Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍

Saudi News

Damam, gulf, Jeddah, Riyad

എഞ്ചിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍

റിയാദ്: മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനീയര്‍സ് ഫോറം (കെ ഇ എഫ്) റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു. പ്രഥമ ജനറല്‍ ബോഡി യോഗം നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടന്നു. എന്‍ഞ്ചി. മുഹമ്മദ് ഷാഹിദ് കൂട്ടായ്മയുടെ ലക്ഷ്യം വിശദീകരിച്ചു. എന്‍ഞ്ചി. ഷിജു പോള്‍ ലോഗോ പ്രകാശനം ചെയ്തു. ‘സൗദി വിഷന്‍ 2030’ പദ്ധതികളും എഞ്ചിനീയേഴ്‌സിന്റെ തൊഴില്‍ സാധ്യാകളും എന്‍ഞ്ചി. അബ്ദുല്‍ നിസാര്‍ വിഷയം അവതരിപ്പിച്ചു. മുഹമ്മദ്ദ് നജാഫിന്റെ നിയന്ത്രണത്തില്‍ 25 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെ ജനറല്‍ ബോഡി […]

Damam, gulf, Jeddah, Riyad

കേളി മലാസ് ഏരിയ കമ്മറ്റിക്ക് നവ നേതൃത്വം; സജിത്ത് കെ പി സെക്രട്ടറി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി മലാസ് ഏരിയ സമ്മേളനം നടന്നു. ഏരിയ മുന്‍ സെക്രട്ടറി ജയപ്രകാന്‍ നഗറില്‍ നടന്ന സമ്മേളനം മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഗീവര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സജിത്ത് കെ പി വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 9 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 18 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുനില്‍

Damam, gulf, Jeddah, Riyad

മമ്പാടിന്റെ വസന്തം പെയ്തിറങ്ങിയ ഓര്‍മകളുടെ ഒത്തുചേരല്‍

റിയാദ്: ഓര്‍മകളുടെ വസന്തം പെയ്തിറങ്ങിയ സായാഹ്‌നം. ഒത്തുചേര്‍ന്നവരുടെ മനം നിറയെ കലാലയം. അനുഭവങ്ങള്‍ പങ്കുവെച്ചും ഓര്‍മകള്‍ പുതുക്കിയും സ്‌നേഹത്തണല്‍ വിരിച്ച് അവര്‍ ഒത്തു ചേര്‍ന്നു. റിയാദില്‍ നടന്ന മമ്പാട് എംഇഎസ് കോളെജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ആണ് കലാലയ സ്മരണകളുടെ വേദിയായത്. പന്ത്രണ്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടന്നു. ആക്ടിങ് പ്രസിഡണ്ട് അബൂബക്കര്‍ മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സഗീര്‍ അലി ഇ പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, റഫീഖ് കുപ്പനത്ത്, അഡ്വ.

Damam, gulf, Jeddah, Riyad

കാല്‍പന്ത് മൈതാനിയില്‍ ആവേശം പകര്‍ന്ന് കാരുണ്യത്തിന്റെ മാലാഖ

ദമാം: കാല്‍പന്ത് മൈതാനിയില്‍ ആവേശം പകര്‍ന്ന് വനിതാ ജീവകാരുണ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം. കേരളത്തില്‍ കാരുണ്യത്തിന്റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നര്‍ഗീസ് ബീഗം ഭര്‍ത്താവ് സുബൈര്‍ ചെറുപ്പുളശേരിക്കൊപ്പമാണ് ഫുഡ്‌ബോള്‍ മൈതാനിയിലെത്തിയത്. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഡ്രീം ഡിസ്റ്റിനേഷന്‍ സൂപ്പര്‍ കപ്പ് മല്‍സരങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളുടെ ആരവങ്ങളിലേക്കാണ് എവര്‍ എത്തിയത്. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ ദമാമിലെ സാമൂഹിക സംസ്‌ക്കാരിക വിദ്യാഭ്യാസ രംഗത്തെ വനിതാ നേതാക്കള്‍ സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് കളിക്കാര്‍ക്ക് മധുരം സമ്മാനിച്ചു.

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ സ്‌കൂളിന് പുതിയ സാരഥി; മീരയുടെ മികവിന് മലയാളിത്തിളക്കം

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി മലയാളിയായ മീര റഹ്മാന്‍ ചുമതലയേറ്റു. ആദ്യമായാണ് വനിത ഈ പദവിയില്‍ എത്തുന്നത്. 1989 ലാണ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നത്. സെക്കന്ററി, സീനിയര്‍ സെക്കന്റി അധ്യാപിക, 9-12 ക്ലാസ് സൂപ്പര്‍വൈസര്‍, ഹെഡ്മിസ്ട്രസ് (മിഡില്‍ സെക്ഷന്‍), കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, വൈസ് പ്രിന്‍സിപ്പല്‍, സി ബി എസി സെന്‍ട്രല്‍ ബോര്‍ഡ് സൂപ്പര്‍ന്റന്റ് എന്നീ ചുമതലകള്‍ നിര്‍വഹിച്ചു. 2018 ല്‍ വെസ്റ്റ് വിര്‍ജിനിയ യു എസ് എ യില്‍ നടന്ന വേള്‍ഡ് സ്‌കൗട്ട്

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ ബുള്‍ഡോസര്‍ ഭീകരത: പ്രവാസിസാംസ്‌കാരിക വേദി

റിയാദ്: ‘ഭരണ കൂട ഭീകരതയെ ചെറുക്കുക; നീതിയുടെ ശബ്ദമാവുക’ എന്ന പ്രമേയത്തില്‍ പ്രതിഷേധ സംഗമം. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയാണ് ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ബുള്‍ഡോസര്‍ ഉപയോഗിക്കുന്ന ഭരണ കൂട ഭീകരതായണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഒത്താശയോടെ ഓരോ ദിവസവും രാജ്യത്ത് നടക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അനീതിക്കെതിരെ ശബ്ദിച്ച വെല്‍ഫയര്‍ പാര്‍ട്ടി ദേശീയ ഫെഡറല്‍ കമ്മിറ്റി

gulf

മനസ്സുണര്‍ന്നപ്പോള്‍ കുപ്പിച്ചില്ലുകള്‍ കീഴടങ്ങി

റിയാദ്: പൊട്ടിച്ചിതറിയ കുപ്പിച്ചില്ലുകള്‍ക്ക് മുകളിലൂടെ അനായാസം നടന്ന് നീങ്ങിയത് ശ്വാസം അടക്കിപ്പിടിച്ചാണ് കാണികള്‍ നോക്കി നിന്നത്. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളളി, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മൈമൂനാ അബ്ബാസ് എന്നിവരാണ് കുപ്പിച്ചില്ലുകള്‍ക്ക് മുകളിലൂടെ നടന്നത്. മൈന്‍ഡ് പവര്‍ ട്രൈനിംഗ് ആന്റ് ഇമോഷണല്‍ ഫ്രീഡം ടെക്‌നിക്ക് വഴി നേടിയ ആത്മവിശ്വാസമാണ് ഇവരെ കരുത്തരാക്കിയത്. മനുഷ്യ മനസ്സിന്റെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള നൂതന മാര്‍ഗമാണ് ഇമോഷനല്‍ ഫ്രീഡം ടെക്‌നിക് (ഇഎഫ്ടി). മനുഷ്യ ജീവിതത്തില്‍ ഇതിന്റെ പ്രാധാന്യം

Damam, gulf, Jeddah, Riyad

നജാത്തിയുടെ ‘അരിപ്പമല’ പ്രകാശനം ചെയ്തു

ദമാം: മുഹമ്മദ് നജാത്തി രചിച്ച ‘അരിപ്പമല’യുടെ സൗദിതല പ്രകാശനം ഹോളിഡൈസ് ഓഡിറ്റോറിയത്തില്‍ നടന്നു. ദമാം ക്രിമിനല്‍ കോടതി ഉദ്യോഗസ്ഥന്‍ അവദ് അലി അല്‍ഖഹ്താനി ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് മടത്തിലിന് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. പ്രവാസി സമൂഹത്തിന് ഗ്യഹാതുര സ്മരണകള്‍ സമ്മാനിക്കുന്ന രചനയാണ് അരിപ്പമാലയെന്ന് അബ്ദുറസാഖ് മടത്തില്‍ അഭിപ്രായപ്പെട്ടു. രചനയിലെ ഏറനാടന്‍ ശൈലി അല്‍ഭുതപ്പെടുത്തുന്നവയാണ്. വായനക്കാരന്റെ മനസ്സിനെ ബാല്യകാല സ്മരണകളിലേക്കു കൊണ്ടുപോകുന്ന രചന പ്രവാസത്തിലെ വായനാലോകത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് പുസ്തകം പരിചയപ്പെടുത്തിയ സാജിദ്

Damam, gulf, Jeddah, Riyad

നേതൃത്വം അനുമതി നല്‍കി; കെഎംസിസി നേതാക്കള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും

റിയാദ്: സൗദിയില്‍ നിന്ന് കെഎംസിസി നേതാക്കളെ ലോക കേരള സഭയിലേക്ക് തെരഞ്ഞെടുത്തു. നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി (ജിദ്ദ), വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് (റിയാദ്), ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള (ദമാം), ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ ( മക്ക) എന്നിവരെയാണ് ലോകകേരള സഭയിലേക്ക് തെരഞ്ഞെടുത്തത്. മൂന്നാമത് ലോക കേരള സഭ ജൂണ്‍ 16,17, 18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. പ്രവാസികള്‍ നേരിടുന്ന വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ശക്തമായ ഇടപെടലുകള്‍ നടത്തും. പ്രവാസി വിഷയങ്ങള്‍

Damam, gulf, Jeddah, Riyad

അദ്‌വാ അല്‍ ശുജ സെക്യൂരിറ്റി, നെറ്റ്‌വര്‍ക്കിംഗ് ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍

റിയാദ്: അദ്‌വാ അല്‍ ശുജ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് https://alshuga.com/ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സെക്യൂരിറ്റി ഡിവൈസുകള്‍, നെറ്റ്‌വര്‍ക്കിംഗ് ഉത്പ്പന്നങ്ങള്‍ എന്നിവയുടെ സൗദിയിലെ പ്രമുഖ വിതരണക്കാരാണ് അദ്‌വാ അല്‍ ശുജ. റിയാദില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് വെബ് സൈറ്റ് പ്രകാശനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷിബു മാത്യുവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. അന്താരാഷ്ട്ര ഗുണനിലവാരമുളള വിവിധ ബ്രാന്റ് ഉത്പ്പന്നങ്ങളുടെ സൗദിയിലെ വിതരണക്കാരാണ് അദ്‌വ അല്‍ ശുജ. രണ്ടു പതിറ്റാണ്ടിലേറെയായി ഐടി, സെക്യൂരിറ്റി, ഡിജിറ്റല്‍, നെറ്റ്‌വര്‍ക്കിംഗ്

Damam, gulf, Jeddah, Riyad

വെളിച്ചം ഖുര്‍ആന്‍ പഠനം; നാലാം ഘട്ടം ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമിറ്റിയുടെ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതി ‘വെളിച്ചം’ നാലാം ഘട്ടം ഉദ്ഘാടനവും സിലിബസ് പ്രഖ്യാപനവും റിയാദില്‍ നടന്നു. സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ ഇബ്രാഹിം സുബ്ഹാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ (ഒഐസിസി), നൗഫല്‍ പാലക്കാടന്‍ (മീഡിയ ഫോറം), ഷാഹിദ് മാസ്റ്റര്‍ (കെ എം സിസി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ മുനീര്‍ ഹാദി മുഖ്യപ്രഭാഷണം നടത്തി. വെളിച്ചം നാലാം

Damam, gulf, Jeddah, Riyad

ഇബ്രാഹിം സുബ്ഹാന്‍ വീണ്ടും ലോക കേരള സഭാ അംഗം

റിയാദ്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകനും അന്താരാഷ്ട്ര എനര്‍ജി ഫോറം ഉദ്യോഗസ്ഥനുമായ ഇബ്രാഹിം സുബ്ഹാന്‍ വീണ്ടും ലോക കേരള സഭാ അംഗം. രണ്ടാം തവണയാണ് ഇബ്രാഹിം സുബ്ഹാനെ തെരഞ്ഞെടുക്കുന്നത്. പ്രവാസി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പ്രവാസി ക്ഷേമത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര എനര്‍ജി ഫോറത്തിലെ അനുഭവങ്ങളും വിവിധ രാഷ്ട്രങ്ങളില്‍ നടന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ സമ്മേളനങ്ങളില്‍ നിന്നു നേടിയ അറിവുകളും കേരളത്തിനു പകര്‍ന്നു നല്‍കാന്‍ ലോക കേരള സഭാ അംഗത്വം സഹായിക്കുമെന്നും അദ്ദേഹം

Damam, gulf, Jeddah, Riyad

പ്രവാചകനിന്ദ മതേതര ഇന്ത്യക്ക് അപമാനം: ഹമീദലി ശിഹാബ് തങ്ങള്‍

റിയാദ്: പ്രവാചക നിന്ദ ഇന്ത്യക്കാകെ അപമാനമാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. ഇന്ത്യന്‍ ഭരണകൂടത്തിന്റെ മൗനസമ്മതത്തോടെ ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഇസ്ലാമിക് സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. ധാര്‍മികമൂല്യങ്ങള്‍ മനുഷ്യന്റെ ജീവിത വിശുദ്ധി വര്‍ദ്ധിപ്പിക്കും. അവയുടെ വീണ്ടെടുപ്പിനായി ഒരേ മനസ്സോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് താങ്കള്‍ക്കും പ്രഭാഷകന്‍ പി പി

Damam, gulf, Jeddah, Riyad

കൊട്ടാരക്കര അസോസിയേഷന് പുതിയ നേതൃത്വം

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും അരങ്ങേറി. സുലൈമാനിയ ന്യൂ മലാസ് ഹോട്ടലില്‍ നടന്ന പരിപാടി ഇന്ത്യന്‍ മീഡിയാ ഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. ദയ ആന്‍ പ്രഡിന്‍ അമുഖ പ്രഭാഷണം നിര്‍വഹിച്ചു. സെക്രട്ടറി ബിനു ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ സജീവ് മത്തായി വാര്‍ഷിക കണക്കും അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു കുട്ടി, മണികണ്ഠന്‍, റെനി ബാബു, റോയ്

Scroll to Top