ഇഫ്താര്‍ വിരുന്നൊരുക്കി ഇസ്‌ലാഹി സെന്റര്‍; ജന പങ്കാളിത്തം ഏറുന്നു
റിയാദ്: ഇഫ്താര്‍ സംഗമങ്ങള്‍ക്ക് മാതൃകയായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. റമദാനിലെ മുഴുവന്‍ ദിനങ്ങളിലും വിഭവ സമൃദ്ധമായ വിരുന്നൊരുക്കിയാണ് സമൂഹ നോമ്പുതുറ. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈര്‍നസ് സൊസൈറ്റിയുടെ കീഴിലാണ് ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ ഒരുക്കുന്നത്. 250 പേര്‍ക്കാണ് ഓഡിറ്റോറിയത്തില്‍ ഇഫ്താറിന് സൗകര്യം. മറ്റുളളവര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യും. ചിക്കന്‍ ബിരിയാനി, ചിക്കന്‍ മന്തി ഉള്‍പ്പെടെയുള്ള നോമ്പുതുറ വിഭാഗങ്ങളാണ് വിതരണം ചെയ്യുന്നത്. റമദാനില്‍ വൈകിട്ട് 4.00ന് ആരംഭിക്കുന്ന ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് […]














