Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

Saudi News

Damam, gulf, Jeddah, Riyad

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം

റിയാദ്: യമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സൈനിക നടപടികളില്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം അറിയിച്ചു. അന്താരാഷ്ട്ര ഏജന്‍സികളും മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം വക്താവ് മന്‍സൂര്‍ അല്‍ മന്‍സൂര്‍ പറഞ്ഞു. റിയാദ് ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ഫെബ്രുവരി 12ന് യമന്‍ തലസ്ഥാനമായ സനഅയിലെ ബാനി അല്‍ ഹരിത്തില്‍ നടന്ന വ്യോമാക്രമണം. 2018 നവംബര്‍ 7ന് ഹജ്ജ ഗവര്‍ണറേറ്റിലെ […]

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതിബില്‍; ആശങ്കയോടെ പ്രവാസികളും

നാദിര്‍ഷാ റഹിമാന്‍ റിയാദ്: പാര്‍ലിമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ പ്രവാസികളിലും ആശങ്ക ഉളവാക്കുന്നു. മാധ്യമ വിശകലനങ്ങളും സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളും പ്രവാസികളിലും ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. പൗരത്വം എങ്ങിനെ തെളിയിക്കാന്‍ കഴിയും എന്ന ആശങ്കയാണ് പ്രവാസികള്‍ പൊതുവെ പങ്കുവെക്കുന്നത്. ഹജ് വിസയിലും ഉംറ വിസയിലും സൗദിയില്‍ അനധികൃതമായി തൊഴില്‍ കണ്ടെത്തിയ നൂറുകണക്കിന് മലയാളികളുണ്ട്. നിയമ ലംഘകരായി വര്‍ഷങ്ങളോളം ഇത്തരക്കാര്‍ സൗദിയില്‍ ജോലി ചെയ്തിരുന്നു. ഇവരിലേറെയും പുതയ തൊഴില്‍ വിസയില്‍ വന്നത് തെറ്റായ മേല്‍ വിലാസത്തിലുളള

Damam, gulf, Jeddah, Riyad

‘പൗരത്വ ഭേദഗതി ബില്‍: ഇനി എന്ത്?’ സെമിനാര്‍ ഡിസംബര്‍ 19 ന് റിയാദില്‍

റിയാദ്: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് ഭരണഘടനയെ നോക്കു കുത്തിയാക്കുന്ന ഭരണകൂട ഭീകരതക്കെതിരെ സെമിനാര്‍ സംഘടിപ്പിക്കുന്നു. പൗരത്വ ഭേദഗതി ആക്ട്, എന്‍. ആര്‍. സി തുടങ്ങിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി “ഇനി എന്ത്?” എന്ന ശീര്‍ഷകത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്ററാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 19 വ്യാഴം രാത്രി 8.30 ന് റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടി. സെമിനാറില്‍ തേജസ് ന്യൂസ് എഡിറ്റര്‍ പി. എ. എം. ഹാരീസ് മുഖ്യാത്ഥിതിയായിരിക്കും.

Damam, gulf, Jeddah, Riyad

ആരോഗ്യ ഇന്‍ഷുറന്‍സ്; ചികിത്സ നിഷേധിക്കുന്നത് നിയമ ലംഘനം

റിയാദ്: ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുളളവര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് നിയമ ലംഘനമാണെന്ന് കൗണ്‍സില്‍ ഓഫ് കോ ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു അനുമതി ലഭിക്കുന്നതുവരെ ചികിത്സ വൈകിപ്പിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അവകാശമില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ഓ പിയില്‍ എത്തുന്ന രോഗികള്‍ക്ക് 500 റിയാലില്‍ കൂടുതലുളള ചികിത്സക്ക് മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതി ആവശ്യമുളളൂ. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ അനുമതി ഇല്ലാതെ ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അടിയന്തിര ചികിത്സ സംബന്ധിച്ച് 24

Damam, Damam, gulf, Jeddah, Riyad, Riyad, todays events

പൗരത്വ ഭേദഗതി ബില്‍; റിയാദില്‍ ബഹുജന സംഗമം 20ന്

റിയാദ്: ദേശീയ പൗരത്വ ഭേദഗതി ബില്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു റിയാദില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് വൈകുന്നേരം 6ന് എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തിലാണ് സംഗമം. സി എ ബി, എന്‍ ആര്‍ സി വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കുടുംബങ്ങള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

ദുരിതപര്‍വം അവസാനിച്ചു; ലീല ബായ് നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഒരു വര്‍ഷത്തെ ദുരിതപര്‍വത്തിനൊടുവില്‍ തമിഴ്‌നാട് സ്വദേശിനി നാട്ടിലേക്കു മടങ്ങി. കന്യാകുമാരി ജില്ലയിലെ മണക്കരൈ പുതുഗ്രാമം ഗ്യാനപരണം ലീല ബായ് ആണ് ജോലി ചെയ്ത വീട്ടില്‍ നിന്നു മോചിതയായത്. അഞ്ചു മാസത്തിലേറെയായി ശമ്പളമില്ലാതെ കഠിന ജോലി ചെയ്തിരുന്ന ഇവരെ നവയുഗം ജീവകാരുണ്യവിഭാഗവും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടതോടെയാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടക്കി അയച്ചത്. ജുബൈലില്‍ വീട്ടുജോലിക്കെത്തിയ അവര്‍ക്ക് രാപകല്‍ ജോലി ചെയ്‌തെങ്കിലും മതിയായ ഭക്ഷണവും വിശ്രമവും ലഭിച്ചിരുന്നില്ല. പത്തുമാസത്തിലധികം ജോലി ചെയ്‌തെങ്കിലും പകുതി ശമ്പളം മാത്രമാണ് ലഭിച്ചത്.

Damam, gulf, Jeddah, Riyad

വര്‍ഗീയ പൗരത്വ ഭേദഗതിബില്‍ പിന്‍വലിക്കുക: നവോദയ റിയാദ്

റിയാദ്: ആര്‍ എസ് എസ്സിന്റെ ഹീനമായ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നവോദയ റിയാദ്. പൗരത്വ ഭേദഗതി ബില്‍, പൗരത്വ രജിസ്‌ട്രേഷന്‍ തുടങ്ങിയ നിയമങ്ങള്‍ ഇന്ത്യ കാത്തുസൂക്ഷിക്കുന്ന, ഭരണഘടന ഉറപ്പുനല്കുന്ന മതേതര, ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്തെറിയും. ഏതാനും രാജ്യങ്ങളില്‍നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രം പൗരത്വത്തിന് ഇളവ് നല്‍കുമെന്നും ഒരു പ്രത്യേക മതത്തിലുള്ളവര്‍ക്ക് നിഷേധിക്കുന്നതും പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. ഇതേ നിയമം ഇതര അയല്‍രാജ്യങ്ങളിലെ ന്യുനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കില്ല. ഇതു ചേര്‍ത്ത് വായിക്കുമ്പോഴാണ് എത്രത്തോളം വലിയ വര്‍ഗീയ

Damam, gulf, Jeddah, Riyad

പുതിയ ഫാക്ടറികളില്‍ 3000 സ്വദേശികള്‍ക്ക് തൊഴില്‍

റിയാദ്: സൗദിയിലെ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇളവ് അനുവദിച്ചതിന് ശേഷം 124 പുതിയ ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. ഇവിടങ്ങളില്‍ 3000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഉല്‍പ്പാദനം പ്രോത്സിഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ലെവിയില്‍ ഇളവ് അനുവദിച്ചത്. ചുരുങ്ങിയ കാലയളവില്‍ 200 കോടി റിയാല്‍ പുതിയ ഫാക്ടറി തുടങ്ങാന്‍ സ്വകാര്യ സംരംഭകര്‍ നിക്ഷേപം നടത്തിയതായും വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു.

Damam, gulf, Jeddah, Riyad

പെട്രോള്‍ പമ്പുകള്‍ വിലവിവരം പ്രദര്‍ശിപ്പിക്കണം

റിയാദ്: ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ വിലവിരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ പമ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം. വില പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. ഡിജിറ്റല്‍ സ്‌ക്രീന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് നഗരസഭകള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. 91, 95 എന്നീ രണ്ടു ഗ്രേഡിലുളള പെട്രോളുകളാണ് സൗദി വിപണിയിലുളളത്. ഇതിന് പുറമെ ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വിലയും പ്രദര്‍ശിപ്പിക്കണം. വില വിവരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ പമ്പുകള്‍ക്ക് മൂന്നു തവണ വാണിംഗ് നോട്ടീസ് നല്‍കും. നിയമ ലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ്

Damam, gulf, Jeddah, Riyad

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

റിയാദ്: സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. 2019 അവസാന പദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമാണ്. രാജ്യത്ത് 23 ലക്ഷം വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ വിപണിയില്‍ 76 ശതമാനം ജീവനക്കാര്‍ വിദേശികളാണ്. ഒരു കോടി മുപ്പത് ലക്ഷം തൊഴിലാളികളില്‍ 31 ലക്ഷം മാത്രമാണ് സ്വദേശികള്‍. സ്വദേശികളും വദേശികളും ഉള്‍പ്പെടെ ഒരു കോടി ആറു ലക്ഷം പുരുഷന്‍മാരും 23 ലക്ഷം വനിതകളുമാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. രാജ്യത്തെ

Damam, gulf, Jeddah, Riyad

കരുനാഗപ്പളളി കൂട്ടായ്മ ‘ന്‌നമ’ യാത്രയയപ്പ് സംഗമം

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകന്‍ നൗഫല്‍ കോടിയിലിന് നന്മ കരുനാഗപ്പള്ളി കൂട്ടായ്മ യാത്രയയപ്പ് നല്‍കി. കൂട്ടായ്മയുടെ രക്ഷാധികാരിയും ആക്ടിംഗ് പ്രസിഡന്റുമായിരുന്നു. മലാസ് മസാല സോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം മുഖ്യാതിഥിയായിരുന്നു. ആക്ടിംഗ് പ്രസിഡന്റ് സക്കീര്‍ഹുസൈന്‍ ഐ അധ്യക്ഷതവഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, ഗഫൂര്‍ കൊയിലാണ്ടി, ഷാജി മടത്തില്‍, അയ്യൂബ് കരൂപ്പടന്ന,

Damam, gulf, Jeddah, Riyad

പതിനേഴാം വാര്‍ഷികത്തിന്റെ നിറവില്‍ അല്‍ ആലിയ സ്‌കൂള്‍

റിയാദ്: അല്‍ ആലിയ ഇന്റര്‍നാഷംല്‍ ഇന്ത്യന്‍ സ്‌കൂള്‍ വര്‍ണാഭമായ കലാ, സാംസ്‌കാരിക പരിപാടികളോടെ പതിനേഴാം വാര്‍ഷികം ആഘോഷിച്ചു. സി ബി എസ് ഇ പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്ത. ഇന്ത്യന്‍ എംബസി കോണ്‍സിലര്‍ എസ് രാകേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. പാഠ്യ വിഷയങ്ങളിലും പാഠ്യേതര മേഖലകളിലും വിദ്യാര്‍ഥികളുടെ മികവ് പ്രശംസനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ചെയര്‍മാന്‍ തോമസ് ചാണ്ടി എംഎല്‍എയുടെ പ്രതിനിധി കുവൈറ്റ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍

Damam, gulf, Jeddah, Riyad

കെ എം സി സി സൗഹൃദ സംഗമം സംഘടിപ്പിച്ചു

റിയാദ്: കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മര്‍വ വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമം നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയുടെ അദ്ധ്യക്ഷത വഹിച്ചു. പൗരത്വ ഭേദഗതി ബില്ലും ഭരണഘടനയും എന്ന വിഷയം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അവതരിപ്പിച്ചു. രാജ്യത്തെ ഭരണഘടന നിര്‍മ്മാണ കാലം മുതല്‍ ഇന്നുവരെ പാര്‍ലമെന്റിലും പുറത്തും ഇന്ത്യന്‍

Damam, gulf, Jeddah, Riyad

ജനകീയ ഹര്‍ത്താലിന് പിന്തുണ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ മാസം 17ന് ആഹ്വാനം ചെയ്ത സംയുക്ത ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മറ്റി. സംയുക്ത സംഘടനകള്‍ ഐക്യപ്പെട്ടു നടത്തുന്ന ജനകീയ ഹര്‍ത്താല്‍ ഹൈന്ദവ വിശ്വാസികള്‍ക്കെതിരല്ല. മറിച് ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാനുള്ള സംഘപരിവാറിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്ക് എതിരെയാണന്ന് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു. സ്വേച്ഛാധിപത്യങ്ങളുടെ അക്രമങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കും വഴങ്ങില്ല. ഇത്തരം ആജ്ഞകള്‍ കേട്ട് കിടപ്പാടങ്ങള്‍ വിട്ടോടിയവര്‍ ചരിത്രത്തിലെവിടെയും അതിജീവിച്ചിട്ടില്ല.

Scroll to Top