തുര്‍ക്കി നാവികന് ചികിത്സയൊരുക്കി സൗദി മാരിടൈം സെന്റര്‍
റിയാദ്: ഗുരുതരമായി പനി ബാധിച്ച് അവശ നിലയിലായ തുര്‍ക്കിഷ് നാവികനെ സൗദി സമുദ്ര രക്ഷാ കേന്ദ്രം രക്ഷപ്പെടുത്തി. നാവികനെ ജസാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് നാവിക സേന രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മാര്‍ഷല്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിലെ തുര്‍ക്കി പൗരന് കപ്പലില്‍ പ്രാഥമി ചികിത്സ ലഭ്യമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് നാവികനെ കരക്കെത്തിച്ചു. ജസാന്‍ ഗവര്‍ണറേറ്റിലും ആരോഗ്യ ഡയറക്ടറേറ്റിലും വിവരം അറിയിച്ചതിന് ശേഷം വിദഗ്ദ […]











