Sauditimesonline

maqbool
മഴയിലും തോരാത്ത കത്തുകള്‍

Saudi News

Damam, gulf, Jeddah, Riyad

ബിപിഎല്‍ കാര്‍ഗോ ഹായില്‍ ശാഖ ഉദ്ഘാടനം

അഫ്‌സല്‍ കായംകുളം ഹായില്‍: കാര്‍ഗോ, കൊറിയര്‍, ലോജിസ്റ്റിക് രംഗത്ത് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള ബിപിഎല്‍ കാര്‍ഗോ സര്‍വ്വിസ് ഹായിലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അറഫാ ദര്‍ബാര്‍ ഹോട്ടലിന് സമീപമാണ് പതിനഞ്ചാമത് ബിപിഎല്‍ ശാഖ പ്രവര്‍ത്തനം തുടങ്ങിയത്. പൗര പ്രമുഖന്‍ സലാം ബിന്‍ ഹലഫ് ഹര്‍ബി ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗല്‍ദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഗോ സേവനം ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. […]

Damam, gulf, Jeddah, Riyad

ജികെപിഎ ഇഫ്താര്‍ മീറ്റ്

റിയാദ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ (ജികെപിഎ) റിയാദ് സോണ്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. റിയാദ് ഖൈറുവാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ അബ്ദുല്‍ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. ജികെപിഎ രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ഗഫൂര്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു, സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് പ്രവാസി സമൂഹം കൈകോര്‍ക്കണമെന്ന് ഇഫ്താര്‍ മീറ്റ് ആഹ്വാനം ചെയ്തു. ഹാഫിള് മുഹമ്മദ് ഷെഫീഖ് ഹാശിമി റമദാന്‍ സന്ദേശം നല്‍കി. നാസര്‍ ലൈസ്, അഷ്‌റഫ് മേച്ചേരി എന്നിവര്‍ ആശംസകള്‍

Damam, gulf, Jeddah, Riyad

തൊഴിലാളികള്‍ സംഗമിച്ച ഇഫ്താര്‍ വിരുന്ന്

റിയാദ്: ഷിഫ മലയാളി സമാജം (എസ്എംഎസ്) ഒരുക്കിയ ഇഫ്താര്‍ വിരുന്ന് തൊഴിലാളികളുടെ സംഗമ വേദിയായി. ഷിഫ സനഇയ്യയിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ ആയിരത്തിലധികം തൊഴിലാളികളാണ് ഇഫ്താറില്‍ പങ്കെടുത്തത്. മലയാളികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്എംഎസ് ജാതി മത ഭേദമന്യേ പത്തു വര്‍ഷമായി ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നുണ്ട്. പ്രസിഡണ്ട് ഫിറോസ് പോത്തന്‍കോട്, രക്ഷാധികാരി മോഹനന്‍ കരുവാറ്റ എന്നിവരുടെ വര്‍ക്ക്‌ഷോപ്പുകളിലാണ് സ്‌നേഹസംഗത്തിന് വേദിയൊരുക്കിയത്. സാംസ്‌കാരിക പരിപാടി പയ്യന്നൂര്‍ സൗഹൃദവേദി പ്രസിഡന്റ് സനൂപ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.

Damam, gulf, Jeddah, Riyad

എബിസി കാര്‍ഗോയില്‍ തിരക്കേറി; പ്രിയപ്പെട്ടവര്‍ക്ക് ഉപഹാരം സമ്മാനിച്ച് പ്രവാസികള്‍

റിയാദ്: റമദാന്‍ ആദ്യ പത്ത് കഴിഞ്ഞതോടെ പെരുന്നാള്‍ ആഘോഷത്തിന് ഉപഹാരം നാട്ടിലെത്തിക്കുന്ന പ്രവാസികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഇതോടെ ജിസിസിയിലെ പ്രമുഖരായ എബിസി കാര്‍ഗോയുടെ എല്ലാ ബ്രാഞ്ചുകളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്കു എത്തിയില്ലെങ്കിലും അവര്‍ക്കുള്ള സമ്മാനങ്ങള്‍ വിശ്വസ്തതയോടെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ് പ്രവാസികളുടെ ലക്ഷ്യം. അതിന്റെ ഭാഗമായി എബിസി കാര്‍ഗോയിലെ തിരക്ക് നേരിടാനും എത്രയും വേഗം പാര്‍സലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച

Damam, gulf, Jeddah, Riyad

ആര്‍.ഐ.സി.സി ഏരിയ ഇഫ്താര്‍ സംഗമങ്ങള്‍ക്ക് തുടക്കം

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏരിയ ഇസ്‌ലാഹി സെന്ററുകള്‍ ഇഫ്താര്‍ സംഗമങ്ങള്‍ ആരംഭിച്ചു. വിശുദ്ധ റമദാനിന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണ് ഇഫ്താര്‍ സംഗമങ്ങള്‍. റിയാദ് നഗരത്തിന്റെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കിയത്. വൈകുന്നേരം ആരംഭിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖ ഇസ്‌ലാഹി പ്രബോധകര്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. ഓള്‍ഡ് സനയ്യ ഇസ്‌കാന്‍ ഏരിയ ഇസ്‌ലാഹി സെന്ററുകള്‍ സംയുക്തമായി

Damam, gulf, Jeddah, Riyad

നാടണയാന്‍ കഴിയാതെ നാലാണ്ട്; സഹായ ഹസ്തം നീട്ടി പിഎംഎഫ്

റിയാദ്: ദുരിതമുഖത്ത് നാലാണ്ടിലേറെ കാത്തിരിപ്പ് തുടരുന്നവര്‍ക്ക് സഹായ ഹസ്തവുമായി പിഎംഎഫ്. റിയാദിലെ സ്വകാര്യ കമ്പനി അടച്ച് പൂട്ടിയതിനെ തുടര്‍ന്ന് നിയമനടപടികള്‍ക്കൊടുവില്‍ അനുകൂല വിധി ലഭിച്ചിട്ടും നാടണയാന്‍ കഴിയാത്തവര്‍ക്കാണ് റമദാന്‍ കാരുണ്യവുമായി പിഎംഎഫ് പ്രവര്‍ത്തകര്‍ എത്തിയത്. എണ്‍പതിലധികം തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ക്യാമ്പുകളിലൊന്നില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പി.എം.എഫ്) ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. റംമദാനില്‍ പി.എം.ഫ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തൊഴിലാളികള്‍ക്ക് ആശ്വാസ കിറ്റ് സമ്മാനിച്ചത്. മലയാളികളടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാം് നാല് വര്‍ഷമായി കോടതി വിധി

Damam, gulf, Jeddah, Riyad

ഹായിലില്‍ റഹിം സഹായ സമിതി

അഫ്‌സല്‍ കായംകുളം ഹായില്‍: പതിനെട്ട് വര്‍ഷത്തിലധികമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിനെ ദിയ ധനം നല്‍കി ജയില്‍ മോചനത്തിന് ഹായിലില്‍ സഹായ സമിതി രൂപികരിച്ചു. സൗദി ബാലന്‍ മരിച്ച സംഭവത്തിലാണ് അബ്ദുറഹിം ജയിലിലായത്. ദിയ പണം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കുടുംബം എംബസിയെ അറിയിച്ചു. എംബസി റഹീമിന്റെ കുടുംബത്തെയും വിവരം അറിയിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ധനം സമാഹരിച്ച് മോചനം സാധ്യമാക്കാന്‍ ശ്രമം ആരംഭിച്ചത്. സ്‌പോണ്‍സറുടെ മകന്‍ ഭിന്നശേഷിക്കാരനായ ഫായിസിനെ പരിചരിക്കാനായുള്ള വിസയിലാണ് കോഴിക്കോട് ഫറോക്ക്

Damam, gulf, Jeddah, Riyad

ബദര്‍ ചരിത്രം പാട്ടും പറച്ചിലും മാര്‍ച്ച് 22ന് റിയാദില്‍

റിയാദ്: പാട്ടും പറച്ചിലുമായി ബദര്‍ ചരിത്രം പറയാനൊരുങ്ങുകയാണ് കസവ് കലാവേദി. മാര്‍ച്ച് 22 വെളളി രാത്രി 11 മുതല്‍ എക്‌സിറ്റ് 18ലെ അല്‍ വലീദ് വിശ്രമ കേന്ദ്രത്തിലാണ് പരിപാടി. മദീനയിലെ മുസ്‌ലിംകളും മക്കയിലെ ഖുറൈശികളും ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17ന് മദീനയിലെ ബദറില്‍ ഏറ്റുമുട്ടി. ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ സായുധ പോരാട്ടമായിരുന്നു ഇത്. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന യുദ്ധങ്ങളിലൊന്നാണ് ബദറിലേത് ത്രസിപ്പിക്കുന്ന ചരിത്രവും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവ വികാസങ്ങള്‍ അറിയാനും വിശ്വാസി സമൂഹത്തിന് കരുത്തു

Damam, gulf, Jeddah, Riyad

ഹോത്തയില്‍ കേളി ഇഫ്താര്‍ സംഗമം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഹോത്ത ബനീ തമീം കിഡ്‌സ് പാര്‍ക്കില്‍ ഒരുക്കിയ ഇഫ്താറില്‍ ഹോത്ത മുന്‍സിപ്പല്‍ ചെയര്‍മാന്‍, പൗര പ്രമുഖര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ഹോത്തയിലേയും പരിസരപ്രദേശങ്ങളിലേയും നിരവധി കുടുംബങ്ങളും ഇഫ്താറില്‍ പങ്കെടുത്തു. റിയാദില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ ഗ്രാമപ്രദേശത്തെ ഇഫ്താര്‍ വിരുന്ന് വിജയിപ്പിക്കുന്നതിന് മലയാളികള്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിവിധ രാജ്യക്കാരും സഹകരിച്ചു.

Damam, gulf, Jeddah, Riyad

‘സിജി’ റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ഒരുക്കി. മലാസ് അല്‍മാസ് റെസ്‌റ്റോറന്റ് ഹാളില്‍ സംഗമത്തില്‍ സിജി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ നവാസ് റഷീദ് അധ്യക്ഷത വഹിച്ചു. സമൂഹം ശാക്തീകരിക്കപ്പെടണമെഞും സ്വയം പര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ്ജസ്വലതയും സ്വാധീനവുമുള്ള വ്യക്തികളായി വളരാന്‍ സഹായിക്കുക എന്നതാണ് സിജി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിജി വുമന്‍സ് കളക്റ്റീവ് ചെയര്‍പേഴ്‌സണ്‍

Damam, gulf, Jeddah, Riyad

ഫൈനല്‍ എക്‌സിറ്റ് കുരുക്കായി; നാടണയാന്‍ കാത്തിരുന്നത് വര്‍ഷങ്ങള്‍

റിയാദ്: ഒന്നരപ്പതിറ്റാണ്ട് കൃഷിയിടത്തില്‍ ജോലി ചെയ്ത മലയാളിയ്ക്കു കുരുക്കായി ഫൈനല്‍ എക്‌സിറ്റ്. ഇതോടെ നാടണയാന്‍ കാത്തിരുന്നത് വര്‍ഷങ്ങള്‍. തമിഴ്‌നാട്ടില്‍ നിന്നുളള ദാമോദരനാണ് ദുരിതങ്ങള്‍ക്കൊടുവില്‍ നാടണയാന്‍ കേളി കലാസാംസ്‌കാരിക വേദിയുടെ സഹായ ഹസ്തം തുണയായത്. 2008ലാണ് ദാമോദരന്‍ അല്‍ഖര്‍ജില്‍ കൃഷിയിടത്തില്‍ ജോലിക്കെത്തിയത്. പാസ്‌പ്പോര്‍ട്ടും ഇഖാമയും സ്‌പോണ്‍സര്‍ തന്നെയാണ് സൂക്ഷിച്ചത്. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകും. അപ്പോള്‍ മാത്രമാണ് എയര്‍പോര്‍ട്ടിലെത്തി സ്‌പോണ്‍സര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും കൈമാറുക. ഇങ്ങനെ 16 വര്‍ഷത്തിനിടെ മൂന്ന് തവണ നാട്ടില്‍ പോയി. 2017ലാണ് അവസാനം

Damam, gulf, Jeddah, Riyad

‘മോണിക്ക ഒരു എ ഐ സ്‌റ്റോറി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം

ദമ്മാം: നിര്‍മിത ബുദ്ധി നിത്യ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത് എഐ സാങ്കേതിക വിദ്യയും കഥാപാത്രവും സമന്വയിക്കുന്ന സിനിമ അണിയറയില്‍ തയ്യാറാകുന്നു. ‘മോണിക: ഒരു എ.ഐ. സ്‌റ്റോറി’ എന്ന ചിത്രമാണ് ചരിത്രനത്തില്‍ ഇടം നേടാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദമ്മാമില്‍ റിലീസ് ചെയ്തു. അറബ് സംവിധായകനും നിര്‍മ്മാതാവും നടനും എഴുത്തുകാരനുമായ സമീര്‍ അല്‍ നാസ്സറാണ് പോസ്റ്റര്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തത്. പ്രശസ്ത ശാസ്ത്രജ്ഞനും അറ്റോമിക്‌സ് കമ്പനി സി ഇ ഒയുമായ ഡോ. മാത്യു

Damam, gulf, Jeddah, Riyad

ലഹരി ഗുളികകള്‍ പിടിച്ചെടുത്തു; നാല് പേര്‍ കസ്റ്റഡിയില്‍

റിയാദ്: സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. 2.46 ലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍ രാസവളങ്ങളില്‍ രഹസ്യമായി സൂക്ഷിച്ച് ജിദ്ദ പോര്‍ട്ട് വഴി ഇറക്കുമതി ചെയ്യാനുളള ശ്രമമാണ് തകര്‍ത്തതെന്ന് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് വക്താവ് മേജര്‍ മര്‍വാന്‍ അല്‍ ഹസ്മി പറഞ്ഞു. ലഹരി പദാര്‍ത്ഥം സ്വീകരിക്കാന്‍ സന്നദ്ധരായിരുന്ന നാല് പേരെ മക്ക, ജിദ്ദ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ സ്വദേശി പൗരന്‍മാരും മറ്റുളളവര്‍

Damam, gulf, Jeddah, Riyad

സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും

റിയാദ്: മലപ്പുറം സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് ചാപ്റ്റര്‍ സഹായം നല്‍കും. ഇതിന്റെ ഭാഗമായി ധനസമാഹരണം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ഉസ്മാനാലി പാലത്തിങ്ങലില്‍ നിന്നു ചെയര്‍മാന്‍ ഷാഫി ദാരിമി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര മുഖ്യാതിഥിയായിരുന്നു. കെഎംസി സെന്‍ട്രല്‍, ജില്ലാ, മണ്ഡലം ഭാരവാഹികള്‍, സിഎച്ച്

Scroll to Top