നവയുഗം സഫിയ അജിത് അനുസ്മരണം
ദമ്മാം: സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകയും നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത്തിന്റെ ഒന്‍പതാം ചരമവാര്‍ഷികം നവയുഗം സാംസ്‌ക്കാരികവേദി വിവിധ പരിപാടികളോടെ ആചരിച്ചു. ദമ്മാം ബദര്‍ അല്‍ റാബി ഹാളില്‍ നടന്ന ആരോഗ്യ സെമിനാറില്‍ ഡേ. ബിജു വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. സഫിയ അജിത്ത് അനുസ്മരണ സമ്മേളനത്തില്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍ അധ്യക്ഷത വഹിച്ചു. സഫിയ അജിത്ത് അനുസ്മരണ പ്രഭാഷണം വനിതാവേദി പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന്‍ നിര്‍വഹിച്ചു. പ്രദീപ് […]














