ്പിളപ്പാട്ടിന്റെ താളപ്പെയ്ത്തിനൊരുങ്ങി കസവ് കലാവേദി. ‘ഇശല്‍പെയ്യും രാവ്’ എന്ന പേരില്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 28 വെള്ളി വൈകിട്ട് 6.30ന് ഡി-പാലസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ യൂസഫ് കാരക്കാട്, ഗായിക ബെന്‍സീറ റഷീദ്, (പാട്ടുറുമാല്‍) എന്നിവര്‍ മുഖ്യാതിഥി ആയിരിക്കും. സീനിയര്‍ വിഭാഗത്തില്‍ ഉബൈദ് മലപ്പുറം, റഷീദ് തുര്‍ക്കി, മുഹ്‌സിന്‍ കാലികറ്റ്, ഹസീബ് കാസറഗോഡ്, പവിത്രന്‍ കണ്ണൂര്‍, ഫിദ ഫാത്തിമ കോട്ടയം എന്നിവര്‍ പങ്കെടുക്കും.

oman

മസ്‌കത്ത് ലോകത്തെ മികച്ച രണ്ടാമത്തെ നഗരം

മസ്‌കത്: ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിനെ തെരഞ്ഞെടുത്തു. നംബിയോ മലിനീകരണ സൂചിക പ്രകാരമാണ് മസ്‌കത്ത് ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. വായു, ജല മലിനീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വ സ്ഥിതികള്‍, പ്രകാശ, ശബ്ദ മലിനീകരണം, ഹരിത മേഖലകള്‍ എന്നിങ്ങനെ മലിനീകരണവുമായി ബന്ധപ്പെട്ട സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബിയോ പട്ടിക തയ്യാറാക്കിയത്.

saudi

‘റിസ’ ലഹരി വിരുദ്ധ പ്രതിജ്ഞാ ക്യാമ്പയിന്‍

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പരിപാടി ‘റിസ’യുടെ ഒമ്പതാമത് പ്രതിജ്ഞാ ക്യാമ്പയിന്‍ ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26നു നടന്നു. സൗദി അറേബ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, കേരളത്തിലെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും നൂറുകണക്കിന് അധ്യാപകരും പ്രതിജ്ഞയില്‍ അണിചേര്‍ന്നു. ‘തെളിവുകള്‍ വ്യക്തമാണ്, പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന സമീപനം സ്വീകരിക്കുക’ എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള റിസയുടെ ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഥമ

saudi

തീര്‍ഥാടകരെ സന്ദര്‍ശിക്കാനെത്തിയ മലയാളി മക്കയില്‍ മക്കയില്‍ മരിച്ചു

ഹായില്‍: കേരളത്തില്‍ നിന്ന് ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഹായിലില്‍ നിന്ന് മക്കയിലെത്തിയ മലയാളി മരിച്ചു. ഹാഇലില്‍ മിനിമാര്‍ക്കറ്റ് നടത്തുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്‌റഫ് (47) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാന്‍ ഹാഇലില്‍നിന്ന് കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മക്കയില്‍ എത്തിയത്. ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കും.

saudi

പ്രണയവും വിരഹവും വിപ്ലവവും പാലാഴിയൊരുക്കാന്‍ ഗസല്‍ ഗായകന്‍ അലോഷി റിയാദില്‍

റിയാദ്: ഗസല്‍ ചാരുതയുടെ പാലാഴിയൊരുക്കാന്‍ കേളിയുടെ ‘വസന്തം-3’ 28ന് അരങ്ങേറും. ഇതിനായി റിയാദിലെത്തിയ ഗസല്‍ ഗായകനും പിന്നണി ഗായഗനുമായ അലോഷി ആദംസിന് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് അലോഷിയെ ബൊക്കെ നല്‍കി സ്വീകരിച്ചു. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ ബിജു തായമ്പത്ത്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മധു എടപ്പുറത്ത് എന്നുവരും സന്നിഹിതരായിരുന്നു. കേളി കലാസാംസ്‌കാരിക വേദിയുടെ ‘വസന്തം സീസണ്‍-3’ ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും

gulf, saudi

അബ്ദുല്‍ ഖയ്യൂം ബുസ്താനിയ്ക്ക് ഹറംകാര്യ വകുപ്പിന്റെ ആദരം

മക്ക: ചിത്രകലയില്‍ നിന്നു പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മലയാളി പണ്ഡിതന് മസ്ജിദുല്‍ ഹറംകാര്യ വകുപ്പിന്റെ ആദരം. റിയാദ് ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ്, ലേണ്‍ദി ഖുര്‍ആന്‍ ഡയറക്ടര്‍, ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സ്‌കൂള്‍ മേധാവി എന്നീ നിലകളില്‍ സേവനം അനുഷ്ഠിക്കുന്ന അബുദുല്‍ ഖയ്യൂം ബുസ്താനിയെ ആണ് ആദരിച്ചത്. ഹറം അധികൃതരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് മക്കയിലെ ഹറമിലെത്തിയാണ് ഉപഹാരം ഏറ്റുവാങ്ങിയത്. ഖുര്‍ആന്‍ സാരസഹിതം പഠിപ്പിക്കുന്ന മാതൃകാ ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സ്‌കൂളിലെ കുട്ടികള്‍ മക്ക ഹറമില്‍ പ്രദര്‍ശിപ്പിച്ച മികവ്

gulf

കാരുണ്യ വഴിയില്‍ കെഎംസിസി വിസ്മയം തീര്‍ക്കുന്നു: സാദിഖലി തങ്ങള്‍

മലപ്പുറം: കാരുണ്യ സേവന വഴിയില്‍ കെഎംസിസി വീണ്ടും വിസ്മയം തീര്‍ക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സിഎച്ച് സെന്റര്‍ ചാപ്റ്റര്‍ കമ്മിറ്റികളുടെയും ജില്ല, മണ്ഡലം, ഏരിയ കമ്മിറ്റികളുടെയും സഹകരണത്തോടെ സി എച്ച് സെന്ററുകള്‍ക്ക് സമാഹരിച്ച 75 ലക്ഷം രൂപയുടെ ഫണ്ട് വിതരണോല്‍ദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. സഹജീവി സ്‌നേഹവും ആര്‍ദ്രമായ മനസ്സും കെഎംസിസി രൂപപ്പെടുത്തിയ സംസ്‌കാരം അനുകരണീയമാണ്. പ്രവാസ

saudi

വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തു നിര്‍മാണം കേന്ദ്രം കണ്ടെത്തി

റിയാദ്: ഖത്തീഫില്‍ ലൈസന്‍സില്ലാതെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്ത സ്ഥാപനത്തിനെതിരെ നടപടി. അനധികൃതമായി താമസ കേന്ദ്രത്തില്‍ നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതായും കണ്ടെത്തി. ഓണ്‍ലൈനില്‍ വില്‍ക്കുന്ന അനധികൃത ഉല്‍പ്പന്നത്തിന്റെ ഉറവിടം സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ആണ് കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അതോറിറ്റി നടത്തിയ റെയ്ഡില്‍ ഉല്‍പ്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തു. സൗന്ദര്യവര്‍ദ്ധക വസ്തുക്ക നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്ന വെയര്‍ഹൗസും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയും ഡെലിവറി നടത്തുകയും ചെയ്യുന്നതിനുളള

saudi

ചൈനീസ് പറുദീസയാകാന്‍ സൗദി

റിയാദ്: 2030 ആകുന്നതോടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. 2024 ജൂലൈ ഒന്ന് മുതല്‍ ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യയെ പ്രഖ്യാപിച്ചു. ചൈനീസ് നഗരമായ ഷാങ്ഹായില്‍ നടന്ന ഐ.ടി.ബി പ്രദര്‍ശനത്തില്‍ അതിഥി രാഷ്ട്രമായി പങ്കെടുക്കുന്ന സൗദി അറേബ്യയാണ് ചൈനയ്ക്ക് അംഗീകൃത ഡെസ്റ്റിനേഷന്‍ പദവി (എ.ഡി.എസ്) നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിരവധി ഉന്നതതല ഉഭയകക്ഷി യോഗങ്ങളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. അതിനു ശേഷമാണ് സുപ്രധാന പ്രഖ്യാപനം നടന്നത്.

uae

കെട്ടിടത്തില്‍ നിന്നു വീണ് മലയാളി യുവാവ് ദുബൈയില്‍ മരിച്ചു

ദുബൈ: ദുബൈയില്‍ ബഹുനില കെട്ടിട സമുച്ചയത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്. കാക്കാഴം ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകനാണ്. എയര്‍കണ്ടീഷന്‍ ടെക്‌നീഷ്യനായ ആരിഫ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു നിലംപതിച്ചാണ് മരിച്ചതെന്നാണു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അഞ്ച് മാസം മുമ്പാണ് ആരിഫ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു ദുബായിലെത്തിയത്. ഏതാനും മാസം മുമ്പാണ് പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

Scroll to Top