ഉനൈസയില്‍ എസ്‌ഐസി ഫ്രീഡം സ്‌ക്വയര്‍
ഉനൈസ: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി) ഉനൈസ സെന്‍ട്രല്‍ കമ്മറ്റി ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിച്ചു. ഡോ. സുബൈര്‍ ഹുദവി ചെകന്നൂരിന് സ്വീകരണവും ഒരുക്കി. ‘സമത്വം സ്വാതന്ത്രം സാഹോദര്യം’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടി ദേശിയ ഗാനത്തോടെയാണ് ആരംഭിച്ചത്. പോയ കാലതുടിപ്പുകളെ പുതു തലമുറക്കായി അടയാളപെടുത്തുന്ന ഫ്രീഡം സ്‌ക്കോയറില്‍ സമരത്തിന്റെ മായാത്ത സ്മരണകളാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. ഖുര്‍ത്തുബ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. രാഷ്ട്രനേതാക്കള്‍ […]












