കോണ്‍സുലേറ്റും ഒഐസിസിയും തുണയായി; ദുരിതപര്‍വ്വം താണ്ടിയവര്‍ നാടണഞ്ഞു
ജിദ്ദ: തിരുവനന്തപുരം സ്വദേശികളും മത്സ്യബന്ധന തൊഴിലാളികളുമായ നാലു മലയാളി പ്രവാസികള്‍ ദുരിത പര്‍വ്വം കടന്ന് നാട്ടിലെത്തി. ജിദ്ദയ്ക്കു സമീപ പ്രദേശമായ അല്ലൈസിനടുത്തുള്ള വസ്ക്കയില് മത്സ്യബന്ധന വിസയില്‍ വന്നു ദുരിതത്തിലായ നാലംഗ സംഘം ജിദ്ദ ഒഐസിസി യുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സാമൂഹ്യക പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് നാടണഞ്ഞത്. ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സ്പോണ്‍സറും ഇടനിലക്കാരനും ചേര്‍ന്ന് ഇക്കാമയും താമസ സൗകര്യങ്ങളും നിഷേധിച്ചു. നാലു മാസത്തെ ദുരിത ജീവിതത്തിന് ശേഷം ഇവര്‍ ജിദ്ദയിലെത്തി. നാട്ടുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ റഷീദ്













