ഐ സി എഫ് ‘ഫിന്റിച്’ വെബിനാര്‍
റിയാദ്: സാമ്പത്തിക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ‘ഫിന്റിച്ച് 2021’ വെബിനാര്‍ സംഘടിപ്പിച്ചു. പരിപാടി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. നിക്ഷേപ സുരക്ഷ, നാടിന്റെ വികസനം എന്നിവക്ക് പ്രവാസികളുടെ കൂടുതല്‍ പങ്കാളിത്തം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് കേരള ബാങ്കിന് നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയും. കേരളത്തിന്റെ ആകെ ആഭ്യന്തര വരുമാനത്തിന്റെ മുപ്പത് ശതമാനം പ്രവാസി മലയാളികള്‍ നാട്ടിലേക്കയക്കുന്ന പണമാണ്. നാടിന്റെ വികസനം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് കേരളത്തിന്റെ സംരഭമായ കേരള […]














