മവദ്ദയും റഹ്മയും രണ്ടായി; ശസ്ത്രക്രിയ വിജയകരം
റിയാദ്: യമനില്‍ നിന്ന് റിയാദിലെത്തിച്ച സയാമീസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം. വയറും നെഞ്ചും ഒട്ടിച്ചേര്‍ന്ന ഇരട്ടകളെ റിയാദ് കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.മുന്‍ ആരോഗ്യ മന്ത്രിയും സയാമീസ് ശസ്ത്രക്രിയയില്‍ വിദഗ്ദനുമായ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തില്‍ 28 അംഗ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ മവദ്ദ, റഹ്മ എന്നീ ശിശുക്കളെ കയ്യിലേന്തി മെഡിക്കല്‍ സംഘം നില്‍ക്കുന്ന ചിത്രം സൗദി പ്രസ് ഏജന്‍സി പുറത്തു വിട്ടു. ഒരു മാസത്തെ […]










