മങ്കട സിഎച് സെന്ററിന് ‘സ്‌നേഹ നിധി’
റിയാദ്: സാന്ത്വനസേവന രംഗത്ത് പുതിയ കാല്‍വെപ്പ് നടത്തുന്ന മങ്കട സിഎച് സെന്ററിന് റിയാദ് കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റിയുടെ പിന്തുണ. റിയാദിലെ ബിസിനസ് രംഗത്തുളളവരില്‍ നിന്നും മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍ നിന്നും ഒരു കോടി ഇരുപത് ലക്ഷം രൂപ സമാഹരിച്ച് ഫിസിയോ തെറാപ്പി സെന്റര്‍, മെഡിക്കല്‍ ലാബ്, മയ്യിത്ത് പരിപാലന കേന്ദ്രം, ലിഫ്റ്റ് നിര്‍മാണം തുടങ്ങിയ്ക്ക് സഹായം ചെയ്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ‘സ്‌നേഹ നിധി’ സ്വര്‍ണ്ണ സമ്പാദ്യ പദ്ധതി, ‘കാരുണ്യക്കരുതല്‍’ ധന സമാഹരണം എന്നിവ കെടി അബൂബക്കര്‍ വിശദീകരിച്ചു. […]














