ഹെല്‍പ് ഡെസ്‌കിന്റെ ജാഗ്രത; മലയാളി യുവാവ് ജീവിതത്തിലേക്ക്
റിയാദ്: ഹെല്‍പ് ഡെസ്‌ക് റിയാദിന്റെ കാരുണ്യ ഹസ്തം വീണ്ടും ഒരു യുവാവിന്റെ ജീവിതത്തിന് തുണയാകുന്നു. ദിവസങ്ങളായി കാണാനില്ലെന്ന് കുടുംബം പരാതി അറിയിച്ച തിരുവനന്തപുരം സ്വദേശി സജികുറമാറിനെ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പരിസരത്ത് കണ്ടെത്തി. എംബസിയില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ സജികുമാറിനെ കണ്ടെത്താന്‍ പ്രചാരണം നടത്തിയിരുന്നു. ഇതിനിടെ എയര്‍പോര്‍ട്ടില്‍ ഇന്ത്യക്കാരനെന്ന് തോന്നുന്ന ഒരാള്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനെ എര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഹെല്‍പ് […]














