തവക്കല്‍നാ ഹെല്‍ത് പാസ്‌പോര്‍ട്ട് ‘അയാട്ട’യുമായി ബന്ധിപ്പിക്കും
റിയാദ്: വ്യോമ ഗതാഗതം സുഗമമാക്കുന്നതിന് അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയായ ‘അയാട്ട’യുമായി സൗദി അറേബ്യ കരാര്‍ ഒപ്പു വെച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയില്‍ പുറത്തിറക്കിയ തവക്കല്‍നാ ആപിലെ ഹെല്‍ത് പാസ്‌പോര്‍ട്ട് അയാട്ടയുമായി ബന്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാന യാത്രയില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് തവക്കല്‍നാ ആപിലെ ഹെല്‍ത് പാസ്‌പോര്‍ട്ട് അയാട്ടയുമായി ബന്ധിപ്പിക്കുന്നത്. വിമാന യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും കരാര്‍ സഹായിക്കും. സിവില്‍ ഏവിയേഷന്‍ അസിസ്റ്റന്റ് സിഇഒ സുലൈമാന്‍ ബിന്‍ അഹമദ് അല്‍ […]













