കളക്ടറെ മാറ്റിയത് സ്വാഗതം ചെയ്ത് റിയാദ് ഐ സി എഫ്
റിയാദ്: ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ സ്വാഗതം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബശീറിന്റെ നരഹത്യയില്‍ ഒന്നാം പ്രതിയാണ് ശ്രീ റാം വെങ്കിട്ടരാമന്‍. ന്യായവും മനുഷ്യത്വവും പൗരാവകാശവും നില നിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന പൊതുബോധത്തിന്റെ വിജയമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി […]









