യമന്‍ വെടി നിര്‍ത്തല്‍ രണ്ട് മാസം കൂടി തുടരും
റിയാദ്: യമനിലെ ഹൂതികളും ഔദ്യോഗിക യമന്‍ സര്‍ക്കാരും തമ്മിലുളള വെടി നിര്‍ത്തല്‍ കരാര്‍ രണ്ടു മാസത്തേക്ക് കൂടി തുടരാന്‍ ധാരണ. യമനിലെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി ഹാന്‍സ് ഗ്രൂന്‍ഡ്‌ബെര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ ഇരു കക്ഷികളും നേരത്തെ അംഗീകരിച്ച വെടി നിര്‍ത്തല്‍ കാലാവധി ഇന്ന് അവസാനിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും രണ്ടു മാസത്തേക്കുകൂടി വെടി നിര്‍ത്തലിന് ധാരണയായത്. നേരത്തെയുളള വ്യവസ്ഥകള്‍ തന്നെയാണ് വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതിനും ബാധകമാക്കിയിട്ടുളളത്. ഇതുപ്രകാരം ഹൂതി നിയന്ത്രണത്തിലുളള പോര്‍ട്ടുകളില്‍ ഇന്ധനവുമായി […]














