Sauditimesonline

KELI
തളര്‍ന്ന ശരീരവും തകര്‍ന്ന സ്വപ്നങ്ങളും; സൂര്യഭാനെ നാട്ടിലെത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടി പ്രവാസിലോകം

Saudi News

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍: ഫൈനല്‍ പരീക്ഷ നവംബര്‍ 13ന്

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഖുര്‍ആന്‍ പാഠ്യ പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍-2020 ഫൈനല്‍ പരീക്ഷ നവംബര്‍ 13ന് ഓണ്‍ലൈനില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സൗദി സമയം രാവിലെ 6.00 മുതല്‍ 11.59 വരെയും ഇന്ത്യന്‍ സമയം രാവിലെ 8.30 മുതല്‍ 2.29 വരെയും 6 മണിക്കൂര്‍പരീക്ഷയുടെ ഓണ്‍ലൈന്‍ ലിങ്ക് പരീക്ഷാര്‍ത്ഥികള്‍ക്ക് ലഭിക്കും. ലിങ്കില്‍ പ്രവേശിച്ചാല്‍ രണ്ടു മണിക്കൂറിനകംപരീക്ഷ പൂര്‍ത്തിയാക്കണമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷാര്‍ത്ഥികള്‍ക്ക് learnthequran.org വെബ്‌സൈറ്റില്‍ നവംബര്‍ 12 വരെ രജിസ്റ്റര്‍ […]

Damam, gulf, Jeddah, Riyad

മദായിന്‍ സാലിഹിലെ ശവകുടീരങ്ങള്‍

അല്‍ ഊല: സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് മനുഷ്യവാസം ഉണ്ടായിരുന്ന സൗദിയിലെ പൈതൃക നഗരം മദാഇന്‍ സാലിഹ് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. നബത്തിയന്‍ കാലഘട്ടത്തിലെ ഏറ്റവും വലിയ ഭൂപ്രദേശമാണിത്. മലകള്‍ തുരന്ന് നിര്‍മിച്ച ശവകൂടീരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇന്നത്തെ ജോര്‍ഡാന്‍ നഗരമായ പെട്ര ആസ്ഥാനമായി കൃസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിലാണ് നബത്തിയന്‍ ഭരണം എന്നാണ് ചരിത്രം. മലനിരകളും കുന്നുകളും ഉള്‍പ്പെടുന്ന മദാഇന്‍ സാലിഹ് പെട്ര സൈനികരുടെ വാസ സ്ഥലമായിരുന്നു എന്നാണ് അനുമാനം. മലകള്‍ തുരന്ന് നിര്‍മിച്ച വാസ

Damam, gulf, Jeddah, Riyad

പ്രവാസികള്‍ക്ക് പരിരക്ഷ ഉറപ്പുവരുത്തണം: എം കെ രാഘവന്‍ എം പി

റിയാദ്:പ്രവാസി മലയാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടണമെന്ന് എം കെ രാഘവന്‍ എം.പി. ‘ന്യൂ നോര്‍മല്‍ യുവത്വം മാരികള്‍ക്ക് ലോക്കിടും’ എന്ന പ്രമേയത്തില്‍ നടക്കുന്ന ആര്‍ എസ് സി യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി റിയാദ് സിറ്റി സെന്‍ട്രല്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അതിജീവിക്കാനുള്ള മനസ് വളര്‍ത്തിയെടുക്കണം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. അവരുടെ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ കൂട്ടിനുണ്ടാകണം. സ്വദേശിവത്കരണം വര്‍ധിക്കുന്ന

Damam, gulf, Jeddah, Riyad

വേതന സുരക്ഷാ പദ്ധതി: അടുത്ത മാസം മുതല്‍ ശമ്പളം ബാങ്കുകള്‍ വഴി

റിയാദ്: സൗദിയില്‍ അടുത്ത മാസം മുതല്‍ സമ്പൂര്‍ണ വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കുമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. തൊഴില്‍ വിപണിയിലെ പരിഷ്‌കരണങ്ങള്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന പന്ത്രണ്ട് ലക്ഷം ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം വൈകിയാണ് വിതരണം ചെയ്യുന്നത്. സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കണക്കുകള്‍ പുറത്തു വിട്ടത്. ബാങ്ക് അക്കൗണ്ടുകള്‍ വഴി തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്യുന്നതാണ് വേതന സുരക്ഷാ

Damam, gulf, Jeddah, Riyad

കോവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംവാദ പരമ്പര റിംഫ് ടോക് രണ്ടാം പതിപ്പ് നവംബര്‍ 13ന് നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മലയാളിയുടെ പ്രതിസന്ധികളും സാധ്യതകളുമാണ് ചര്‍ച്ച ചെയ്യുന്നത്. സാമൂഹിക സാംസ്‌കാരിക മാറ്റങ്ങള്‍, ഗള്‍ഫ് തൊഴില്‍ വിപണിയുടെ ഭാവി, സാമ്പത്തിക മാന്ദ്യം കേരളത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടിയില്‍ ഗള്‍ഫിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും. സാമൂഹിക നിരീക്ഷകന്‍, വിമര്‍ശകന്‍, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായ ഷാജഹാന്‍

gulf

ഇന്ത്യാ-സൗദി വിമാന സര്‍വീസ്; ശ്രമം തുടങ്ങിയതായി അംബാസഡര്‍

റിയാദ്: ഇന്ത്യയിലുളളവര്‍ക്കു സൗദിയിലെത്താന്‍ വിമാനം സര്‍വ്വീസ് ആരംഭിക്കുന്നതിന് ചര്‍ച്ച തുടരുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച് അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് ആരംഭിക്കുമെന്നും അംബാസിഡര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ നിന്നു സൗദിയലേക്ക് നേരിട്ട് സര്‍വീസ് ഇല്ല. ഇതു പുനരാരംഭിക്കാനാണ് ശ്രമം. എയര്‍ ഇന്ത്യ, സൗദിയ എയര്‍ലൈന്‍സ് എന്നിവ സര്‍വ്വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വിവിധ അതോറിറ്റികളില്‍ നിന്ന് അനുമതി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന് ശ്രമം തുടരുകാണ്. ഫലംകാണുമെന്നും അംബാസിഡര്‍ വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

വാഹനങ്ങള്‍ നിരതെറ്റിയാല്‍ പിഴ

റിയാദ്: വാഹനങ്ങള്‍ നിരതെറ്റി ഓടിയാല്‍ പിഴ ഈടാക്കും. റോഡ് ഗതാഗതം നിരീക്ഷിക്കുന്ന ക്യാമറകളുടെ കണ്ണുവെട്ടിക്കാന്‍ ഇനി കഴിയില്ല. റിയാദ്, ജിദ്ദ, ദമാം നഗരങ്ങളില്‍ നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 300 മുതല്‍ 500 റിയാല്‍ വരെയാണ് പിഴ. ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നടപടി. അപകടങ്ങള്‍ കുറക്കുന്നതിനും പുതിയ നിയമം സഹായിക്കും. സിഗ്‌നല്‍ ലംഘിക്കുന്നവര്‍ക്കും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്കും പിഴ ചുമത്താന്‍ നിരീക്ഷണ ക്യാമറ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെയാണ് നിരതെറ്റിക്കുന്ന വാഹനങ്ങളെയും പിടികൂടാന്‍ പുതിയ

Damam, gulf, Jeddah, Riyad

കൊവിഡ് രണ്ടാം തരംഗം ചെറുക്കാന്‍ ജാഗ്രത വേണം: ഡോ. ഹസീന

തബൂക്ക്: പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗമാണ് ലോകം നേരുടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഹസീന ഫുആദ്. സൗദി അറേബ്യയില്‍ ആശങ്കയുടെ കാലം അവസാനിച്ചു. എന്നാല്‍ രണ്ടാം തരംഗം പടരാതിരിക്കാന്‍ ജാഗ്രത ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ആരോഗ്യ ബോധവത്ക്കരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഓരോ രാജ്യത്തും വിവിധ തരത്തിലും സ്വഭാവത്തിലുമുളള വൈറസുകളാണ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല വൈറസിന് ജനിതക മാറ്റവും ഉണ്ടാകുന്നുണ്ട്. ഇതെല്ലാം രണ്ടാം തരംഗത്തില്‍ ആരോഗ്യത്തെ കൂടുതല്‍

Damam, gulf, Jeddah, Riyad

വേര്‍പാടിന്റെ ആറു വര്‍ഷങ്ങള്‍; കൂട്ടുകാരെ സ്മരിക്കാന്‍ ഫുഡ്‌ബോള്‍ പ്രേമികള്‍

ദമാം: ദമാമില്‍ നിന്നു ജിദ്ദയിലേക്ക് കളിക്കാന്‍ പുറപ്പെട്ട മുന്ന് കളിക്കാര്‍ തായിഫ് ദലമിലൂണ്ടായ വാഹനപകടത്തില്‍ മരിച്ച ദുരന്തത്തിന് നവബര്‍ ആറിന് ആറുവര്‍ഷം. പ്രിയകൂട്ടുകാരെ അനുസ്മരിക്കുന്നതിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒത്തുചേരീന്നു. വെള്ളി ഉച്ചക്ക് 2ന് സൂം ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. 2014 നവംമ്പര്‍ ആറിന് ജിദ്ദയില്‍ ബ്ലുസ്റ്റാര്‍ ഫുട്‌ബോള്‍ മേളയില്‍ യാമ്പുവില്‍ നിന്നുള്ള ടീമിന് കളിക്കുന്നതിനാണ് ദമാമിലെ മുന്‍നിര കളിക്കാരായ മലപ്പുറം മുണ്ടേങ്ങര സ്വദേശി തച്ചംപറമ്പില്‍

Damam, gulf, Jeddah, Riyad

അപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് 59 ലക്ഷം നഷ്ടപരിഹാരം

റിയാദ്: ഒന്നര വര്‍ഷം മുമ്പ് റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ അനന്തരാവകാശികള്‍ക്ക് മൂന്ന് ലക്ഷം റിയാല്‍ നഷ്ടപരിഹാരം. (59 ലക്ഷം ഇന്ത്യന്‍ രൂപ). നിയമ സഹായം ചെയ്ത കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റി വെല്‍ ഫെയര്‍ വിംഗ് അനന്തരാവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു. മലപ്പുറം സ്വദേശി അബ്ദുല്‍ സലാമിന്റെ കുടുംബത്തിനാണ് ദിയ തുക ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 26നായിരുന്നു അപകടം. സലാം ഓടിച്ചിരുന്ന വാഹനത്തിന് പിറകില്‍ സ്വദേശി പൗരന്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. മയ്യിത്ത്

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ 4-മെഗാ ഡെയ്‌സ്‌ ; വിലക്കിഴിവിന്റെ നാല് ദിനങ്ങള്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ‘4-മെഗാ ഡയസ്’ എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫര്‍ പ്രകാരം വ്യത്യസ്ഥ ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലക്ക് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. അവിശ്വസനീയമായ വിലകിഴിവ് നവംബര്‍ നാല് മുതല്‍ ഏഴ് വരെ നാലുദിനങ്ങള്‍ സൗദിയിലെ സിറ്റി ഫ്‌ളവര്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്. അവശ്യ സാധനങ്ങളാണ് മെഗാ ഡയസ് ഓഫറിന്റെ പ്രത്യേകത. മാത്രമല്ല ഏറ്റവും മികച്ച വിലക്ക് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍

gulf

കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം വിതരണം ചെയ്തു

മലപ്പുറം : കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാരം  (2019 – 20) മലപ്പുറത്ത്  കൊടുവള്ളിയിൽ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന്  മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. കേളി മലാസ് ഏരിയയിലെ അംഗങ്ങളായ പി.എന്‍.എം.റഫീഖിന്റെ മകന്‍ മുഹമ്മദ് നമീർ, ഷക്കീല്‍ ബാബുവിന്റെ മകള്‍ മിൻഹ ഫാത്തിമ, ന്യൂ സനയ ഏരിയ അംഗം സുരേഷ് കുമാര്‍ പി.സിയുടെ മകള്‍

Damam, gulf, Jeddah, Riyad

ദമ്മാം സ്‌കുള്‍ പ്രിന്‍സിപ്പളിനെ ‘സവ’ ആദരിച്ചു

ദമ്മാം: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കുളിെന്റ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രിന്‍സിപ്പളായി സ്ഥാനമേറ്റ മെഹ്നാസ് ഫരീദിനെ സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ (സവ) വനിതാ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് രശ്മി മോഹന്‍, സെക്രട്ടറി സബിതാ നസീര്‍ എന്നിവര്‍ ബൊക്കെ നല്‍കി പ്രിന്‍സിപ്പാളിനെ ആദരിച്ചു. സ്‌കൂളില്‍ വനിതാ മേധാവി സ്ഥാനം ഏറ്റെടുത്തത് സുതാര്യമായ പ്രവര്‍ത്തനങ്ങളിലേക്ക് നയാക്കാന്‍ കഴിയും. മതാപിയതാക്കള്‍ക്ക് കുടുതല്‍ പരിഗണന ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സവ പ്രവര്‍ത്തകര്‍ പറഞ്ഞു. 35 വര്‍ഷത്തെ ആത്മബന്ധമാണ് വിദ്യാലയവുമായി ഉള്ളതെന്നു മെഹ്നാസ് ഫരീദ് പറഞ്ഞു.

Damam, gulf, Jeddah, Riyad

സിദ്ദീഖ് കാപ്പന്റെ അറസ്റ്റില്‍ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു

ദമ്മാം: ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ പോലീസ് അന്യായമായ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഏതെല്ലാം വാര്‍ത്തകള്‍ എങ്ങനെയൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടണം എന്ന ഭരണകൂട താല്‍പര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഹഥ്‌റാസില്‍ വാര്‍ത്താശേഖരണത്തിനെത്തിയ സിദ്ദീഖ് കാപന്റെ അറസ്റ്റ്. നിയമസംരക്ഷണവും പൗരാവകാശങ്ങളും അനുവദിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ

Scroll to Top