സൗദിയില്‍ കോവിഡ് ബാധിതര്‍ 2932; കൂടുതല്‍ റിയാദില്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2932 ആയി ഉയര്‍ന്നു. തലസ്ഥാന നഗരിയായ റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 878 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനസംഖ്യ അടിസ്ഥാനത്തില്‍ സൗദിയിലെ ഏറ്റവും വലിയ നഗരവും റിയാദാണ്. മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ 8 വരെയുള്ള കണക്ക് അനുസരിച്ച് 631 രോഗികള്‍ പൂര്‍ണ്ണമായും രോഗമുക്തി നേടി. 41 രോഗികള്‍ മരണത്തിന് കീഴടങ്ങിയതായും ആരോഗ്യമന്ത്രാലയം […]














