സൗദി അതിര്‍ത്തിയില്‍ ഭൂചലനം; അപായമില്ലെന്ന് ജിയോളജിക്കല്‍ സര്‍വേ
റിയാദ്: സൗദി അറേബ്യയിലെ തെക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തില്‍ അപായമോ നാശനഷ്ടങ്ങളോ ഇല്ല. സൗദി ജിയോളജിക്കല്‍ സര്‍വേയുടെ കീഴിലുളള ദേശീയ ഭൂകമ്പ നിരീക്ഷണ നെറ്റ്വര്‍ക്ക് ആണ് ഇന്ന് രാവിലെ 7.55ന് ഭൂകമ്പനം അനുഭവപ്പെട്ടതായി അറിയിച്ചത്. തെക്കുകിഴക്കന്‍ മേഖലയില്‍ 16 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചനലനം. അയല്‍ രാജ്യമായ ഒമാന്‍ അതിര്‍ത്തിയില്‍ നിന്ന് 240 കിലോ മീറ്റര്‍ അകലെയാണ് ഭൂചനമെന്ന് ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അല്‍














