Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

Saudi News

Damam, gulf, Jeddah, Riyad

കൊവിഡ് സര്‍ട്ടിഫിക്കറ്റിന് പകരം തവക്കല്‍നാ ആപ്

റിയാദ്: സൗദിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനു പകരം തവക്കല്‍നാ ആപ് മതിയെന്ന് അധികൃതര്‍. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം രാജ്യത്തിനകത്തുളളവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനിമുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം വൈറസ് ബാധിതനല്ലെന്ന് ആപ്ലിക്കേഷനില്‍ തെളിഞ്ഞാല്‍ മതിയെന്ന് അധികൃതര്‍ വിശദീകരിച്ചു. കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന നിര്‍മാണ മേഖലയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവരെ മാത്രമേ വര്‍ക് സൈറ്റിലേക്ക് പ്രവേശിപ്പിച്ചിരുന്നുളളൂ. ഇതിനുപുറമെ വ്യപാര കേന്ദ്രങ്ങള്‍, ഷോപിംഗ് മാളുകള്‍, […]

Damam, gulf, Jeddah, Riyad

പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്ക് പിഴ

റിയാദ്: പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ വാഹനങ്ങളില്‍ കയറ്റുന്ന് നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരക്കാര്‍ക്കെതിരെ പിഴ ശിക്ഷ ചുമത്തുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ടാക്‌സികളും സ്വകാര്യ വാഹനങ്ങളും ഇരുപ്പിട ശേഷിയേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നുണ്ട്. ഇതിനു പുറമെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തൊഴിലിടങ്ങളിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങളിലും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്. ട്രക്കുകളില്‍ പരിധിയില്‍ കൂടുതല്‍ ചരക്ക് കയറ്റുന്നതും ഗതാഗത നിയമ ലംഘനമാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും.

Damam, gulf, Jeddah, Riyad

കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ ആശങ്ക; റിയാദ് എംഇഎസ് കാമ്പയിന്‍

റിയാദ്: ഇന്ത്യയില്‍വിദ്യാഭ്യാസ സന്തുലിതാവസ്ഥക്കു മാറ്റം വരുത്തി പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് എം ഇ എസ് റിയാദ് ഘടകം. ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ തീരുമാനം മതേതര ഇന്ത്യയില്‍ ന്യൂന പക്ഷ സമുദായങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന്നെതിരെ ശക്തമായ പ്രതിഷേധവും കാമ്പെയിനും സംഘടിപ്പിക്കുമെന്നും എം ഇ എസ് അറിയിച്ചു. വിദ്യാഭ്യാസ രാഷ്ട്രീയ മേഘലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും പ്രചാരണവും ഈ മാസം 20 മുതല്‍ ആരംഭിക്കും. ‘പുതിയ ദേശീയ വിദ്യാഭ്യാസ നയം; പ്രത്യാശയും ആശങ്കയും’ എന്ന പ്രമേയത്തില്‍ ഒരു

Damam, gulf, Jeddah, Riyad

സഹ്‌റ ബ്രെസ്റ്റ് ക്യാന്‍സര്‍ അസോസിയേഷന് ലുലു ഹൈപ്പറിന്റെ കൈതാങ്ങ്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍ ‘പിങ്ക് നൗ: ബയ് ഗ്രീന്‍, സപ്പോര്‍ട്ട് പിങ്ക്’ കാമ്പയിന്‍ ആരംഭിച്ചു. ലുലു സ്‌റ്റോറുകളില്‍ നിന്നു പുനരുപയോഗ ബാഗ് വാങ്ങുമ്പോള്‍ ഒരു റിയാല്‍ സഹ്‌റ ബ്രെസ്റ്റ് ക്യാന്‍സര്‍ അസോസിയേഷന് നല്‍കുന്നതാണ് പദ്ധതി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്വാഅദ് ബിന്‍ ആമിര്‍, സിഇഒ ഹനാദി അല്‍ ഒത്തയ എന്നിവരുടെ സാന്നിധ്യത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പുതിയ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദം റിപ്പോര്‍ട്ടുചെയ്തിട്ടുളളത് സൗദിയിലാണെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍

Damam, gulf, Jeddah, Riyad

‘ദീം’ സൗദിയുടെ ക്ലൗഡ്

റിയാദ്: ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് സൗദി അറേബ്യ ദീം എന്ന പേരില്‍ ക്ലൗഡ് ആരംഭിച്ചു. സൗദി ഡാറ്റാ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയാണ് ക്ലൗഡ് ആരംഭിച്ചത്. രാജ്യത്ത് ഡിജിറ്റല്‍ രംഗത്തുളള പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ വികസിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിവര ശേഖരണത്തിന് രാജ്യത്തിന്റെ ഔദ്യോഗിക ക്ലൗഡ് സ്ഥാപിച്ചത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ വിവരങ്ങള്‍ ദീം ക്ലൗഡിലേക്ക് മാറ്റും. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും വിവരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും പുതിയ ക്ലൗഡിന് കഴിയും. മാത്രമല്ല വിവരങ്ങള്‍ കാര്യക്ഷമമായി

Damam, gulf, Jeddah, Riyad

അഴിമതി വിരുദ്ധ നിയമം ഭേദഗതി ചെയ്തു

റിയാദ്: ഭേദഗതി വരുത്തിയ അഴിമതി വിരുദ്ധ നിയമത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. അഴിമതി നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നതാണ് ഭേദഗതി. അഴിമതി വിരുദ്ധ നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതി ചെയ്തത്. വിചാരണക്കുശേഷം കോടതിയാണ് തടവും പിഴയും ശിക്ഷവിധിക്കുന്നത്. ഭേദഗതി പ്രകാരം അഞ്ചു വര്‍ഷം തടവു ശിക്ഷ പൂര്‍ത്തിയാക്കിയവരുടെ പിഴ അവലോകനം ചെയ്യും. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം, അഴിമതി വിരുദ്ധ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച്

Damam, gulf, Jeddah, Riyad

സംഘ്പരിവാര്‍ വിഭാവന ചെയ്യുന്ന ഇന്ത്യയാണ് യു.പില്‍ കാണുന്നത്: പ്രവാസി പ്രതിഷേധ സദസ്സ്

റിയാദ്: ഹഥ്‌റാസിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കുറ്റവാളികളെ സംരക്ഷിക്കാന്‍ യോഗി ആദിത്യനാഥും യുപി പോലീസും ഒത്തുകളിക്കുകയാണെന്ന് പ്രവാസി സാംസ്‌കാരിക വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി. അതുകൊണ്ടാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ രാജ്യദ്രോഹക്കുറ്റമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. യു.പി.യില്‍ ദലിത് പീഡനങ്ങളും ബലാല്‍സംഗക്കൊലകളും വര്‍ധിക്കുകയാണ്. ഇത് സംഘ് പരിവാര്‍ വിഭാവന ചെയ്യുന്ന ഹിന്ദുത്വ ഇന്ത്യയുടെ നേര്‍ ചിത്രമാണ് വ്യക്തമാക്കുന്നത്. യുപിയില്‍ സവര്‍ണ്ണ ജാതിയില്‍ ഉള്‍പ്പെടാത്ത മനുഷ്യരുടെ ജീവിതം ദുരിതപര്‍വ്വമാണ്. കഴിഞ്ഞ 14ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്.

Damam

സര്‍ക്കാര്‍ വിമര്‍ശകരെ ഒതുക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: രാജ്യത്തെ ജനങ്ങളുടെ കാവലാളുകളാകേണ്ട നിയമപാലകരും ജുഡീഷ്യറിയും വര്‍ഗ്ഗീയ കോമരങ്ങള്‍ക്ക് കുഴലൂത്ത് നടത്തുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റഹീമ ബ്രാഞ്ച് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലേറിയ കാലം മുതല്‍ വൈരാഗ്യ ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ ഒതുക്കുന്നു. ജീവന്റെയും മാനത്തിന്റെയും വിലയറിയാത്ത യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. പരിപാടിയില്‍ സോഷ്യല്‍ ഫോറം റഹീമ ബ്രാഞ്ച് പ്രസിഡന്റ് ഇംതിയാസ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി

Damam, gulf, Jeddah, Riyad

‘കൊവിഡ് മിഷന്‍’ ജിവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കും: കെഎംസിസി

റിയാദ്: കൊവിഡ് കാലത്ത് സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ആദരിക്കുന്നു. സാമൂഹിക പ്രവര്‍ത്തകര്‍ക്കു പുറമെ ‘കൊവിഡ് മിഷനില്‍’ പങ്കെടുത്ത ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ആദരിക്കും. ഒക്ടോബര്‍ 23 വെളളി വൈകുന്നേരം 4ന്അ സീസിയ ട്രെയിന്‍മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ പരിപാടി ആരംഭിക്കും. വൈറസ് വ്യാപനം ആരംഭിച്ച മാര്‍ച്ച് മുതല്‍ വിവിധ തലങ്ങളില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങി. ലോക്ക് ഡൗണ്‍ മൂലം ജോലിയും വരുമാനവുമില്ലാതെ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുന്നവര്‍ക്ക്

Damam, gulf, Jeddah, Riyad

ഇവ ഓണ്‍ലൈന്‍ ക്വിസ്; സമ്മാനം വിതരണം ചെയ്തു

റിയാദ്: ആലപ്പുഴ നിവാസികളുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കുളള ഉപഹാരം സമ്മാനിച്ചു. കൊവിഡ് കാലത്ത് ആരംഭിച്ച മത്സരത്തിന്റെ ആഗസ്റ്റ് മാസത്തിലെ വിജയികള്‍ക്കാണ് ഉപഹാരം സമ്മാനിച്ചത്. റീനാ സിജു, ആസിഫ് ഇഖ്ബാല്‍, സജാദ് സലിം, ടി എന്‍ ആര്‍ നായര്‍, മുഹമ്മദ് ഷാഫി, രാജേഷ് കമലാകരന്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. ബത്ഹ, മനില പ്‌ളാസയില്‍ പ്രവര്‍ത്തിക്കുന്ന ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനം ഡയറക്ടര്‍മാരായ ജാഫര്‍ പട്ടാമ്പി, ഫുവാദ് എന്നിവര്‍ സമ്മാനിച്ചു.

Damam, gulf, Jeddah, Riyad

വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ്; 44 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. റസിഡന്റ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ 44 വിദേശ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ ലേബര്‍ ഉദ്യോഗസ്ഥരാണ് പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. വ്യാപാര സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഷോപിംഗ് മാള്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നിയമം ലംഘിച്ചവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ 53 നിയമ

Damam, gulf, Jeddah, Riyad

ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം അവസാനത്തോടെ 17,000 സ്വദേശികള്‍ക്ക് ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജോലി നല്‍കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി യുവതി, യുവാക്കളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. ഈ മാസം 18 വരെയാണ് അപേക്ഷിക്കാനുളള സമയം. 100 മുതല്‍ 499 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, 500 ചതുരശ്ര മീറ്ററില്‍

Damam, gulf, Jeddah, Riyad

വീണ്ടും നജ്‌റാനില്‍ ഡ്രോണ്‍: സഖ്യസേന തകര്‍ത്തു

റിയാദ്: സൗദിയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ വീണ്ടും ശ്രമം. ദക്ഷിണ അതിര്‍ത്തി നഗരമായ നജ്‌റാനില്‍ പ്രത്യക്ഷപ്പെട്ട ഡ്രോണ്‍ ആകാശത്തു തകര്‍ത്തതായി സഖ്യ സേന അറിയിച്ചു. യമനില്‍ നിന്നു നിയന്ത്രിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇന്ന് പുലര്‍ച്ചെയാണ് തകര്‍ത്തത്. നജ്‌റാന്‍ നഗരത്തില്‍ അദിവസിക്കുന്ന സാധാരണക്കാരെയും വസ്തുവകകളെയും ലക്ഷ്യമാക്കിയാണ് ഡ്രോണ്‍ വിക്ഷേപിച്ചതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. സോമാലിയിലെ താവളം വഴി ഇറാന്‍ ഹൂതികള്‍ക്ക് ആയുധം എത്തിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചും ആയുധക്കടത്തു

Damam, gulf, Jeddah, Riyad

താനൂര്‍ മണ്ഡലം കെ എം സി സി യാത്രയയപ്പ് സംഗമം

ദമ്മാം: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. മൂന്നര പതിറ്റാണ്ട് നീണ്ട പവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി ട്രഷറര്‍ മനാഫ് പിപി, 14 വര്‍ഷത്തെ പ്രവാസത്തിന് ശേഷം മടങ്ങുന്ന ജോയിന്റ് സെക്രട്ടറി റിയാസ് മൂപ്പന്‍ എന്നിവര്‍ക്ക് ദമ്മാം താനൂര്‍ മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്‍കി. കഴിഞ്ഞ ആഴ്ച വാഹനാപകടത്തില്‍ മരിച്ച മുഹമ്മദ് സനദ്, മുഹമ്മദ് ഷെഫീഖ്, അന്‍സിഫ് എന്നിവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും നടന്നു.

Scroll to Top