ദുരിതാശ്വാസ നിധി; കേളിയുടെ സഹായം മുഖ്യമന്ത്രിയ്ക്ക് കൈമാറി
തിരുവനന്തപുരം: കേളി കലാ സാംസ്‌കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹയത്തിന്റെ ഭാഗമായി 40 ലക്ഷം രൂപ മുഖ്യമന്തിക്ക് കൈമാറി. വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇല്ലാതായ ഗ്രാമങ്ങളെ പുനഃര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലേക്കാണ് സഹായം. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി മുന്‍ സെക്രട്ടറി കെആര്‍ ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി സമിതി മുന്‍ അംഗം സതീഷ് കുമാര്‍, കേളി പ്രവര്‍ത്തകനായിരുന്ന അനില്‍ കേശവപുരം […]














