Sauditimesonline

kureeppuzha
കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമം അപലപനീയം

Saudi News

Damam, gulf, Jeddah, Riyad

കേരളത്തില്‍ നിന്ന് നാല് ബോംബെ ബ്‌ളഡ് ദാതാക്കള്‍ റിയാദില്‍

നാല് ലക്ഷം പേരില്‍ ഒരാളില്‍ മാത്രം കാണുന്ന ബോംബെ ബ്‌ളഡ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട നാല് പേര്‍ കേരളത്തില്‍ നിന്ന് രക്തദാനം നിര്‍വഹിക്കാന്‍ റിയാദിലെത്തി. സംഘത്തില്‍ ഒരാള്‍ വനിതയാണ്. സൗദിയുടെ ആരോഗ്യമേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണ് രക്തദാനം നിര്‍വഹിക്കാന്‍ വിദേശത്തു നിന്നു രക്ത ധാതാക്കള്‍ എത്തുന്നത്. ഇവര്‍ക്ക് ബ്‌ളഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്റ്ററും റിയാദ് പൊതു സമൂഹവും സ്‌നേഹാദരവും ഒരുക്കി. റിയാദാല്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ സൗദി ബാലന് രക്തം നല്‍കുന്നതിനാണ് ഇവര്‍ എത്തിയത്.1952ല്‍ ഡോ. വൈ എം […]

gulf

അപൂര്‍വ്വ രക്ത ഗ്രൂപ്പില്‍പെട്ട നാലു പേര്‍ കേരളത്തില്‍ നിന്ന് രക്തദാനം നിര്‍വഹിക്കാന്‍ റിയാദില്‍

അപൂര്‍വ്വ രക്ത ഗ്രൂപ്പില്‍പെട്ട നാലു പേര്‍ കേരളത്തില്‍ നിന്ന് രക്തദാനം നിര്‍വഹിക്കാന്‍ റിയാദില്‍
#bombay
#bombayopositiveblood
#bloodgroup

Damam, gulf, Jeddah, Riyad

പണത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്: ആരോഗ്യ മന്ത്രാലയം

റിയാദ്: പണം അടക്കാത്തതിന്റെ പേരില്‍ ചികിത്സക്കെത്തുന്നവരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. അത്യാഹിത വിഭാഗങ്ങളിലെത്തുന്നവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ സ്വകാര്യ ആതുരാലയങ്ങള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. സാമ്പത്തിക കുടിശ്ശിക വരുത്തുന്നവര്‍ക്ക് ചികിത്സ നിഷേധിക്കരുത്. മൃതദേഹങ്ങള്‍ പിടിച്ചുവെക്കാനും പാടില്ല. ചികിത്സക്കു ശേഷം പണം അടക്കാത്തതിന്റെ പേരില്‍ രോഗികള്‍, നവജാത ശിശുക്കള്‍ എന്നിവരെ ഡിസ്ചാര്‍ജ് ചെയ്യാതിരിക്കുക, അവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ തടഞ്ഞീവെക്കുക എന്നിവ നിയമ ലംഘനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അപകടങ്ങളില്‍പെട്ട്

Damam, gulf, Jeddah, Riyad

സൗദിയില്‍ ടോള്‍ ഏര്‍പ്പെടുത്തില്ല; വ്യാജ വാര്‍ത്തക്കെതിരെ നടപടി

റിയാദ്: സൗദി അറേബ്യയിലെ എക്‌സ്പ്രസ് ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഗതാഗത മന്ത്രാലയം. രാജ്യത്തെ ഒരു റോഡിലും ടോള്‍ ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അടുത്ത വര്‍ഷം രാജ്യത്തെ റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതിന്റെ ചുവടുപിടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരചച്ചു. ഗതാഗത മന്ത്ര,ാലയം ഉന്നത ഉദ്യോഗസ്ഥരുടെ പേരിലാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഗതാഗത മന്ത്രാലയം വക്താവ് അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പും ഇത്തരത്തില്‍

Damam, gulf, Jeddah, Riyad

കൃത്രിമ മഴ: സൗദിയില്‍ ക്ലൗഡ് സീഡിംഗ് തുടങ്ങി

റിയാദ്: സൗദിയില്‍ കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനുളള രണ്ടാം ഘട്ട പദ്ധതി ആരംഭിച്ചു. നാഷണല്‍ മെറ്റീരിയോളജി സെന്ററിന്റെ നേതൃത്വത്തില്‍ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ലൗഡ് സീഡിംഗ് പ്രക്രിയ വഴി തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴ ലഭ്യമാക്കാനാണ് ശ്രമം. ജസാന്‍, അസീര്‍, ത്വായിഫ്, അല്‍ ബഹ എന്നിവിടങ്ങളില്‍ കൃത്രിമ മഴ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെറ്റീരിയോളജി സെന്റര്‍ സിഇഒയും ക്ലൗഡ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം സൂപ്പര്‍വൈസറുമായ ഡോ അയ്മന്‍ ഗുലാം പറഞ്ഞു. ക്ലൗഡ് സീഡിംഗിന്റെ ഓരോ

Damam, gulf, Jeddah, Riyad

സൗദിയില്‍ 14,500 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ വിദേശികളായ 14,509 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗമെന്നും മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 28 മുതല്‍ ആഗസ്ത് 3 വരെ രാജ്യത്തെ 13 പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില്‍ 14,509 നിയമ ലംഘകരാണ് അറസ്റ്റിലായത്. പൊതു സുരക്ഷാ വകുപ്പ്, തൊഴില്‍ മന്ത്രാലയം, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. താമസാനുമതി രേഖയായ ഇഖാമ നിയമം ലംഘിച്ച 8,581

Damam, gulf, Jeddah, Riyad

കേളി തുണയായി; പക്ഷാഘാതം വന്ന യുവാവിനെ നാട്ടിലെത്തിച്ചു

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടര മാസത്തിലധികം റിയാദില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ കുട്ടനാട് സ്വദേശി സുനില്‍ തങ്കമ്മയെ വിദഗ്ദ ചികിത്സക്ക് നിട്ടിലെത്തിച്ചു. കേളി കലാ സാംസ്‌കാരിക വേദിയാണ് സുനില്‍ തങ്കമ്മക്ക് സഹായ ഹസ്തമായത്. പതിനഞ്ച് വര്‍ഷം റിയാദ് നസീമില്‍ ഏസി ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ സുനിലിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടരമാസത്തെ ചികില്‍സക്ക് ശേഷവും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് വിദഗ്ദ ചികിത്സ ലഭ്യമാക്ക് നാട്ടില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. റിയാദിലെ ചികിത്സയ്ക്ക് ഭീമമായ സംഖ്യ

Damam, gulf, Jeddah, Riyad

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ് : ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ അല്‍ ഖുവയ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. മലപ്പുറം വാഴേങ്കട വീട്ടിക്കുന്നത്ത് മനോജ് കുന്നത്തിന്റെ (46) മൃതദേഹം ആണ് സംസ്‌കരിച്ചത്. ദിശ വളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ നിയമ നടപടി പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്. തൊഴിലുടമ നിസഹകരിച്ച സാഹചര്യത്തില്‍ ദിശ വളന്റിയേഴ്‌സ് റിയാദ് ഇന്ത്യന്‍ എംബസ്സിയെ സമീപിച്ചാണ് നടപടി പൂര്‍ത്തിയാക്കിയത്. ശ്രീലത.വി.കെ ആണ് ഭാര്യ. ഗോപിക.വി.കെ, ഗോകുല്‍ കൃഷ്ണ.വി.കെ, ഗൗതം കൃഷ്ണ.വി.കെ എന്നിവരാണ് മക്കള്‍. മാതാപിതാക്കള്‍: ചാത്തന്‍, കുഞ്ഞക്കി

Damam, gulf, Jeddah, Riyad

മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണം: കേളി അല്‍ഖര്‍ജ് സമ്മേളനം

റിയാദ്: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്തേകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികള്‍ക്ക് ആകസ്മികമായി സംഭവിക്കുന്ന മരണത്തിലെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ കൈത്താങ്ങാവണമെന്ന് കേളി കലാസംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സമേളനം ആവശ്യപ്പെട്ടു. എമിഗ്രേഷന്‍ ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയില്‍നിന്നു പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുവാന്‍ തുക വകയിരുത്തണം. കേളി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഒ എം ഹംസ നഗറില്‍ അല്‍ഖര്‍ജ് ഏരിയ ഒന്‍പതാമത് സമ്മേളനം ആവശ്യപ്പെട്ടു. സനയ്യ യൂണിറ്റ് അംഗം ജയദാസ് സ്വാഗത ഗാനം ആലപിച്ചു. സംഘാടക

Damam, gulf, Jeddah, Riyad

സൗദിയില്‍ ചെമ്മീന്‍ ചാകര; ട്രോളിംഗ് നിരോധനം പിന്‍വലിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ട്രോളിംഗ് നിരോധനം പിന്‍വലിച്ചു. മത്സ്യബന്ധന മേഖല സജീവമായതോടെ വന്‍തോതില്‍ ചെമ്മീന്‍ വിപണിയില്‍ എത്തി തുടങ്ങി. അടുത്ത വര്‍ഷം ജനുവരി 31 വരെ മത്സ്യബന്ധനം തുടരാമെന്ന് കൃഷി, പരിസ്ഥിതി, ജല വിഭവ മന്ത്രാലയം അറിയിച്ചു. 180 ദിവസത്തെ ഇടവേളക്കു ശേഷമാണ് ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയത്. 540 വലിയ ബോട്ടുകളും 149 ചെറു ബോട്ടുകളും ഉള്‍പ്പെടെ 689 ബോട്ടുകള്‍ക്കാണ് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതെന്ന് കൃഷി, പരിസ്ഥിതി, ജല വിഭവ മന്ത്രാലയം അറിയിച്ചു. മാസങ്ങള്‍

Damam, gulf, Jeddah, Riyad

ഖത്തര്‍ എയര്‍ ബുറൈദ സര്‍വീസ്; പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകും

റിയാദ്: ഖത്തര്‍ എയര്‍വേസ് സൗദിയിലെ ബുറൈദയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ ഖസിം പ്രവിശ്യയിലുളള പ്രവാസി മലയാളികള്‍ക്ക് ദോഹ വഴി കേരളത്തിലേക്ക് യാത്രാ സൗകര്യം ലഭിക്കും. പുതിയ സര്‍വീസ് പ്രഖ്യാപിച്ചതോടെ ഖത്തര്‍-സൗദി പ്രതിവാര സര്‍വീസുകളുടെ എണ്ണം നൂറ്റി ഒന്നായി ഉയര്‍ന്നു. അല്‍ ഖസിം പ്രിന്‍സ് നായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഗസ്ത് 22 മുതല്‍ ഖത്തര്‍ എയര്‍വേസ് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ നാലു സര്‍വുസകളാണ് നടത്തുക. ദോഹ വഴി ലോകത്തെ 150 നഗരങ്ങളിലേക്ക് ഖസിം പ്രവിശ്യയിലുളളവര്‍ക്ക് യാത്രാ സൗകര്യം ലഭ്യമാകും.

gulf

അല്‍ ഖസിം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഖത്തര്‍ എയര്‍വേസ്.

അല്‍ ഖസിം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഖത്തര്‍ എയര്‍വേസ്. പ്രവാസി മലയാളികള്‍ക്ക് ദോഹ വഴി കേരളത്തിലേക്ക് യാത്രാ സൗകര്യം
#saudinews
#qassim
#qatarairways

Damam, gulf, Jeddah, Riyad

പ്രവാസി പുനരധിവാസ പാക്കേജ് നടപ്പിലാക്കണം: എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കരുനാഗപ്പള്ളി: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്തേകിയ പ്രവാസി സമൂഹം മടങ്ങിഎത്തുമ്പോള്‍ പുനരധിവാസത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളി സംഘടിപ്പിച്ച കുടുംബ സംഗമവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച കാരുണ്യ പ്രവര്‍ത്തകന് മൈത്രിയുടെ കാരുണ്യ ശ്രേഷ്ടാ അവാര്‍ഡ് നാസര്‍ പോച്ചയിലിന് പ്രേമചന്ദ്രന്‍ എം.പി സമ്മാനിച്ചു. സാദിഖ് കരുനാഗപ്പള്ളി പൊന്നാട അണിയിച്ചു ആദരിച്ചു. വിദ്യാഭ്യാസ അവാര്‍ഡും വിതരണം ചെയ്തു. സി.ആര്‍. മഹേഷ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ജബ്ബാര്‍

gulf

ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ഐ സി എഫ് റിയാദ് സെന്‍ട്രല്‍ സ്വാഗതം ചെയ്തു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ സ്വാഗതം ചെയ്തു.
#Sreeramvenkitaraman
#icf
#districtcollector

Scroll to Top