ഖമീസ് കെ.എം.സി.സി. ‘ഇന്ത്യ സെലിബ്രേറ്റ്‌സ്’
ഖമീസ് മുഷൈത്ത്: കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന’ ഇന്ത്യ സെലബ്രേറ്റ്‌സ് പരിപാടികള്‍ക്ക് തുടക്കം. മേഖലയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഒരുമയുടെയും പരസ്പര ഹകരണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ഖമീസ് മുഷൈത്ത് മുനീറ ഓഡിറ്റോറിയത്തില്‍ നടന്ന സൗഹൃദ സംഗമത്തില്‍ പ്രസിഡന്റ് ബഷീര്‍ മൂന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു. അസീറിലെ സാമൂഹിക, സംസ്‌കാരിക, വിദ്യാഭ്യാസ, കായിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കു […]













